വധുവിനെ കോരിയെടുത്ത് വരന്റെ നൃത്തം, ഒടുവില്‍ എന്തു സംഭവിച്ചെന്ന് കാണൂ...
വിവാഹ വേളയില്‍ വരനും വധുവും നൃത്തം ചെയ്യുന്നത് പാശ്ചാത്യ രാജ്യങ്ങളില്‍ സര്‍വ്വസാധാരണമാണ്.
പക്ഷേ, ഒരു ഗ്രീക്ക് നവദമ്പതികളുടെ നൃത്തം സോഷ്യല്മീഡിയായെ ചിരിയിലാഴ്ത്തിയിരിക്കുകയാണ്.
വിവാഹ സല്‍ക്കാരത്തിനിടെ വരന് ലോറന്‍സ് വധു വിക്ടോറിയയെ കൈകളിലുയര്‍ത്തി നൃത്തം ചെയ്യുന്നതിനിടെ ഇരുവരും നിലത്തുവീഴുന്ന ദൃശ്യങ്ങളാണ് നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
കൈകളില്‍ ചുറ്റിപ്പിടിച്ച് ഇരുവരും നൃത്തം ചെയ്യുന്നതിനിടെ വരന് വധുവിനെ കൈകളിലെടുത്ത് ഉയര്‍ത്തുകയായിരുന്നു.
താളത്തിനൊപ്പിച്ച് ഇദ്ദേഹം വധുവിനെ കൈകളില്‍ വട്ടം കറക്കുമ്പോള്‍ നിയന്ത്രണം തെറ്റി സ്റ്റേജിലേക്ക് ഇരുവരും തെറിച്ചു വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയായില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നിരവധിയാളുകള്‍ കണ്ടുകഴിഞ്ഞു.
https://www.facebook.com/Malayalivartha