ടൂത്ത് പിക്ക് കൊണ്ട് 'ലിഫ്റ്റിനൊരു കുത്ത്'!
പുഴയ്ക്കല്‍ ശോഭ സിറ്റി ഫ്ളാറ്റിലെ ലിഫ്റ്റില്‍ ടൂത്ത് പിക്കിന് പുതിയ ജോലിയായി . ലിഫ്റ്റിലൊരു ബോര്‍ഡുണ്ടാക്കി അതില്‍ നിറയെ ടൂത്ത് പിക് കുത്തിയിരിക്കുകയാണ്. തൊട്ടടുത്തൊരു പാത്രവും.
ലിഫ്റ്റിലെ ബട്ടണില്‍ വിരല്‍കൊണ്ടു കുത്തരുത് പകരം കൈമുട്ടുകൊണ്ട് ബട്ടണ്‍ അമര്‍ത്തണം എന്നൊക്കെയാണല്ലോ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിര്‍ദ്ദേശങ്ങള്‍.
കൈമുട്ട് ഉപയോഗിക്കുന്നതിനു പകരമായി ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് ഈ സംവിധാനം. ഈ ടൂത്ത് പിക് എടുത്ത് കുത്തണം.
എന്നിട്ടു പാത്രത്തിലിടണം. എല്ലാവരും ലിഫ്റ്റിന്റെ ബട്ടന് തൊടുന്നതിലൂടെ രോഗം പടരാനുള്ള സാധ്യത തടയാന്‍ വേണ്ടിയാണിത്.
https://www.facebook.com/Malayalivartha