Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുപ്രീം സലൂണില്‍ പോകാം, ഹെയര്‍ കട്ടും നടത്താം, നല്ല പുസ്തകങ്ങളും വായിക്കാം!

23 DECEMBER 2019 04:59 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കര്‍ണ്ണാടകയിലെ തുംകൂര്‍ ജില്ലയിലെ സുപ്രീം സലൂണിന്റെ ചുവരുകള്‍ നിറയെ സാഹിത്യ നഭസ്സിലെ തിളക്കമുള്ള നക്ഷത്രങ്ങളാണുള്ളത്. അവിടെ പോയാല്‍ രണ്ടുണ്ട് കാര്യം, മുടിയും വെട്ടാം, ഒരുപാട് നല്ല പുസ്തകങ്ങളും വായിക്കാം. വെറുതെ പറയുകയല്ല. പുസ്തകത്തെ സ്‌നേഹിക്കുന്ന ഏവര്‍ക്കും അവിടം ഒരു പ്രിയപ്പെട്ട ഇടമാണ്. പല മഹത്തായ കൃതികളും ആ സലൂണിന്റെ ചുവരില്‍ ഇടം പിടിച്ചിട്ടുണ്ട്.

സുപ്രീം സലൂണിന്റെ ഉടമയായ സുബ്രമണ്യത്തിന്, കന്നഡ ഭാഷ പ്രചരിപ്പിക്കുക എന്നതുകൂടി ലക്ഷ്യമാണ്. എഴുത്തും വായനയും ഇഷ്ടപ്പെടുന്നവര്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ് സുബ്രമണ്യം ഈ സ്ഥലം. ഇവിടെ വച്ച് പുസ്തകങ്ങളുടെ പ്രകാശനവും നടക്കാറുണ്ട്. നിരവധി കവികളുടെ കവിതാ പാരായണങ്ങള്‍ക്കും ഇതൊരു വേദിയായിട്ടുണ്ട്. ഇതിനുപുറമെ പുസ്തകപരിചയം, കന്നഡയിലെ പ്രശസ്തരായ വ്യക്തികളുടെ ജന്മവാര്‍ഷികാഘോഷങ്ങള്‍ എന്നിവയ്ക്കും സാക്ഷിയാണ് സുപ്രീം സലൂണ്‍.

സാധാരണ സലൂണുകള്‍ പോലെ ഇടുങ്ങിയ ഒരുസ്ഥലമല്ല ഇത്. ഏകദേശം അമ്പതിലധികം പേരെ ഉള്‍ക്കൊള്ളുന്ന ഒരു വലിയ വായനശാലയുണ്ട് ഇതിനകത്ത്. ബസവണ്ണയുടെ വചനങ്ങള്‍, ബുദ്ധനെയും അംബേദ്കറിനെയും കുറിച്ചുള്ള പുസ്തകങ്ങള്‍, പി. ലങ്കേഷിന്റെ പുസ്തകങ്ങള്‍ തുടങ്ങി നിരവധി പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടെയുണ്ട്. ഇതിനെല്ലാം പുറമെ വരുന്നവരെ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് സഹായിക്കാനായി രണ്ട് ജീവനക്കാരും ഉണ്ട്.

വിദ്യഭ്യാസ വകുപ്പിന്റെ മുന്‍ ജോ. ഡയറക്ടറായ കെ ദൊരൈരാജിന് സുബ്രമണ്യത്തിന്റെ ഈ സംരംഭത്തെ കുറിച്ച് പലതും പറയാനുണ്ട്. 'ഞാന്‍ അവിടെ സ്ഥിരമായി മുടിവെട്ടാന്‍ പോകാറുണ്ട്. ഒരു മരത്തിന്റെ താഴെയായിരുന്നു അദ്ദേഹത്തിന്റെ കട. കച്ചവടം മെച്ചപ്പെടുത്താനായി കുറച്ചുകൂടി നല്ല ഒരു സ്ഥലത്തേക്ക് മാറാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഒരു ചെറിയ വായ്പ്പയെടുത്തും, ബാക്കി കൂട്ടുകാര്‍ സഹായിച്ചും അദ്ദേഹം ഒരു കട തുറന്നു. അതില്‍ വെക്കുന്നതിനായി കുറച്ചു പുസ്തകങ്ങള്‍ ഞാന്‍ കൊടുത്തു. ബാക്കി സുബ്രമണ്യം വാങ്ങിച്ചു. അങ്ങനെ ഇന്ന് കാണുന്ന വായനശാല ഉണ്ടായി' അദ്ദേഹം പറഞ്ഞു.

തന്റെ കടയെ ഒരു സാഹിത്യ ഇടമാക്കി മാറ്റാന്‍ പ്രചോദനമായത് അക്കാദമിക് വിദഗ്ദ്ധരായ ജി എം ശ്രീനിവാസയ്യരും, എന്‍. നാഗപ്പയും, ദൊരൈരാജുമാണ് എന്ന് സുബ്രമണ്യം പറയുന്നു. എല്ലാ ചൊവ്വാഴ്ചകളിയും സലൂണ്‍ സാഹിത്യപ്രേമികളുടെ കൂടുതല്‍ പ്രിയപ്പെട്ട ഇടമായി മാറുന്നു. റിട്ടയേര്‍ഡ് അധ്യാപകന്‍ ശ്രീനിവാസ മൂര്‍ത്തി, കടയിലെ ഒരു പതിവ് സന്ദര്‍ശകനാണ്. സലൂണില്‍ കുറേനേരം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സാഹിത്യത്തോടുള്ള സ്‌നേഹം മാത്രമല്ല സാമൂഹ്യകാര്യങ്ങളിലും സുബ്രമണ്യം ഇടപെടാറുണ്ട്. ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ''ദലിതരുടെയും സ്ത്രീകളുടെയും താഴേക്കിടയിലുള്ളവരുടെയും ഉന്നമനത്തിനായി സുബ്രമണ്യം പ്രവര്‍ത്തിക്കുന്നു. അങ്ങനെയുള്ള അവബോധം ഉണ്ടാക്കാന്‍ അദ്ദേഹം തന്റെ സലൂണ്‍ ഉപയോഗിക്കുന്നു' ദൊരൈരാജ പറഞ്ഞു.

പുസ്തകം തന്നെ ആയുധമായി മാറുന്ന കാലത്ത് സുബ്രമണ്യത്തിന്റെ സലൂണ്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് പറയാതെ വയ്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (6 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (7 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (7 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (10 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (13 hours ago)

Malayali Vartha Recommends