Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

വാഹന സര്‍വ്വീസ് സെന്ററിലെ തട്ടിപ്പ്, ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചപ്പോള്‍ സര്‍വ്വീസ് മാനേജറും മേധാവികളും ക്ഷമ പറഞ്ഞ് വീട്ടിലെത്തി, വാഹനം നന്നാക്കിക്കൊടുത്തു!

20 OCTOBER 2017 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വാഹന സര്‍വ്വീസ് സെന്ററുകളില്‍ നിന്ന് അത്ര നല്ല അനുഭവം ആയിരിക്കില്ല പല ഉപഭോക്താക്കള്‍ക്കും ലഭിച്ചിട്ടുണ്ടാകുക. അത് ഫ്രീ സര്‍വ്വീസ് ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. വാഹനത്തിന്റെ കുഴപ്പങ്ങളൊക്കെ സര്‍വ്വീസ് സെന്ററിലെ ജീവനക്കാരോടു പറഞ്ഞാലും പലപ്പോഴും അവ നന്നാക്കാറില്ല എന്ന പരാതി വ്യാപകമാണ്. പലപ്പോഴും വാഹനം നല്‍കി കഴിഞ്ഞാല്‍ സര്‍വ്വീസ് സെന്ററിനകത്ത് എന്താണ് നടക്കുന്നതെന്ന് പലര്‍ക്കും വലിയ പിടിയുണ്ടാകില്ല. തിരികെ തരുന്ന വാഹനവും കൊണ്ട് അവര്‍ പറയുന്നതും വിശ്വസിച്ച് വീട്ടില്‍ പോകുക മാത്രമാവും വഴി. എന്നാല്‍ സര്‍വ്വീസ് സെന്ററിലെ കള്ളത്തരം കൈയോടെ പിടിച്ചിരിക്കുകയാണ് ബംഗളൂരു സ്വദേശിയായ ഒരു യുവാവ്.

ബംഗളൂരുവിലെ മാരുതി സുസുക്കി സര്‍വ്വീസ് സെന്ററായ മാന്‍ഡോവി മോട്ടോഴ്‌സിലാണു സംഭവം. തന്റെ പുതിയ ബലേനൊ ആര്‍എസിന്റെ രണ്ടാമത്തെ ഫ്രീ സര്‍വ്വീസിനായാണു യുവാവ് കാര്‍ സര്‍വ്വീസ് സെന്ററില്‍ നല്കിയത്. വാഹനം സ്റ്റാര്‍ട്ടാക്കുമ്പോള്‍ പെട്രോളിന്റെ മണം വരുന്നു എന്നായിരുന്നു സര്വീസിനു കൊടുത്തപ്പോള്‍ പറഞ്ഞ പരാതി. തുടര്‍ന്ന് സര്‍വ്വീസ് നടത്തി എന്ന് പറഞ്ഞ് പതിവുപോലെ കാര്‍ തിരിച്ചു നല്‍്കുകയും ചെയ്തു. എന്നാല്‍ സര്‍വ്വീസിന് നല്‍കുമ്പോള്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ ഓണ്‍ ആക്കി നല്‍കിയ യുവാവ് തിരികെ വീട്ടിലെത്തി അത് പരിശോധിച്ചപ്പോള്‍ ഞെട്ടി.

രണ്ടാം സര്‍വ്വീസില്‍ ചെയ്യേണ്ട കാര്യങ്ങളൊന്നും വര്‍ക്ക്‌ഷോപ്പില്‍ നിന്നു ചെയ്തില്ല. ഓയില്‍ മാറ്റുകയോ പരിശോധിക്കുകയോ പോലും ചെയ്തില്ല. വെറുതെ കഴുകിയതിനു ശേഷം സര്‍വ്വീസ് നടത്തിയെന്നു കള്ളം പറഞ്ഞു തിരിച്ചു നല്‍്കുകയായിരുന്നു. കൂടാതെ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് എസി പ്രവര്ത്തിപ്പിച്ച് സര്‍വ്വീസ് സെന്ററിലെ യുവാക്കള്‍ അതിനകത്തിരുന്നു ഭക്ഷണം കഴിച്ചെന്നും ഉടമ പറയുന്നു. രാവിലെ വാഹനം സ്റ്റാര്‍ട്ടാക്കുമ്പോള്‍ പെട്രോളിന്റെ മണം വരുന്നു എന്നതു മാത്രമായിരുന്നു സര്‍വ്വീസിനു കൊടുത്തപ്പോള്‍ പറഞ്ഞ പരാതി. ഇതൊന്നും പരിശോധിച്ചിട്ടു പോലുമില്ല.

തൊട്ടടുത്ത ദിവസം തന്നെ യുവാവ് സര്‍വ്വീസ് സെന്ററിലെ മാനേജറുമായി സംസാരിച്ചു. പക്ഷേ തണുത്ത പ്രതികരണമാണു ലഭിച്ചത്. തുടര്‍ന്ന് ഏകദേശം 30 മിനിറ്റു ദൈര്‍ഘ്യമുള്ള വീഡിയോ, കാര്‍ ഉടമ യൂ ട്യൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. മാരുതിയുടെ വാഹനങ്ങളെയും സര്‍വ്വീസിനെയും മോശമായി ചിത്രികരിക്കാന്‍ വേണ്ടിയല്ല വീഡിയോ അപ്ലോഡ് ചെയ്തതെന്നും എല്ലാ വാഹന സര്‍വ്വീസ് സെന്ററുകളും ഉപഭോക്താക്കളോടു നീതിപൂര്‍വ്വം പെരുമാറണമെന്നതാണു പറയാന്‍ ശ്രമിക്കുന്നതെന്നും എല്ലാ ഉപഭോക്താക്കള്‍ക്കും ഇതൊരു മുന്നറിയപ്പാകട്ടെ എന്നും യുവാവു പറയുന്നു.

വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ സര്‍വ്വീസ് മനേജറും മാരുതി നെക്‌സയുടെ മേധാവികളും വിളിച്ചെന്നും ക്ഷമ ചോദിച്ചെന്നും വാഹനം വീട്ടില്‍ വന്നു പരിശോധിച്ചെന്നും ഉടമ പറയുന്നു. വിഡിയോ മാറ്റണമെന്ന് കമ്പനി നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും യുവാവ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (41 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (54 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (1 hour ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (2 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (3 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (3 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends