മകളോടൊപ്പം വിമാനത്തില്‍ പറന്നു നടന്ന് ക്രിസ്മസ് ആഘോഷിച്ച് ഒരച്ഛന്‍

വിമാനത്തില്‍ ഫൈ്ലറ്റ് അറ്റന്‍ഡായി ജോലിനോക്കുകയാണ് പിയേഴ്‌സ് വോഗന്‍. ക്രിസ്മസ് തിരക്ക് കാരണം അവള്‍ക്ക് അവധി നല്‍കാന്‍ ഡെല്‍റ്റ എയര്‍ലൈന്‍സിന് കഴിഞ്ഞില്ല.
പക്ഷെ, മകള്‍ അടുത്തില്ലാത്ത ക്രിസ്മസിനെക്കുറിച്ച് ചിന്തിക്കാന്‍ അവളുടെ പിതാവിന് കഴിയുമായിരുന്നില്ല. അതുകൊണ്ട് മകളോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ തന്നെ പിതാവ് തീരുമാനം എടുത്തു.
അതിനായി പിതാവ് ഹാല്‍വോഗന്‍ എടുത്തത് ആറു വിമാന ടിക്കറ്റുകള്‍. മകള്‍ ഡ്യൂട്ടി ചെയ്യുന്ന വിമാനങ്ങളില്‍ അവളോടൊപ്പം യാത്രചെയ്ത് ക്രിസ്മസ് ആഘോഷങ്ങള്‍ വിമാനത്തിനുള്ളിലാക്കി.
ഹാലിന്റെ സഹയാത്രികനായ മൈക്ക്‌ലെവി ഫെയ്‌സ്ബുക്കില്‍ ഈ അനുഭവം വിവരിച്ചതോടെയാണ് അച്ഛനും മകളും ലോകപ്രശസ്തരായത്. മകളുടെ ഡ്യൂട്ടി സമയം അനുസരിച്ച് എല്ലാ ടിക്കറ്റുകളും ക്രമീകരിച്ചായിരുന്നു ഇവരുടെ ക്രിസ്മസ് ആഘോഷം.

ഫെയ്‌സ്ബുക് പോസ്റ്റ് വൈറലായതോടെ നിരവധിപ്പേരാണ് അച്ഛനും മകള്‍ക്കും ആശംസകളുമായെത്തിയത്. കഴുത്തിനേറ്റ പരുക്ക് മൂലം ദീര്‍ഘകാലം വിശ്രമത്തിലായിരുന്ന ഹാല്‍ മകള്‍ക്ക് വേണ്ടിയാണ് വിമാന യാത്ര നടത്തിയത്.
https://www.facebook.com/Malayalivartha


























