സന്മനസ്സുള്ളവന് സുബീക്ക്...ഡിജിപി വക കാഷ് അവാര്‍ഡും അഭിനന്ദനക്കത്തും!
വഴിയരികില്‍ കണ്ട ഭിക്ഷക്കാരനെ കുളിപ്പിച്ച് ഭക്ഷണം നല്കി അഭയകേന്ദ്രത്തില്‍ എത്തിച്ച പോലീസുകാരന് സുബീക് റഹീമിന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ പക്കല്‍ നിന്നും 500 രൂപ കാഷ് അവാര്‍ഡും അഭിനന്ദനക്കത്തും ലഭിച്ചു. ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി നടത്തിയ കാരുണ്യ പ്രവര്‍ത്തനത്തിനാണ് പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസര്‍ സുബീക് റഹീമിന് അംഗീകാരം ലഭിച്ചത്.
ഇക്കഴിഞ്ഞ ദിവസം ചാങ്കൂര്‍ മുക്കില്‍ മാനസിക വിഭ്രാന്തി കാട്ടിയ ആനന്ദ് എന്ന ഇതര സംസ്ഥാനക്കാരന്റെ മുടി വെട്ടുകയും കുളിപ്പിച്ച് പുതിയ വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും ചെയ്തശേഷം ആനകുത്തിയിലെ അഭയകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.
ഈ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഏറെ അഭിനന്ദനങ്ങളാണ് സുബീക്കിനെ തേടിയെത്തിയത്. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററും ഈ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു.
https://www.facebook.com/Malayalivartha