കോളജ് വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രിന്‍സിപ്പലച്ചന്റെ ഡാന്‍സ്!
വയനാട് ജില്ലയിലെ ബത്തേരിയിലുള്ള ഡോണ്‍ ബോസ്ക്കോ കോളജിലെ പ്രിന്‍സിപ്പല്‍ ഫാ. ജോയ് ഉള്ളാട്ടില്‍ സോഷ്യല്‍മീഡിയയില്‍ താരങ്ങളായി മാറിയ വൈദികര്ക്കൊപ്പമായി എന്നു പറഞ്ഞാല്‍ മതിയല്ലോ!
കോളജില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചടുലമായ നൃത്ത ചുവടുകള്‍ വച്ചത് സോഷ്യല്‍മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുകയാണ്.
വേദിക്ക് ചുറ്റും നിന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ മെയ് വഴക്കത്തെ കൈയടികളോടെയാണ് സ്വീകരിക്കുന്നത്.
വിദ്യ അഭ്യസിപ്പിക്കുന്നതിനൊപ്പം കലയേയും സ്നേഹിക്കുന്ന ഈ പുരോഹിതനെ തേടി അഭിനന്ദന പ്രവാഹമാണ്.
https://www.facebook.com/Malayalivartha