ആദ്യ പുരസ്‌കാരം വാങ്ങാന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തന്റെ കുഞ്ഞ് കയറുന്നത് റെക്കോര്‍ഡ് ചെയ്യുന്ന ആകാംക്ഷയോടെ മകന്റെ നേട്ടം മൊബൈലില്‍ പകര്‍ത്തുന്ന അച്ഛന്‍!

തെന്നിന്ത്യയില്‍ വമ്പന്‍ ഹിറ്റായ 96 എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ ചെറുപ്പം അഭിനയിച്ച ആദിത്യ ഭാസ്‌ക്കര്‍ പുരസ്‌കാര വേദിയിലെത്തിയപ്പോള്‍ സിനിമയിലും വേദിയിലും മിന്നും താരമായ മകനെക്കാള്‍ കയ്യടി നേടിയത് കാണിയായി എത്തിയ അച്ഛനാണ്.
മകന്റെ നേട്ടത്തിന്റെ ഈ അവിസ്മരണീയ മുഹൂര്‍ത്തം ആദ്യത്യയുടെ പിതാവും തമിഴ് സിനിമാ താരവുമായ എം.എസ് ഭാസ്‌ക്കര്‍ നിറകണ്ണുകളോടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.
ആദ്യ പുരസ്‌കാരം വാങ്ങാന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തന്റെ കുഞ്ഞ് കയറുന്ന എല്ലാ ആകാംക്ഷയും ഈ അച്ഛനില്‍ പ്രകടം. വേദിയിലിരുന്ന് അച്ഛന്‍ ഈ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്ന കണ്ടപ്പോള്‍ ആദിത്യനും പറയാന്‍ വാക്കുകളുണ്ടായില്ല. അത്രത്തോളം ഹൃദ്യമായിരുന്നു ഈ നിമിഷങ്ങള്‍.
റാമിന്റെയും ജാനുവിന്റെയും പ്രണയക്കഥ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ ആദിത്യയും ഗൗരിയും ഒരുമിച്ചാണ് വേദിയില്‍ അവാര്‍ഡ് വാങ്ങാനെത്തിയത്. 'യുമനയാറ്റിലെ..' എന്നു തുടങ്ങുന്ന ഗാനം ഗൗരി വേദിയില്‍ ആലപിച്ചപ്പോള്‍ നിറഞ്ഞ കയ്യടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളിലും ഈ വിഡിയോ വൈറലാവുകയാണ്.
https://www.facebook.com/Malayalivartha


























