Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫ്‌ലൈറ്റില്‍ തൊട്ടടുത്ത സീറ്റില്‍ മോഹന്‍ലാല്‍...ആ ഫാന്‍ബോയ് നിമിഷത്തെകുറിച്ചുള്ള ഫെയ്‌സ്ബുക്ക് കുറിപ്പ് 

31 DECEMBER 2018 11:29 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

നടന്‍ മോഹന്‍ലാലിനൊപ്പം യാത്ര ചെയ്ത അനുഭവം പങ്കിട്ട് ആരാധകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. മോഹന്‍ലാലിനെ കണ്ട അമ്പരപ്പില്‍ ആദ്യം 'ചറപറാ' കുറേ ഫോട്ടോയെടുത്തെന്നും പിന്നീട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞെന്നും യുവാവ് കുറിപ്പില്‍ പറയുന്നു. മനസ്സില്‍ വന്ന സംശയങ്ങളും ചോദ്യങ്ങളുമെല്ലാം ചോദിച്ചതിന് എല്ലാത്തിനും ക്ഷമയോടെ ഉത്തരം നല്‍കിയെന്നും അമല്‍ മാത്യു.

മോഹന്‍ലാലിനോട് ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും യുവാവ് സിനിമാ പാരഡൈസോ ക്ലബ്ബില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വിശദമായി നല്‍കിയിട്ടുണ്ട്. സിനിമ കൂടാതെ രാഷ്ട്രീയവും ചര്‍ച്ചയായി. ബിജെപി അനുഭാവി ആണോ എന്ന ചോദ്യത്തിന് 'ആണെന്നും അല്ലെന്നും പറയാം, ആയാലെന്ത് ആയില്ലെങ്കിലെന്ത്' എന്നായിരുന്നു ഉത്തരമെന്നും യുവാവ് പറയുന്നു.

കുറിപ്പ് വായിക്കാം.

കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരുന്ന വഴി വളരെ യാദൃച്ഛികമായി എന്റെ തൊട്ടടുത്ത സീറ്റില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം ശ്രീ മോഹന്‍ലാല്‍ . എക്സൈറ്റ്മെന്റിന്റെ പാരമ്യത്തില്‍ എത്തിയത് കൊണ്ടാവാം ആദ്യം തന്നെ കുറെ സെല്‍ഫികളും വിഡിയോകളും ചറ പറ എടുത്തു... മോര്‍ണിംഗ് ഫ്‌ലൈറ്റ് ആയതുകൊണ്ട് മിക്ക യാത്രക്കാരും ഉറക്കമാണ്..ലാലേട്ടന്‍ ഫ്‌ലൈറ്റില്‍ ഉള്ള കാര്യം പോലും മിക്കവരും അറിഞ്ഞിട്ടും ഇല്ല .. ഇത്ര അടുത്ത് നമ്മുടെ ആരാധന പുരുഷനെ കിട്ടിയപ്പോള്‍ അദ്ദേഹത്തോട് കുറെ വിശേഷങ്ങള്‍ ചോദിച്ചു .. എല്ലാത്തിനും ചിരിച്ചു പതിഞ്ഞ സ്വരത്തിലുള്ള മറുപടി .. അദ്ദേഹത്തോടൊപ്പമുള്ള ഓരോ മിനിറ്റും വിലപ്പെട്ടതാണെന്നുള്ള ഉത്തമ ബോധ്യം ഉള്ളതിനാലും മനസ്സിലുണ്ടായിരുന്ന കുറെ ബാലിശമായ സംശയങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു . അവ ചോദ്യോത്തരമായി താഴെ കൊടുക്കുന്നു

കോഴിക്കോടേക്ക് ഷൂട്ടിംഗ് ആവശ്യമായാണോ പോകുന്നെ ?

അല്ല.. ഫാമിലി ഫങ്ക്ഷന്‍. ഒരു കല്യാണം

ലാലേട്ടനൊപ്പം എപ്പോഴും ആന്റണി പെരുമ്പാവൂര്‍ ഉണ്ടാവുമെന്നാണല്ലോ കേട്ടത് . എന്നാല്‍ ഇന്ന് ആന്റണിച്ചേട്ടന്‍ ഇല്ലേ ?

(സ്വതസിദ്ധമായ ചിരി )... ഉണ്ടല്ലോ . ആന്റണി ആണ് എന്നെ കോഴിക്കോടുനിന്നു പിക്ക് ചെയ്യുന്നത്.

മരക്കാര്‍ ഷൂട്ടിംഗ് കഴിയാറായോ

ഏയ് ഇല്ല. മാര്‍ച്ച് അവസാനം വരെ ഉണ്ട്.

മരക്കാരില്‍ കോഴിക്കോടന്‍ സ്ലാങ് ആണോ

മറുപടി ചിരി മാത്രം

അടുത്ത പടം

തമിഴ് പടം

ആരാണ് സംവിധാനം

സൂര്യയുടെ കൂടെ ഉള്ള പടം

ബാലിശമായ ചോദ്യമാണെന്നറിയാം .. എന്നാലും ചോദിക്കുന്നു.. ലാലേട്ടന്റെ ഫേസ് ബുക്ക് , ബ്ലോഗ് പോസ്റ്റുകളൊക്കെ ബി ജെ പി ചായ്‌വ് ഉള്ളതുപോലെ തോന്നാറുണ്ട്.. ലാലേട്ടന്‍ ഒരു ബി ജെ പി അനുഭാവി ആണോ ?

അത്രയും നേരം നല്ലതു പോലെ സംസാരിച്ചിരുന്ന ലാലേട്ടന്‍ , ടി വി ഇന്റര്‍വ്യൂകളില്‍ കൊടുക്കുന്ന ഉത്തരത്തിലേക്കു തിരിഞ്ഞു

ബി ജെ പി ആണെന്നും പറയാം അല്ലെന്നും പറയാം.. ആയാലെന്തു ആയില്ലെങ്കില്ലെന്തു...

ഒരു ചെറിയ ചിരി ചിരിച്ചു മയങ്ങാനായി സുചിത്ര ചേച്ചിയുടെ തോളിലേക്ക് ചാഞ്ഞു...

അദ്ദേഹത്തിന്റെ കണ്ണ് തുറക്കുന്നതും നോക്കി ഞാന്‍ ഇരുന്നു .

ചെറുപ്പകാലം മുതലുള്ള ലാലേട്ടനെ കാണണം എന്നുള്ള ആഗ്രഹം അങ്ങനെ പൂര്‍ത്തിയായി.. ഏകദേശം രണ്ടു മണിക്കൂര്‍ എന്റെ തൊട്ടടുത്ത് , എപ്പോളും പുഞ്ചിരിക്കുന്ന മുഖവുമായി ലാലേട്ടന്‍ ...

വീണ്ടും ഉറക്കമുണര്‍ന്നപ്പോള്‍ അടുത്ത സംശയം ഞാന്‍ ചോദിച്ചു .

പുതുമുഖ സംവിധായര്‍ക്കു ലാലേട്ടന്റെ അടുത്ത് എത്തിപ്പെടാന്‍ സാധിക്കാറില്ല , അല്ലെങ്കില്‍ ലാലേട്ടന്‍ അവര്‍ക്കു ഡേറ്റ് കൊടുക്കാറില്ല എന്നൊക്കെ സിനിമ വാരികകളില്‍ വായിച്ചിട്ടുണ്ട്.. എന്തുകൊണ്ടാണ് അത് ?

ആര് പറഞ്ഞു.. ഇപ്പൊ ഒടിയന്‍ ചെയ്ത ആള്‍ പുതുമുഖമാണ് .. ലൂസിഫര്‍ സംവിധാനം പുതുമുഖമാണ്

അവരൊക്കെ പുതുമുഖ സിനിമ സവിധായകര്‍ ആണെങ്കില്‍ കൂടി സിനിമ പരസ്യ മേഖലയില്‍ വര്ഷങ്ങളായി ഉള്ളവരല്ലേ?

മോനെ സിനിമയേക്കുറിച്ചു അറിയുന്നവര്‍ക്കല്ലേ സിനിമ ചെയ്യാനാവൂ.. അങ്ങനെയുള്ളവര്‍ക്കല്ലേ ഡേറ്റ് കൊടുക്കേണ്ടത്..

ഇത്രയും പറഞ്ഞു അദ്ദേഹം വീണ്ടും സുചിത്രച്ചേച്ചിയുടെ തോളിലേക്ക് ചാഞ്ഞു .

ആശിര്‍വാദ് സിനിമാസിനെ കുറിച്ചും , പ്രണവ് മോഹന്‍ലാലിനെ കുറിച്ചും , ഓഷോയുടെ ചിന്തകളെക്കുറിച്ചും , ഡബ്ല്യുസിസി, ശ്രീനിവാസന്‍ അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ചോദിക്കണമെന്നുണ്ടായിരുന്നു ... ഉറക്കം തൂങ്ങിയ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നോക്കി അത് ചോദിക്കാതിരിക്കാനുള്ള ഔചിത്യ ബോധം എനിക്ക് ഉണ്ടായിരുന്നു. 

ഒടുവില്‍ എന്റെ കയ്യിലിരുന്ന കുഞ്ഞിനെ നോക്കി ലാലേട്ടന്‍ കുറച്ചു ടിപ്പിക്കല്‍ ലാലേട്ടന്‍ കോക്രികള്‍ കാണിച്ചു .. കുടുംബമായി ലാലേട്ടനൊപ്പം ഫോട്ടോ എടുക്കാന്‍ സമ്മതിച്ചു ... മോളെ എനിക്ക് ഫറ ഖാന്‍ , സോയ അക്തര്‍ , അഞ്ജലീമേനോന്‍ എന്നിവരെ പോലെ ഒരു സംവിധായിക ആക്കാന്‍ ആണ് ആഗ്രഹം എന്ന് പറഞ്ഞു .. ഒടുവില്‍ രാവിലെതന്നെ വെറുപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പാക്കണമെന്നും ഒരു ഫാന്‍ബോയ് ആയതു കൊണ്ട് സംഭവിച്ചു പോയതാണെന്നും പറഞ്ഞു ...

അപ്പോള്‍ ലാലേട്ടന്റെ ക്ലാസ് ചിരിയും മാസ്സ് മറുപടിയും ' എന്താ മോനെ ഇത്'!  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡച്ച്പടയുടെ തുടർച്ചയായ കുതിപ്പിന് വിരാമമിട്ട് അർജന്റീന വനിതാ ലോകഹോക്കി കിരീടം നേടി  (4 minutes ago)

ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു.... ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്  (21 minutes ago)

അറിഞ്ഞതൊന്നുമല്ല സത്യം ഹിമാലയത്തിൽ സംഭവിച്ചത് ഇത്..! ഭൂകമ്പഭൂപടത്തിൽ ഇന്ത്യയും...! മോർച്ചറിയിൽ കുന്നുകൂടി,ജാഗ്രത  (27 minutes ago)

തടാകം പിളർന്ന് വന്നതും ബാങ്ക് ലോക്കര്‍ ഒലിച്ചിറങ്ങി കോടികൾ തകര്‍ത്ത് നാട്ടുകാർ മൃതദേഹങ്ങൾ നടുറോഡിൽ പോസ്റ്റ്മാർട്ടം  (30 minutes ago)

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (54 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (1 hour ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (2 hours ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (2 hours ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (2 hours ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (3 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (3 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (3 hours ago)

Malayali Vartha Recommends