സിനിമാക്കഥയെ വെല്ലുന്ന ജീവിതകഥ

ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനാവാത്ത ഒരമ്മ കൃത്രിമ ബീജധാരണത്തിലൂടെ ലഭിച്ച പെണ്‍കുഞ്ഞിന്റെ അച്ഛനെ തേടിപ്പിടിച്ചു… പ്രണയമായി… വിവാഹമായി…! ഇതൊരു സിനിമാക്കഥയല്ല യഥാര്‍ത്ഥ ജീവിതമാണ് അവസാനം സൂപ്പര്‍ ക്ലെമാക്‌സും. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചോദിക്കാന്‍ വരട്ടെ.
ലണ്ടനിലാണ് സംഭവം അരങ്ങേറിയത്. 45 കാരിയായ അമിനാ ഹാര്‍ക് ലണ്ടനില്‍ ജീവിക്കുന്ന ആസ്‌ട്രേലിയക്കാരിയാണ്. പരസ്യരംഗത്തു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നേരത്തെ രണ്ടു പങ്കാളികളില്‍ നിന്നായി അമ്മയായതാണ്. രണ്ടു ആണ്‍കുഞ്ഞുങ്ങളും ഉടന്‍ മരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ കഴിയാത്ത ഒരു ജനിതക കുഴപ്പം തനിക്കുണ്ടെന്ന് അവര്‍ മനസ്സിലാക്കിയത്.
എന്നാല്‍ 42-ാം വയസ്സിലെത്തിയപ്പോള്‍ അവസാനമായി ഒരിക്കല്‍ കൂടി അമ്മയാകാനൊരു ശ്രമം നടത്തിനോക്കാമെന്ന് അവര്‍ക്കു തോന്നി. കൃത്രിമ ഗര്‍ഭധാരണമാര്‍ഗ്ഗമാണ് അവര്‍ തെരഞ്ഞെടുത്തത്. ബീജദാനത്തിന് സന്നദ്ധരായവരില്‍ നിന്നും സന്തോഷവാനും, ആരോഗ്യവാനുമാണെന്ന് സ്വയം വിശേഷിപ്പിച്ച ആളിന്റെ ബീജം സ്വീകരിക്കാനാണ് അവര്‍തീരുമാനിച്ചത്. അതിലൂടെ സുന്ദരിയായൊരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ലൈല എന്നവള്‍ക്ക് പേരിട്ടു. അല്പനാള്‍ കഴിഞ്ഞപ്പോള്‍ ലൈലയ്ക്കു തന്റെ യഥാര്‍ത്ഥ പിതാവിനെ പരിചയപ്പെടുത്തികൊടുക്കണമെന്ന മോഹമായി അമിനയ്ക്ക്. എന്നാല്‍ ബീജം നല്‍കിയ ആളുമായി നേരിട്ട് യാതൊരു ഇടപെടലും ഇതിനു മുന്‍പ് അവര്‍ നടത്തിയിട്ടില്ല. എല്ലാം ഐ.വി.ഏഫ്-നായുളള മെമ്മറിയൂണിറ്റ് വഴിയായിരുന്നു. പേര് സ്‌കോട്ട് ആന്‍ഡേഴ്‌സണ്‍ എന്നാണെന്നും ആ ആള്‍ക്ക് കന്നുകാലി കൃഷിയാണെന്നും ആസ്‌ട്രേലിയയുടെ തെക്കേ തീരത്തുളള ഏതോ ദ്വീപുവാസിയാണ്, ഫുഡ്‌ബോള്‍ കോച്ചുമാണ് എന്നൊക്കെയുളള അടിസ്ഥാനവിവരങ്ങള്‍ മാത്രമേ ബീജദാതാവിനെക്കുറിച്ച് അമിനയ്ക്കറിയാമിയിരുന്നുളളു
ഇത്രയും വിവരങ്ങള്‍ വച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞ് ആളുടെ പൂര്‍ണ്ണ വിവരങ്ങള്‍ കണ്ടെത്തി. എന്നിട്ട് ഐ.വി.എഫ് മെമ്മറി യൂണിറ്റുകാരുടെ സഹായത്തോടെ മകളുടെ ഒരു ഫോട്ടോ അയച്ചു കൊടുത്തു. മകള്‍ക്ക് 18 വയസ്സു പ്രായമാകുന്നതുവരെ അവളെ കാണാതിരിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട ങ്കിലും ആന്‍ഡേഴ്‌സണിന് തന്റെ നേരത്തേയുളള രണ്ടു വിവാഹങ്ങളില്‍ നിന്നുളള നാലുമക്കളുമായി ലൈലയ്ക്കുളള സാമ്യം കണ്ടപ്പോള്‍ പിന്നെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ലൈലയുടെ ഒന്നാം പിറന്നാള്‍ കഴിഞ്ഞ് നാലു ദിവസത്തിനുളളില്‍ അവര്‍ ആദ്യമായി തമ്മില്‍ കണ്ടു. അമിനയ്ക്കും ആന്‍ഡേഴ്‌സനും ആദ്യം അല്പം സങ്കോചമുണ്ടായിരുന്നെങ്കിലും മാസത്തിലൊരിക്കല്‍ കുഞ്ഞിനെ കാണാന്‍ വന്നുതുടങ്ങിയതോടെ കാര്യങ്ങള്‍ മാറി. ലൈലയുമായാണ് ആദ്യം സ്‌നേഹമായതെന്നും പിന്നീടാണ് അമിനയുമായി സ്‌നേഹത്തിലായതെന്നുമാണ് ആന്‍ഡേഴ്‌സണ്‍ പറയുന്നത്. ഏതായാലും വിവാഹനിശ്ചയത്തിലെത്തി കാര്യങ്ങള്‍.
സിനിമാക്കഥപോലിരിക്കുന്ന ഇതിന് അല്പം സിനിമാബന്ധം ഇല്ലാതില്ല. അമിനയുടെ അച്ഛന്‍ ഹോളിവുഡ് സിനിമകളില്‍ തല കാണിച്ചിട്ടുള്ള ആള്‍ ആയിരുന്നു. ഓസ്‌കാര്‍ നേടിയ ലോറന്‍സ് ഓഫ് അറേബ്യ എന്ന ചിത്രത്തിലെ ഒമര്‍ ഷരീഫിന്റെ ബോഡിഗാര്‍ഡായി അഭിനയിച്ചു തിരിച്ചെത്തിയ ഉടനെയാണ് അമിനയുടെ അമ്മയുടെ വിവാഹം. അവര്‍ പിന്നീട് വേര്‍പിരിഞ്ഞു. അമിന വളര്‍ന്നതിനു ശേഷം അച്ഛനെ കാണാന്‍ ഇംഗ്ലണ്ടിലെത്തിയിരുന്നു. അവര്‍ എത്തുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ മരിച്ചുപോയി എന്നറിയാന്‍ മാത്രമായി ആ യാത്ര. ഈ കഥ സിനിയമാക്കിയാലോ എന്നു വിചാരിച്ച് ഹോളിവുഡ് സിനിമാനിര്‍മ്മാതാക്കള്‍ ഇവരെ സമീപിച്ചിട്ടുണ്ടത്രേ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha