Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രക്തത്തിന് മാത്രമാണോ വെള്ളത്തിനേക്കാള്‍ കട്ടിയുള്ളത് ... ഇതാ ഈ ഊഷ്മളസൗഹൃദത്തിന്റെ കഥ കേട്ടു നോക്കൂ...!

03 JANUARY 2020 12:10 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

നാം കേട്ട് തഴമ്പിച്ച ഒരു ചൊല്ലുണ്ട്. എന്തൊക്കെ പറഞ്ഞാലും രക്തത്തിന് തന്നെയാണ് വെള്ളത്തിനേക്കാള്‍ കട്ടികൂടുതലെന്ന്! രക്തബന്ധമുള്ളവര്‍ക്കിടയിലുള്ളതു പോലുള്ള ഹൃദയബന്ധമൊന്നും ലോകത്തിലെ മറ്റൊരു ബന്ധങ്ങള്‍ക്കുമുണ്ടാകില്ല എന്നാണ് ഇങ്ങനെ പറയുന്നതിലെ വ്യംഗം. എന്നാല്‍ അതങ്ങനെയങ്ങ് സമ്മതിച്ചു കൊടുക്കാന്‍ നമ്മെ അനുവദിക്കാത്ത ധാരാളം ആത്മബന്ധങ്ങളുടെ കഥ നമുക്ക് ചുറ്റിലുമുണ്ട്. 

അത്തരമൊരു സൗഹൃദകഥയാണ് ആയിഷ ബഷീര്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.


ആയിഷയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ആ കഥ വിവരിക്കുന്നത് ഇങ്ങനെയാണ്:

''ഇന്നത്തെ ചിത്രം ഇവരാകുന്നു. Shadiya Pk യും സനു മലപ്പുറവും.... കുഞ്ഞിപ്പാത്തുവും ഓള്‍ടെ കാക്കുവും... അങ്ങിനെയാണവര്‍ പരസ്പരം രണ്ടാളെയും വിളിച്ചു കൊണ്ടിരിക്കുന്നത്. ഇനിയീ ചിത്രത്തിലെന്താണിത്രമാത്രം സവിശേഷമായത് എന്നാണോ... സൗഹൃദങ്ങള്‍ എങ്ങിനെയാണ് രക്തബന്ധങ്ങളെക്കാളും ഉയരത്തിലെത്തുന്നത്, ചിലപ്പോള്‍ രക്തബന്ധത്തോളം ചേര്‍ത്തു നിര്‍ത്തുന്ന ഒന്നായിമാറുന്നത് എന്ന് ഈ ചിത്രത്തിലൂടെ കാണാവുന്നതാണ്.

ഇവരെ രണ്ടുപേരെയും ആദ്യമായി കാണുന്നത് ഗ്രീന്‍പാലിയേറ്റീവ് നടത്തിയ അക്ഷരപ്പച്ചയില്‍ വച്ചാണ്. നിര്‍ത്താതെ സംസാരിച്ചോണ്ടിരിക്കുന്ന, ചിരിച്ചോണ്ടിരിക്കുന്ന ഒരു കുട്ടി. അവള്‍ നടക്കുന്നത് വാക്കറിന്റെ സഹായത്തോടെയാണ്. ഇടക്കെപ്പോഴോ നേരിയ കയറ്റത്തിനുമുമ്പില്‍ നിസ്‌കാര റൂമിലോട്ടുള്ള വഴിയില്‍ അവള്‍ ഒരു വേള നില്‍കുന്നത് കണ്ടപ്പോള്‍ ഞാനും ചോദിച്ചു ഞാന്‍ സഹായിക്കണോന്ന്... വേണ്ടെന്ന്... ഇതൊക്കെ എനിക്കു തനിച്ചു കേറാന്ന്...

അവള് വീണ്ടും പറഞ്ഞോണ്ടിരുന്നു... ഓള്‍ടെ ഇത്താത്താന്റെ മോന്‍ സിനുവിനെ കുറിച്ച്, അവന്റെ കുസൃതിത്തരങ്ങളെ കുറിച്ച്... കൂട്ടത്തില്‍ ന്റെ കുട്ട്യോളെ പറ്റിയും നിര്‍ത്താതെ, ചിരിച്ചു കൊണ്ട് ചോദിച്ചും പറഞ്ഞും കൊണ്ടിരുന്നു...

സനുവിനെയും അവിടെ വെച്ച് തന്നെയാണ് കാണുന്നത്. പിന്നീടെപ്പോഴോക്കെയോ കിട്ടിയ നമ്പര്‍ വച്ചു സംസാരമായി, പിന്നെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് വഴി സംസാരവും, അടിയും, ചിരിയും തുടര്‍ന്ന് കൊണ്ടിരുന്നു. ഓള്‍ടെ, 'തേങ്ക്‌സ് ഒന്നും ഇവിടെ എടുക്കൂല ട്ടോ 'എന്ന വാക്കുകള്‍ എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. എഴുത്തുകാരിയായി, ഉപ്പാന്റെ കുഞ്ഞിപ്പാത്തുവായി അവളങ്ങനെ പറന്നു നടക്കുകയാണ്. പിന്നെയവള്‍ കാക്കു വിനെക്കുറിച്ചു പറഞ്ഞു തുടങ്ങി, കാക്കു കാണാന്‍ വന്നതും, അച്ചാര്‍ കൊണ്ടുവന്നതും, എത്ര സന്തോഷത്തോടെയാണവള്‍ എഴുതിവച്ചിരുന്നത്, അവനോ ഒരനിയത്തികുട്ടിയോടെന്ന പോല്‍ അവളുടെ കണ്ണുകള്‍ അല്പം പോലും നിറയാന്‍ സമ്മതിക്കാതെ, തല്ലുകൂടി, അവളുടെ കുറേ പുസ്തകങ്ങളുമായി തിരിച്ചുപോയി.

ഇടക്ക് അവള്‍ക്ക് ട്രെയിനില്‍ കേറാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോ, വീണു പരിക്കേറ്റിട്ടും ക്രിസ്തുമസ് വെക്കേഷന് അവളെയും കൊണ്ട് ട്രെയിന്‍ കേറാന്‍ പോയി. അവിടെ റെയില്‍വേ സ്റ്റേഷനില്‍ അവളെ കാത്തിരുന്നത് ഉയരത്തില്‍ മുകളിലേക്ക് നീണ്ടുകിടക്കുന്ന പടിക്കെട്ടുകളായിരുന്നു. അതിനു മുന്‍പില്‍ അന്തിച്ചു നില്കുന്നത് കണ്ടപ്പോള്‍ പിന്നെ സനു ഒന്നും നോക്കിയില്ല എടുത്തു നടന്നു കേറുകയായിരുന്നു.

അവന്റെ തന്നെ വാക്കുകള്‍ കടമെടുത്തു പറയുകയാണെങ്കില്‍ , റെയില്‍വേ സ്റ്റേഷനിലെ കൂറ്റന്‍ പടിക്കെട്ടിനു മുന്നില്‍ പെണ്ണ്, കുഞ്ഞിപ്പാത്തു പകച്ചു നില്‍ക്കുകയാണ്. പരിമിതികളുടെ പടിക്കെട്ടായി അത് മാറ്റാന്‍ താല്പര്യമില്ലാത്തതു കൊണ്ട് കോരിയെടുത്തു കാല്‍ നീട്ടിവെച്ചു നടന്നത് കണ്ടപ്പോള്‍ പെണ്ണിന്റെ ചിരിയൊന്നു കാണണമായിരുന്നെന്ന്!

അതേ ചിരിയും സന്തോഷവും അവളിന്നു വിളിച്ചപ്പോള്‍ ആ കോളിലുടനീളം നിറഞ്ഞുനിന്നിരുന്നു. പറഞ്ഞിട്ടും വിവരിച്ചിട്ടും മതിയാവാതെ ആ യാത്രയെക്കുറിച്ചു, എന്റെ കണ്ണൊന്നു നിറയാനോ, വിയര്‍ക്കാനോ, സമ്മതിക്കാതെ, കാലിലെ പരിക്കെന്നും പറഞ്ഞു എടുത്തോണ്ട് നടക്കുകയായിരുന്നു ഇത്താത്താ... ഇത്രേം നല്ല മനുഷ്യര് കൂടെയുണ്ടാവുന്നിടത്തോളം ഭാഗ്യം വേറെന്താണുള്ളതെന്ന് അവളോട് തിരിച്ചു പറയേം ചെയ്തു.

അതേ സനുവേ നീ ചെയ്തത് വലിയ കാര്യം തന്നെയാണ്, ബഹുമാനമര്‍ഹിക്കുന്നതും മാതൃകാപരവുമായ ഒന്ന്. വേറിട്ട കണ്ണുകൊണ്ടവരെ കാണുകയും, മാറ്റി നിര്‍ത്തുകയും, ഒരു പക്ഷേ അപഹസിക്കുകയും ചെയ്ത് അങ്ങേയറ്റം വേദനിപ്പിക്കുന്ന ചില മനുഷ്യന്മാരുള്ള ഈ ലോകത്ത് അവളുടെ പുഞ്ചിരിക്ക്, അതിരില്ലാത്ത സന്തോഷത്തിന് കാരണമായ, ഓള് അത്രേം സ്‌നേഹത്തില്‍, ഹൃദയം നിറഞ്ഞു 'കാക്കൂ'ന്ന് വിളിക്കുന്നുണ്ടെങ്കില്‍ സനു, അത് നിന്റെ കറയറ്റ നിര്‍മലമായ സ്‌നേഹം കൊണ്ടു താനെയാണ്.

മുന്‍പെന്നോ അവള്‍ പറഞ്ഞിട്ട ഒരാഗ്രഹമായിരുന്നു കൊടികുത്തി മല കേറണമെന്ന്... ഇങ്ങനെ ചേര്‍ത്തുപിടിക്കുന്ന, ജീവനോളം കരുതല്‍ തരുന്നൊര്‍ ചുറ്റുമുണ്ടാകുമ്പോ നിനക്ക് കൊടികുത്തിമലയല്ല, ആകാശവും കീഴടക്കാം എന്ന് തന്നെയാണ് പറയാനുള്ളത്''.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends