Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിചിത്രരോഗാവസ്ഥയുമായി യുവതി; കണ്ണടച്ചാല്‍ പിന്നെ തുറക്കുന്നത് മൂന്നാം നാള്‍

15 SEPTEMBER 2017 01:56 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇരുട്ടും വെളിച്ചവും നിറഞ്ഞ അപൂര്‍വ്വജീവിതത്തിലൂടെയാണ് കഴിഞ്ഞ പതിമൂന്ന് വര്‍ഷങ്ങളായി ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സ്വദേശിനിയായ നതാലി അഡ്‌ലര്‍ എന്ന യുവതി കടന്നു പോകുന്നത്. കാരണം ഡോക്ടര്‍മാര്‍ക്ക് പോലും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു തരം രോഗാവസ്ഥയാണ് മുപ്പതുകാരിയായ നതാലിക്ക്. ഒരു പ്രാവശ്യം കണ്‍പോളകള്‍ അടച്ചു കഴിഞ്ഞാല്‍ പിന്നെ മൂന്നു ദിവസത്തേക്ക് തുറക്കാന്‍ കഴിയാത്ത അവസ്ഥ.

17 വയസുള്ളപ്പോഴാണ് നതാലിക്ക് ഈ അവസ്ഥ ആദ്യമുണ്ടായത്. ഉറക്കത്തില്‍ നിന്നുമെഴുന്നേറ്റ ഇവരുടെ കണ്ണുകള്‍ പതിയെ അടഞ്ഞു പോകുകയായിരുന്നു. ഇതു പിന്നീട് പല പ്രാവശ്യം ഇടവിട്ട് ആവര്‍ത്തിച്ചു. കുറച്ച് ആഴ്ചകള്‍ക്കു ശേഷം ഒരുതവണ കണ്ണ് അടഞ്ഞാല്‍ പിന്നെ മൂന്നു ദിവസങ്ങളോളം തുറക്കാന്‍ പറ്റാത്ത അവസ്ഥയിലായി. ചികിത്സയ്ക്കായി ഡോക്ടര്‍്മാരുടെ അടുക്കല്‍ ഇവര്‍ പോയിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം.

നതാലിയുടേത് നിഗൂഡമായ ഒരു രോഗാവസ്ഥയാണ്. അത് നിര്‍ണയിക്കാന്‍ സാധിക്കില്ലെന്നാണ് മെല്‍ബണിലെ റോയല്‍ ഐ ആന്‍ഡ് ഇയര്‍ ഹോസ്പിറ്റലിലെ ഒഫ്താല്‍മോളജിയുടെ മേധാവി ജസ്റ്റിന്‍ ഒഡേ പറയുന്നത്.

2008-ല്‍ നതാലിയുടെ കഥ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. എന്നാലിപ്പോള്‍ നൂറുകണക്കിന് പരിശോധനകള്‍ക്കും ശസ്ത്രക്രിയകള്ക്കു ശേഷവും ഇതെന്തു രോഗമാണെന്നു മനസിലാകാതെ കുഴയുകയാണ് ഡോക്ടര്മാര്‍. 'കണ്ണ് അടഞ്ഞു കഴിഞ്ഞതിനു ശേഷമുള്ള മൂന്നാം നാള്‍ രാത്രി കട്ടിലില്‍ കിടക്കുമ്പോള്‍ എനിക്കു കണ്ണ് തുറക്കാന്‍ സാധിക്കും. പക്ഷെ പിറ്റേന്ന് രാവിലെ എണീക്കുമ്പോള്‍ എനിക്കു കണ്ണ് തുറക്കാന്‍ സാധിക്കില്ല.' നതാലി പറയുന്നു.

നിയമപരമായി നതാലി അന്ധയാണ്. കണ്‍പോളയിലെ 99 ശതമാനം മസിലുകളും നീക്കം ചെയ്തിരിക്കുകയാണ്. ഒരു തരം ഇന്‍ജക്ഷന്‍ ഉപയോഗിച്ചാണ് ഇവര്‍ കണ്ണിന്റെ പകുതിയെങ്കിലും തുറന്നു വയ്ക്കുന്നത്. ലോകത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന രോഗമാണ് നതാലി നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 13 വര്‍ഷത്തെ കാലയളവില്‍ നാല്‍പതിലധികം നേത്രരോഗവിദഗ്ധരുടെ പക്കലാണ് നതാലി ചികിത്സയ്ക്കായി സമീപിച്ചത്. എന്നാല്‍ ഈ രോഗത്തിന് ഒരു വിശദീകരണം നല്‍്കാന്‍ പോലും ആര്ക്കും സാധിച്ചിട്ടില്ല.

'എന്റെ മുന്നിലുള്ള ഓരോ ദിവസവും യുദ്ധം പോലെയാണെന്നാണ് തോന്നുന്നത്. പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് ഉള്ളതാണ് എന്റെ ധൈര്യം. എന്റെ അന്ധകാരത്തില്‍ തിളങ്ങുന്ന പടക്കോപ്പുമായി അദ്ദേഹം കൂടെ നില്‍ക്കുമ്പോഴാണ് ജീവിതത്തിന്റെ അറ്റത്തു നിന്നും മടങ്ങിവരാന്‍ എനിക്കു സാധിക്കുന്നത്...' നതാലി പറയുന്നു. റോയല്‍ മെല്‍ബണ്‍ ആശുപത്രിയില്‍ നടത്തുന്ന ചികിത്സയ്ക്കു ശേഷം രോഗമെന്താണെന്ന് മനസിലാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നതാലിയും കുടുംബാംഗങ്ങളും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (5 minutes ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (22 minutes ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (22 minutes ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (25 minutes ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (27 minutes ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (31 minutes ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (34 minutes ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (44 minutes ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (54 minutes ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (1 hour ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (1 hour ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (2 hours ago)

Malayali Vartha Recommends