Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സന്ധിവേദന മാറണോ... ക്രൂഡ് ഓയിലില്‍ മുങ്ങിക്കുളിച്ചാല്‍ മതി!

16 APRIL 2019 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

സുല്‍ഫിയ എന്ന 60-കാരി റഷ്യയില്‍നിന്നും അസെര്‍ബൈജാനിലെ വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ ഒറ്റ ആഗ്രഹമെ ഉണ്ടായിരുന്നുള്ളു. വര്‍ഷങ്ങളായി താന്‍ അനുഭവിക്കുന്ന സന്ധിവേദനയില്‍നിന്ന് ഒരു മോചനമുണ്ടാകണം. അതിനായി അസെര്‍ബൈജാനില്‍നിന്ന് അവര്‍ നേരെ പോയത് നഫ്റ്റലന്‍ എന്ന നഗരത്തിലേക്കാണ്. അവരുടെ ഒരു സുഹൃത്താണ് ഇവിടത്തെ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളില്‍ തന്റെ അവസ്ഥയ്ക്കുള്ള ഒരു പ്രത്യേക ചികിത്സയുണ്ടെന്ന് സുല്‍ഫിയയോട് പറഞ്ഞത് . ചികിത്സ വളരെ ലളിതമാണ്. ക്രൂഡ് ഓയില്‍ നിറച്ചിരിക്കുന്ന ബാത്ത് ടബ്ബില്‍ നഗ്‌നയായി 10 മിനിറ്റ് കിടക്കണം. ശരീര ഊഷ്മാവിനേക്കാള്‍ അല്‍പ്പംകൂടി ഉയര്‍ന്ന താപനിലയിലായിരിക്കും ക്രൂഡ് ഓയില്‍ ക്രമീകരിച്ചിരിക്കുന്നത്. ക്രൂഡ് ഓയിലിലുള്ള കുളി കഴിഞ്ഞാല്‍ ഈ ആരോഗ്യകേന്ദ്രത്തിലുള്ള ജീവനക്കാരുടെ സഹായത്തോടെ ശരീരത്തില്‍ പറ്റിപ്പിടിച്ച എണ്ണയെല്ലാം തൂത്തുകളയണം. അതിനുശേഷം നല്ല പച്ചവെള്ളത്തില്‍ ഒരു കുളികൂടി പാസാക്കിയാല്‍ സന്ധികള്‍ക്കുണ്ടാകുന്ന എല്ലാ വേദനകളും പമ്പ കടക്കുമെന്നാണ് നഫ്ത്തലാനിലുള്ളവര്‍ പറയുന്നത്.

രോഗമുക്തി തേടി ഇവിടെ എത്തുന്നവര്‍ക്ക് ഇത്തരത്തില്‍ 10 ദിവസത്തെ ക്രൂഡ് ഓയില്‍ കുളിയാണ് ചികിത്സയായി നല്‍കുന്നത്. സംഘര്‍ഷഭൂമിയാണെങ്കിലും അസെര്‍ബൈജാനിലുള്ള ഇത്തരം ക്രൂഡ് ഓയില്‍ കുളികേന്ദ്രങ്ങളിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധിയാളുകളാണ് എത്തുന്നത്.നമ്മുടെ നാട്ടില്‍ വെള്ളംകിട്ടുന്നതുപോലെ ഇവിടങ്ങളില്‍ ഭൂമികുഴിച്ചാല്‍ ക്രൂഡ് ഓയില്‍ കിട്ടുമെന്നതിനാല്‍ ഇത് അത്ര ചെലവുള്ള ഏര്‍പ്പാടുമല്ല. ഇവിടെ വന്ന് ചികിത്സതേടുന്നവര്‍ ആശ്വാസത്തോടെയാണ് മടങ്ങുന്നതെന്ന് പറയപ്പെടുന്നു.

എന്നാല്‍ ഈ പ്രാദേശിക ചികിത്സാ രീതിക്ക് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിന്തുണയില്ല. മാത്രമല്ല ഈ ക്രൂഡ് ഓയില്‍ കുളി ആരോഗ്യത്തിന് ഹാനികരമാകാമെന്നും ചിലപ്പോള്‍ കാന്‍സറിന് പോലും കാരണമാകാമെന്നും ചില ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 1920-കള്‍ മുതല്‍ ഹെല്‍ത്ത് റിസോര്‍ട്ടുകള്‍ക്ക് പ്രശസ്തമാണ് നഫ്ത്തലാന്‍. ഇവിടത്തെ ഈ ക്രൂഡ് ഓയില്‍ ചികിത്സയ്ക്ക് പിന്നില്‍ ഒരു കഥയും ഉണ്ട്. പണ്ടുപണ്ട് ഈ പ്രദേശത്തുള്ള ഒരാളുടെ ഒട്ടകത്തിന് എന്തോ അസുഖം പിടിപെട്ടു. അയാള്‍ അതിനെ ഒരു എണ്ണത്തടാകത്തിന് സമീപം ഉപേക്ഷിച്ചിട്ട് പോയി. എണ്ണത്തടാകത്തില്‍ വീണ ഒട്ടകം കുറച്ചു കഴിഞ്ഞപ്പോള്‍ അസുഖമെല്ലാം മാറി പൂര്‍ണ ആരോഗ്യത്തോടെ എഴുന്നേറ്റു വന്നത്രെ. അന്നുമുതലാണ് ഇന്നാട്ടുകാര്‍ ക്രൂഡ് ഓയിലിന്റെ ഈ പ്രത്യേക ശക്തി മനസിലാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends