മാസായ അഗ്നി പര്‍വതത്തിന് മുകളിലൂടെയുള്ള സാഹസിക നടത്തത്തിലൂടെ യുവാവിന് റിക്കാര്‍ഡ്
നിക്കരാഗ്വയിലെ മാസായ അഗ്നിപര്‍വതത്തിന് മുകളില്‍ കൂടി വലിച്ചുകെട്ടിയ ഇരുമ്പ് വടത്തില്‍ കൂടി നടന്ന് യുവാവ് റിക്കാര്‍ഡ് സൃഷ്ടിച്ചു.
ലോക പ്രശസ്തമായ ദ് ഫ്ളൈയിംഗ് വാളെന്ദ എന്ന സര്‍ക്കസ് കുടുംബത്തിലെ അംഗമായ നിക് വാളെന്ദ എന്ന യുവാവാണ് സാഹസിക പ്രകടനം നടത്തിയത്.
1,800 അടി ഉയരത്തില്‍ ഏകദേശം 31 മിനിട്ട് കൊണ്ടാണ് അദ്ദേഹം തന്റെ ദൗത്യം പൂര്‍ത്തിയാക്കിയത്.
സുരക്ഷ ഉപകരണങ്ങള്‍ ധരിച്ചാണ് 41-കാരനായ നിക് പ്രകടനം നടത്തിയത്. നിക് തന്നെയാണ് ഈ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത്. അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്.
https://www.facebook.com/Malayalivartha