ഒരു മിനിറ്റില്‍ 18 ബാക്ക്ഫ്ളിപ്പോടെ നേപ്പാളി യുവാവ് ഗിന്നസിലേക്ക്!
ഒരു മിനിറ്റിനുള്ളില്‍ ഏറ്റവും കൂടുതല്‍ തവണ ബാക്ക്ഫ്ളിപ്പ് ചെയ്തതിന്റെ ഗിന്നസ് ലോകറിക്കാര്‍ഡ് ഇനിമുതല്‍ നേപ്പാള്‍കാരനായ ഒരു പോലീസുദ്യോഗസ്ഥനു സ്വന്തം. പാര്‍ക്കൗര്‍ ദിനേഷ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ദിനേഷ് സുനാര് ആണ് ഈ ബഹുമതിക്ക് അര്‍ഹനായത്.
നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടത്തിയ അഭ്യാസത്തില്‍ ഒരു മിനിട്ടിനുള്ളില്‍ പതിനെട്ട് തവണയാണ് അദ്ദേഹം ബാക്ക്ഫ്ളിപ്പ് ചെയ്തത്. ഇരുപത്തിനാലുവയസുകാരനായ ഈ പോലീസുദ്യോഗസ്ഥന് മികച്ചയൊരു പാര്‍ക്കൗര്‍ അത്ലറ്റുകൂടിയുമാണ്.
(ഫ്രാന്‍സിലെ പട്ടാളക്കാര്‍ക്ക് തടസ്സങ്ങളെ നേരിടാന്‍ പഠിപ്പിച്ചിരുന്ന ഒബ്സ്റ്റക്കിള്‍ കോഴ്സ് എന്ന പരിശീലന രീതി വിപുലീകരിച്ച് രൂപപെടുത്തിയ ഒരു തരം ചലനാത്മകമായ കായിക ഇനം ആണ് പാര്‍ക്കര്‍. എ എന്ന പോയിന്റില്‍ നിന്നും ബി എന്ന പോയിന്റിലേക്ക് ഒരാള്‍ സ്വന്തം ശരീരം മാത്രം ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് തടസ്സങ്ങളെ നേരിട്ട് പലവിധത്തിലുള്ള ചലന രീതികള്‍ സ്വീകരിച്ച്, ചലനാത്മകത കൈവിടാതെ മുന്നേറുന്നതിനെ പാര്‍ക്കര്‍ എന്ന് വിളിക്കാം.)
ഗിന്നസ് നിബന്ധന പ്രകാരം, ഓരോ തവണ ബാക്ക്ഫ്ളിപ്പ് ചെയ്യുമ്പോഴും 360 ഡിഗ്രിയില്‍ പിന്നിലേക്ക് മലക്കം മറിയണം. കൂടാതെ നിലത്തു കാല് കുത്തുമ്പോള്‍ മുഖം ഭിത്തിക്ക് അഭിമുഖമായി നില്‍ക്കുകയും ചെയ്യണം.
പതിനഞ്ചാം വയസ് മുതല്‍ പാര്‍ക്കൗര്‍ പരിശീലിക്കുന്നയാളാണ് ദിനേഷ്. നേപ്പാളിലെ പാര്‍ക്കൗര്‍ ഫ്രീറണ്ണിംഗ് അസോസിയേഷന്റെ പ്രസിഡന്റുമാണ് അദ്ദേഹം. മാത്രമല്ല കുറച്ചു നേപ്പാളി സിനിമകളിലെ സംഘട്ടന രംഗങ്ങളിലും ഒരു ബോളിവുഡ് ചിത്രത്തിലും ദിനേഷ് മുഖം കാണിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha