Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

വിവാഹം കഴിയാതെ മരിച്ചുപോയ ആത്മാക്കള്‍ക്ക് വിവാഹവും ആദ്യരാത്രിയും ; വിചിത്രാചാരം നമ്മുടെ സ്വന്തം കേരളത്തില്‍...

02 NOVEMBER 2017 09:37 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കൊട്ടും കുരവയും സദ്യയുമായി ഭൂമിയില്‍ ബന്ധുക്കള്‍ കല്യാണം നടത്തി; ഭൂമിയില്‍ കല്യാണം നടത്തി എന്നു പറഞ്ഞത് വിവാഹങ്ങള്‍ സ്വര്‍ഗ്ത്തില്‍ തീരുമാനിക്കപ്പെടുന്നതാണ് എന്നോര്‍മ്മിപ്പിക്കാനല്ല. കഴിഞ്ഞദിവസം കാസര്‍ഗോട്ടെ അതിര്‍ത്തിഗ്രാമമായ പെര്‍ളയിലായില്‍ നടന്നത് ഒരു പ്രേതക്കല്യാണമായിരുന്നു അതുകൊണ്ടാണ്!

മൂന്നാംവയസില്‍ മരിച്ച രമേശനും രണ്ടാംവയസില്‍ മരിച്ച സുകന്യയുമാണ് പരലോകത്ത് ദാമ്പത്യത്തിലേക്കു പ്രവേശിച്ചത്! പരേതരുടെ കല്യാണമാണെങ്കിലും ബന്ധുക്കള്‍ ഭൂമിയിലെ നിയമം തെറ്റിച്ചില്ല. ഇരുവരുടെയും ആത്മാക്കള്‍ക്ക് പ്രായപൂര്‍ത്തിയായശേഷമാണു കെട്ടിച്ചത്. 

ഉത്തരകേരളത്തില്‍ കര്‍ണാടകത്തോടു ചേര്‍ന്ന ഗ്രാമങ്ങളിലാണു ദോഷപരിഹാരാര്‍ത്ഥം പ്രേതക്കല്യാണങ്ങള്‍ എന്ന വിചിത്രാചാരം മടങ്ങിയെത്തിയത്. കണ്‍മുന്നില്‍ വധൂവരന്‍മാര്‍ ഇല്ലെന്നതൊഴിച്ചാല്‍, പെണ്ണുചോദിക്കലും ജാതകപ്പൊരുത്തം നോക്കലും ഉള്‍പ്പെടെ മറ്റു ചടങ്ങുകളെല്ലാം സാധാരണ വിവാഹങ്ങളുടേതുപോലെതന്നെ. ശേഷം, ക്ഷണിക്കപ്പെട്ടവരെല്ലാം 'സങ്കടക്കണ്ണീര്‍' തുടച്ച്, സദ്യയുമുണ്ടു പിരിയും. കുടുംബത്തിലെയും ഗ്രാമത്തിലെയും ദോഷപരിഹാരത്തിനും യുവതീയുവാക്കളുടെ മംഗല്യഭാഗ്യത്തിനുമായി ജ്യോത്സ്യനിര്‍ദേശപ്രകാരമാണു പ്രേതക്കല്യാണം നടത്തുന്നത്. വിവാഹത്തിനു മുമ്പേ മരിച്ച ഹതഭാഗ്യരുടെ ആത്മാക്കളെയാണ് ഇങ്ങനെ ''പിടിച്ചുകെട്ടിക്കുന്നത്''.


കുടുംബത്തിലോ ഗ്രാമത്തിലോ എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടാവുകയും പ്രതിവിധിയായി ജോത്സ്യന്‍ പ്രേതക്കല്യാണം നിര്‍ദേശിക്കുകയും ചെയ്താല്‍ ചടങ്ങുകള്‍ക്കു തുടക്കമായി. കുടുംബത്തില്‍ വിവാഹം നടക്കാതെ മരിച്ചയാള്‍ക്കു പെണ്ണുതേടലാണ് ആദ്യം. സുന്ദരിയും സുശീലയും ''പരേതയു''മായ പെണ്‍കുട്ടിയെ സ്വസമുദായത്തില്‍നിന്നുതന്നെ കണ്ടെത്തും. മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നൊക്കെ കോടതി പറഞ്ഞാലും മിശ്രപ്രേതവിവാഹങ്ങള്‍ക്കു വകുപ്പില്ല. ജാതകങ്ങള്‍ തമ്മില്‍ ചേര്‍ന്നാല്‍ വിവാഹത്തീയതി കുറിക്കുകയായി. കുടുംബക്കാരെയും നാട്ടുകാരെയും കല്യാണക്കുറി നല്‍കിത്തന്നെ ക്ഷണിക്കും. വിവാഹം വധൂഗൃഹത്തിലാണ്. 

പരേതരായ വധൂവരന്‍മാരുടെ രൂപമുണ്ടാക്കി വിവാഹവസ്ത്രങ്ങള്‍ അണിയിക്കും. മോതിരം െകെമാറി, മാലയിട്ടാല്‍ ഇരുവരും ദമ്പതികളായി. തുടര്‍ന്ന് സദ്യയുണ്ട്, പ്രേതനവവധുവുമായി വരന്റെ ആത്മാവും കൂട്ടരും മടങ്ങും. ഗൃഹപ്രവേശത്തിനുശേഷം വധൂവരന്‍മാരെ പാലച്ചോട്ടില്‍ കുടിയിരുത്തും. ''ആദ്യരാത്രി''യില്‍ ആത്മാക്കളെ അവരുടെ പാട്ടിനുവിടുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും. കര്‍ണാടകത്തിലെ ഗ്രാമങ്ങളിലും പ്രേതക്കല്യാണങ്ങള്‍ നടക്കാറുണ്ട്. അവിടെ പക്ഷേ, ചടങ്ങുകള്‍ കുറേക്കൂടി ലളിതമാണ്.


ക്ഷേത്രത്തിലെത്തുന്ന വീട്ടുകാര്‍ ആത്മാക്കളെ ഓരോ തേങ്ങയിലേക്ക് ആവാഹിക്കും. പിന്നീടു ഹോമകുണ്ഡത്തിനു മുന്നില്‍ വധൂവരന്മാരുടെ വസ്ത്രങ്ങള്‍ െകെമാറും. ഒടുവില്‍ കമുകിന്‍പൂക്കുലയ്ക്കു മേല്‍ തേങ്ങകള്‍ വച്ച് െകെമാറുന്നതോടെ വിവാഹം കഴിയും. വിവാഹിതരാകാതെ മരിക്കുന്നവരുടെ ആത്മാക്കള്‍ക്കു മോക്ഷം ലഭിക്കില്ലെന്നും അവര്‍ വീട്ടുകാര്‍ക്കു ശല്യമുണ്ടാക്കുമെന്നുമാണ് ഈ ആചാരത്തിനു പിന്നിലെ വിശ്വാസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (8 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (9 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (10 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (10 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends