ഗോഎയറിന്റെ വിമാനത്തിനുള്ളില്‍ പ്രാവ് കയറി!
അഹമ്മദാബാദില്‍ നിന്ന് ജയ്പൂരിലേക്ക് യാത്ര പുറപ്പെടുവാന്‍ ഗോഎയറിന്റെ വിമാനം തയാറെടുക്കുന്നതിനിടെ ഒരു പ്രാവ് വിമാനത്തിനുള്ളില്‍ കയറിപ്പറ്റി.
വിമാനത്തിനുള്ളില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും പറന്ന് നടക്കുന്ന പ്രാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ യാത്രക്കാര്‍ മല്‍സരിച്ചു.
ജീവനക്കാര്‍ പ്രാവിനെ പിടികൂടുവാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കുറെ നേരത്തിന് ശേഷം പ്രാവ് തന്നെ വിമാനത്തിനുള്ളില്‍ നിന്നും പുറത്തേക്ക് പോകുകയായിരുന്നു.
ഇതെ തുടര്‍ന്ന് വിമാനം അരമണിക്കൂര്‍ താമസിച്ചു. 6:15-ന് ജയ്പൂരില്‍ എത്തേണ്ടിയിരുന്ന വിമാനം 6:45-നാണ് എത്തിയത്.
https://www.facebook.com/Malayalivartha