ലോക്ഡൗണ്‍ കാലം പുതുജീവിതത്തുടക്കം ലോക്ക്ഡൗണ്‍ ആക്കാന്‍ അനുവദിക്കാതെ ഒരു മിന്നുകെട്ട്!
അമ്പലപ്പുഴ ആമയിട ആശാഭവനത്തില്‍ (മുട്ടശേരി) ആനന്ദനാചാരിയുടെയും ശാന്തയുടെയും മകന് സുരേഷും പുളിങ്കുന്ന് കണ്ണാടി പുത്തന്‍പറമ്പില്‍ മണിയനാചാരി-കാര്‍ത്ത്യായനി ദമ്പതികളുടെ മകള്‍ മഞ്ജുഷയുമായി ഇക്കഴിഞ്ഞ 25-ന് വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. അപ്പോഴാണ് 24-നു രാത്രി 8-ന് രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
തൊട്ടുപിന്നാലെ സുരേഷ് കുടുംബാംഗങ്ങളുടെ സമ്മതത്തോടെ മഞ്ജുഷയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ചു. മഞ്ജുഷയെ കൂടെ അയച്ചാല്‍ ആമയിടയില്‍ വച്ചു വിവാഹം നടത്താന്‍ തയാറാണെന്ന് സുരേഷ് അറിയിച്ചതോടെ കാര്യങ്ങള്‍ക്ക് തീരുമാനമായി.
സുരേഷും 2 ബന്ധുക്കളും ചേര്‍ന്ന് പുളിങ്കുന്നിലെത്തി മഞ്ജുഷയെയും മാതാപിതാക്കളെയും കൊണ്ട് രാത്രി വൈകി ആമയിടയിലെത്തി. മഞ്ജുഷയെ സമീപത്തെ ബന്ധുവീട്ടില്‍ താമസിപ്പിച്ചു.
25-ന് രാവിലെ സുരേഷിന്റെ കുടുംബക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തി. ലോക്ഡൗണ്‍ അവസാനിച്ച ശേഷമാകും ഇരുവരും പുളിങ്കുന്നിലെ വീട്ടിലേക്കു പോകുന്നത്.
https://www.facebook.com/Malayalivartha