Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി...


ബിസിനസ് രംഗത്തെ അതികായനും ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനുമായ ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...


ശബരിമല സ്വർണകൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ... രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...

കോതനല്ലൂര്‍ ഫൊറോന പള്ളിയില്‍ ഇരട്ടകളുടെ മഹാസംഗമം നടന്നു

12 JULY 2017 05:39 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും നിറവില്‍ കോതനല്ലൂര്‍ ഫൊറോന പള്ളിയിലെ ഇരട്ടകളുടെ മഹാസംഗമം നടത്തി. പങ്കെടുത്തത് 680 ജോഡി ഇരട്ട സഹോദരങ്ങളാണ്.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 14 ഇരട്ടകള്‍ കൂടുതലായി എത്തി. ഇടവക മധ്യസ്ഥരും ഇരട്ടവിശുദ്ധരുമായ വിശുദ്ധ ഗര്‍വ്വാസീസിന്റെയും വിശുദ്ധ പ്രോത്താസീസിന്റെയും (കന്തീശങ്ങള്‍) അനുഗ്രഹം തേടിയാണ് കോതനല്ലൂരില്‍ ഇരട്ട സഹോദരങ്ങളുടെ സംഗമം നടത്തുന്നത്.

ഇടവകയിലെ അറുപതിലധികം ഇരട്ടകള്‍ സംഗമത്തിലുണ്ടായിരുന്നു. വയലാ തന്നടിയില്‍ അഭിലാഷിന്റെയും സുജിതാ ലക്ഷ്മിയുടെയും മക്കളായ 60 ദിവസം മാത്രം പ്രായമുള്ള കാര്‍ത്തികും കാര്‍ത്തികയുമാണ് സംഗമത്തിലെ ഇളംതലമുറക്കാര്‍. കോതനല്ലൂര്‍ ഫൊറോന പള്ളി ഇടവകാംഗങ്ങളായി ഇരട്ട പുണ്യവാളന്മാരുടെ നാമധാരികളായി 1927 ഒക്ടോബര്‍ മൂന്നിന് ജനിച്ച പുളിക്കാനിക്കല്‍ ഗര്‍വ്വാസീസും പ്രോത്താസീസുമാണ് സംഗമത്തിനെത്തിയവരിലെ മുതിര്‍ന്നവര്‍.

ഇരട്ടകള്‍ ഇരട്ടകളെ ജീവിത പങ്കാളികളാക്കിയവരും സംഗമത്തില്‍ പങ്കെടുത്തു. ഇരട്ട വൈദികരാണ് സമൂഹബലിക്ക് കാര്‍മികത്വം വഹിച്ചത് എന്ന കൗതുകമുണ്ട്. ഫാ.റോമ്പി കണ്ണഞ്ചിറ, ഫാ.റോയി കണ്ണഞ്ചിറ, ഫാ.തോമസ് ചൂളപ്പറമ്പില്‍, ഫാ.ജോസഫ് ചൂളപ്പറമ്പില്‍, ഫാ.റോജി മനയ്ക്കപ്പറമ്പില്‍, ഫാ.റെജി മനയ്ക്കപ്പറമ്പില്‍, ഫാ.ജെന്നി കായംകുളത്തുശ്ശേരി, ഫാ.ജസ്റ്റിന്‍ കായംകുളത്തുശ്ശേരി, ഫാ.ജോസഫ് കൊല്ലകൊമ്പില്‍,ഫാ.ആന്റണി കൊല്ലകൊമ്പില്‍ എന്നിവരാണ് സംഗമത്തിനെത്തിയ ഇരട്ട സഹോദരങ്ങളായ വൈദീകര്‍.

ശുശ്രൂഷകള്‍ക്ക് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിന്റെ നേതൃത്വത്തിലാണ് തിരുനാളും ഇരട്ടകളുടെ മഹാസംഗമവും നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടർ പട്ടികയിൽ ഇന്നു കൂടി പേര് ചേർക്കാം...  (6 minutes ago)

കേസ് രജിസ്റ്റർ ചെയ്തു  (15 minutes ago)

രക്ഷാപ്രവർത്തനം പൂർത്തിയായി  (43 minutes ago)

വിമാനം തകർന്നുവീണു, തീപിടുത്തം  (1 hour ago)

എസ്‌ഐആര്‍...സര്‍വകക്ഷിയോഗം ഇന്നു നടക്കും.  (1 hour ago)

പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണ ലഭിച്ചിരുന്നത് 2 ലിറ്ററാക്കി  (1 hour ago)

കത്ത് വൈകിയത് നേട്ടമായി  (1 hour ago)

പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി  (1 hour ago)

നെട്ടോട്ടം ഓടി ഐഎസ്‌ഐ  (1 hour ago)

ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...  (1 hour ago)

പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ  (2 hours ago)

മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ...  (2 hours ago)

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (9 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (10 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (12 hours ago)

Malayali Vartha Recommends