മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സംഗക്കാര, തേങ്ങാ സാമ്പോള്‍ ഉണ്ടാക്കുന്നത് കണ്ടപ്പോള്‍ ആരാധകര്‍ക്ക് ഏറെ രസം!
മുന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാര ട്വിറ്ററിലൂടെ പങ്കുവച്ച ഒരു ചിത്രം സോഷ്യല്‍മീഡിയയെ കീഴടക്കി.
ശ്രീലങ്കന്‍ വിഭവമായ തേങ്ങാ സാമ്പോള്‍ ഉണ്ടാക്കുന്നതിനായി സംഗക്കാര അരകല്ലില്‍ കൂട്ട് ചതയ്ക്കുന്നതിന്റെ ചിത്രമായിരുന്നു അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചത്.
മലയാളികള്‍ തേങ്ങാ ചമ്മന്തിയുണ്ടാക്കുന്ന വിധമാണ് തേങ്ങാ സാമ്പോളും ഉണ്ടാക്കുന്നത്.
കുടുംബത്തോടൊപ്പം ലണ്ടനില്‍ അവധി ആഘോഷിക്കുകയാണ് താരം.
ചിത്രം ആരാധകര്‍ ആഘോഷമാക്കുകയാണ്. രസകരമായ പ്രതികരണവും ചിത്രത്തിന് ലഭിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha