'ഗോള്‍ഡന്‍ യുണികോണ്‍' ഇന്‍സ്റ്റഗ്രാമില്‍ താരം!
തൂവെള്ള നിറവും മാന്ത്രിക ശക്തിയും നെറ്റിയില്‍ ഒറ്റക്കൊമ്പുമുള്ള യുണികോണ്‍ എന്ന കുതിര കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട കഥാപാത്രമാണ്. ഇതേ യുണികോണിനോടു സാമ്യമുള്ള ഒരു ഗോള്‍ഡന്‍ റിട്രീവര്‍ നായക്കുട്ടിയാണ് ഇപ്പോല്‍ സമൂഹമാധ്യമങ്ങളില്‍ താരമാകുന്നത്.
അമേരിക്കയിലെ മിഷിഗണിലുള്ള ഈ മിടുക്കിയുടെ പേര് റേ എന്നാണ്. നായയാണെന്നു കരുതി റേ ആളത്ര നിസാരക്കാരിയല്ല കേട്ടോ. ഇന്‍സ്റ്റഗ്രാമില്‍ സ്വന്തമായൊരു അക്കൗണ്ടും 31,000ല്‍പ്പരം ഫോളോവേഴ്സുമുണ്ട് കക്ഷിക്ക്.
റേയ്ക്ക് ജനനസമയത്തുണ്ടായ ഒരു അപകടത്തെത്തുടര്‍ന്ന് ഒരു ചെവി നഷ്ടമായി. പതുക്കെ പതുക്കെ മറുചെവി നീങ്ങി നീങ്ങി തലയുടെ ഒത്ത നടുവിലേക്ക് എത്തുകയും ചെയ്തു. ഇതൊടെയാണ് റേയ്ക്ക് യുണികോണ്‍ നായ എന്ന പേരു വീഴുന്നത്. ടിക് ടോക്കില്‍ വന്ന രസകരമായ ഒരു വീഡിയോയിലൂടെ റേയെക്കുറിച്ചു കൂടുതല്‍ ആളുകള്‍ അറിഞ്ഞു തുടങ്ങി.
നിമിഷനേരത്തിനുള്ളില്‍ റേയുടെ വീഡിയോ വൈറലായി. ടിക് ടോക്കില്‍ മാത്രമല്ല ഇന്‍സ്റ്റഗ്രാമിലുമുണ്ട് റേയ്ക്ക് ആരാധകര്‍. അല്ലെങ്കില്‍ തന്നെ ഇത്ര ക്യൂട്ട് ആയ ഒരു നായ്ക്കുട്ടിയെ എങ്ങനെയാണ് കണ്ടില്ലെന്നു വയ്ക്കുക. പന്ത്രണ്ട് ആഴ്ച പ്രായമുള്ള റേയുടെ വിവരങ്ങള്‍ അവളുടെ ഉടമ ബ്രയാന ആര്ഡെമയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്.
https://www.facebook.com/Malayalivartha