Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

തങ്ങളെ ആമസോണ്‍, ഡെലിവറി 'ബോയ്‌സ്' ആയി അംഗീകരിച്ചുവെന്ന് ശിവയ്ക്കും ജെയ്‌സണും വിശ്വസിക്കാനായില്ല!

16 APRIL 2019 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശിവയും ജെയ്‌സണും. പെണ്ണായി ജനിച്ച്, ആണായി ജീവിക്കാന്‍ തീരുമാനമെടുത്ത ഇവര്‍ക്ക് പുതിയൊരു കാല്‍വയ്പാണിത്. കളിയാക്കി ചിരിച്ചവര്‍ക്കു മുന്നില്‍... ജോലി ചോദിച്ചപ്പോള്‍ അധിക്ഷേപിച്ചവര്‍ക്കു മുന്നില്‍... ഇന്നൊരു തൊഴിലുമായാണ് ഇവര്‍ നില്‍ക്കുന്നത്. ആലപ്പുഴയിലെ ആമസോണ്‍ ഡെലിവറി സര്‍വീസില്‍ ബുധനാഴ്ച മുതല്‍ ഇവര്‍ ജോലി ചെയ്തു തുടങ്ങി.

കുടുംബശ്രീയുടെ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനായ ഷീറോസിനെ നയിക്കുന്ന അരുണിമ സുല്‍ഫിക്കറാണ് ഇരുവര്‍ക്കും ജോലി ലഭിക്കാന്‍ സഹായിച്ചത്. ആമസോണിലെ അഭിമുഖത്തിന്റെ കാര്യം മമ്മി എന്ന് ഇരുവരും വിളിക്കുന്ന അരുണിമ, പറഞ്ഞപ്പോള്‍ ആദ്യം തമാശയെന്നാണ് ഇരുവരും കരുതിയത്. പക്ഷേ മറ്റ് പല ഉദ്യോഗാര്‍ഥികളെ പിന്തള്ളി ഇരുവരും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. പൊലീസ് സേനയില്‍ ചേരണം എന്ന ആഗ്രഹം പിന്തുടരുന്നവരാണ് ഇരുവരും.


ജീവിതത്തില്‍ പലതും നേടിയും നഷ്ടപ്പെടുത്തിയും 29 വയസ്സിലെത്തി നില്‍ക്കുമ്പോള്‍ ശിവയുടെ മനസ്സില്‍ നഷ്ടബോധം മാത്രമില്ല. കോമളപുരം സ്വദേശിയായ ശിവ ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദധാരിയാണ്. ചെറുപ്പം മുതല്‍ തന്നെ ആണ്‍കുട്ടികള്‍ക്കൊപ്പം കൂട്ടു കൂടി ആണ്‍കുട്ടിയായി വളര്‍ന്നു. പ്ലസ് ടു, ഡിഗ്രി പഠന കാലത്താണ് താന്‍ പെണ്‍കുട്ടിയല്ലെന്ന ബോധ്യം ഉറച്ചത്.

ട്രാന്‍സ്‌ജെന്‍ഡര്‍ അവസ്ഥയെക്കുറിച്ചു പഠിച്ച ശേഷമാണ് തന്റെ വ്യക്തിത്വം വിളിച്ചു പറയാന്‍ ശിവ തയാറായത്. പഠനത്തിനു ശേഷം വാഹന ഷോറൂമിലും ലുലു മാളിലും ശിവ ജോലി നോക്കി. അമ്മയ്ക്കു സുഖമില്ലാതായതോടെ ഏക മകനായ ശിവ തിരികെ വന്നു.

വലിയ കലവൂരില്‍ താമസിക്കുന്ന ജെയ്‌സണിനും സമാന ജീവിത സാഹചര്യമാണ്. ബന്ധുക്കള്‍ വടിയെടുത്തപ്പോഴും കൂടെ നിന്നത് അമ്മ മാത്രം. അമ്മ 'എന്റെ മൂത്ത മകന്‍' എന്നു വിശേഷിപ്പിച്ചപ്പോഴാണ് ഏറ്റവും സന്തോഷം തോന്നിയത് എന്ന് ജെയ്‌സണ്‍.

അമ്മ തന്നെ അംഗീകരിച്ചെന്ന...മനസ്സിലാക്കിയെന്ന ആഹ്ലാദം. പ്ലസ് ടുവിനു ശേഷം പഠനം അവസാനിപ്പിച്ചെങ്കിലും തുടര്‍ന്നു പഠിക്കണമെന്നും കാക്കി അണിയണമെന്നും ആണ് തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends