തായ്വാനില്‍ പാലം തകര്‍ന്ന് നദിയില്‍ വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പാലം തകര്‍ന്ന് നദിയിലേക്ക് വീഴുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
തായ്വാനിലെ നാന്‍ഫോങ്കയിലാണ് സംഭവം.
നദിയിലൂടെ സഞ്ചരിച്ചിരുന്ന ബോട്ടിന് മുകളിലേക്കാണ് 460 അടി നീളമുള്ള ഈ പാലം വീണത്.
അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ആറോളം പേരെ കാണാതാവുകയും ചെയ്തു.
നിരവധി ബോട്ടുകള്‍ക്ക് അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























