അപാരമായ ഈ പുഷ് അപ്പിന് പിന്നിലെ സത്യാവസ്ഥ!
സിക്സ് പാക്കുമായി ഒരു അതിശക്തമായ യുവാവ് അപ്ലോഡ് ചെയ്ത വീഡിയോ വിശ്വസിച്ച് മണ്ടന്മാരായിരിക്കുകയാണ് ഒരു കൂട്ടം ആള്ക്കാര്. ഇയാള്‍ ആദ്യം സാധാരണയായ രണ്ട് കൈ കൊണ്ടുള്ള പുഷ് അപ് ചെയ്യുകയും,പിന്നീട് അത് ഒറ്റ കൈയ്യിലും അവസാനം ഇരുകൈകളും ഉയര്‍ത്തി ചെയ്യുകയും ചെയ്യുന്നു.വീഡിയോ ദൃശ്യത്തിന്റെ മുഴുവന്‍ ഭാഗവും ഇറങ്ങുന്നത് വരെ ഈ വീഡിയോ കണ്ടവര്‍ കണ്ടവര്‍ അമ്പരന്നു പോയി. എന്നാല്‍ മുഴുവന്‍ ഭാഗവും വന്നപ്പോഴാണ് കള്ളി വെളിച്ചത്തായത്.ഇയാള്‍ ഒരു നേര്‍ത്ത പലകയില്‍ കിടന്നാണ് പുഷ് അപ് ചെയ്യുന്നത് പോലെ അഭിനയിക്കുന്നത്. സീസോ പോലുള്ള ഈ പലക പുറകെ നില്ക്കുന്ന സുഹൃത്ത് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുകയാണ്. അത് കൊണ്ട് തന്നെ രണ്ടു കൈകളും ഉയര്‍ത്തി പുഷ് അപ് ചെയ്യുന്നത് പോലെ തോന്നിക്കും ദൃശ്യങ്ങള്‍.
https://www.facebook.com/Malayalivartha