വാട്‌സ് ആപിന്റെ മെസേജുകള്‍ വിവാഹ ബന്ധങ്ങള്‍ തകര്‍ക്കുന്നെന്ന് പഠനം

വാര്‍ട്ട്‌സ് ആപിന്റെ ഉപയോഗം കേരളത്തിലും കത്തിക്കയറുകയാണ്. വാര്‍ട്ട്‌സ് ആപിന്റെ ഉപയോഗം വര്‍ധിച്ചതോടെ അത് പല മാനസിക പ്രശ്‌നത്തിലേക്കും കൊണ്ടെത്തിക്കുന്നു എന്ന് പുതിയ പഠന റിപ്പോര്‍ട്ട്. പരിഷ്‌കൃത സമൂഹമായ ഇറ്റലിയില്‍ നിന്നാണ് ആ റിപ്പോര്‍ട്ട് വരുന്നത് എന്നത് നമ്മളില്‍ ആകാംക്ഷ ഉണ്ടാക്കുന്നു.
വാട്ട്‌സ് ആപ് ഉപയോഗം മൂലം ഇറ്റലിയില്‍ വിവാഹമോചനങ്ങള്‍ വര്‍ധിക്കുന്നു എന്നതാണ് റിപ്പോര്‍ട്ട്. പല വിവാഹ മോചനക്കേസുകളിലും പ്രധാന വില്ലന്‍ വാട്ട്‌സ് ആപ് സന്ദേശങ്ങളാണ്. വിവാഹ മോചനക്കേസുകളില്‍ ദമ്പതികള്‍ തെളിവായി ഹാജരാക്കുന്നത് കാമുകനോ കാമുകിക്കോ അയച്ച വാട്ട്‌സ് ആപ് സന്ദേശങ്ങളാണ്.
അവിഹിത ബന്ധത്തിന്റെ പേരില്‍ വരുന്ന വിവാഹ മോചനക്കേസുകളില്‍ 40 ശതമാനവും വാട്ട്‌സ് ആപ് സന്ദേശങ്ങളാണ് തെളിവായി സ്വീകരിക്കുന്നത്.
വാട്ട്‌സ് ആപിലൂടെ ആണ്‍ - പെണ്‍ നഗ്നചിത്രങ്ങള്‍ പരസ്പരം കൈമാറുന്നത് സാധാരണയായിട്ടുണ്ട്. ഒരാള്‍ തന്നെ ഇങ്ങനെ മൂന്നോ നാലോ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇറ്റാലിയന്‍ സംസ്‌കാരത്തിന്റെ അടിത്തറ കുടുംബമാണ്. എന്നാല്‍ വാട്ട്‌സ് ആപ് വന്നതോടെ കുടുംബ ബന്ധത്തിന് വിള്ളലുകള്‍ വീഴുന്നുണ്ടെന്നും കണ്ടെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha