Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..


ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..

റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് യോഗ്യത നേടിയ കേരള പോലീസിലെ ഒരേയൊരു 'സഹദേവന്‍ പോലീസ്'!  

19 SEPTEMBER 2019 03:22 PM IST
മലയാളി വാര്‍ത്ത

കാങ്കോല്‍ സ്വദേശിയായ സഹദേവന്‍ 14 വര്‍ഷം മുമ്പ് ബിരുദപഠനം പൂര്‍ത്തിയാക്കുന്നതിനിടയിലാണ് പോലീസില്‍ ചേരുന്നത്. ജോലിക്കിടയില്‍ കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. ഇതിനുപുറമെ ബിഎഡും സെറ്റും നേടിയ സഹദേവന്‍ ഹൈദരാബാദ് ഉസ്മാനിയ സര്‍വകലാശാലയുടെ കീഴില്‍ സ്വീകാര്‍ അക്കാദമി ഓഫ് റിഹാബിലിറ്റേഷന്‍ സയന്‍സസില്‍നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രഫഷണല്‍ ഡിപ്ലോമയും നേടി.

ഒരുപക്ഷേ, റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ആര്‍സിഐ) അംഗീകാരമുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് യോഗ്യത നേടിയ കേരള പോലീസിലെ അപൂര്‍വ വ്യക്തിയും ഇദ്ദേഹമായിരിക്കാം! പരിയാരം മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ എന്‍.പി. സഹദേവന്‍.

സഹദേവന്‍ ബോധവത്കരണ ക്ലാസുകളെടുത്ത് ശ്രദ്ധേയനാണ്. നാട്ടിലെ ക്ലബുകള്‍ക്കുവേണ്ടിയും നെഹ്‌റു യുവക് കേന്ദ്ര, എന്‍എസ്എസ്, സ്റ്റുഡന്റ് പോലീസ് ക്യാമ്പുകളിലും ക്ലാസ്സുകളെടുത്തിട്ടുണ്ട്. സഹദേവന്റെ കഴിവ് തിരിച്ചറിഞ്ഞ മുന്‍ ജില്ലാ പോലീസ് മേധാവി ശിവവിക്രം പോലീസുകാര്‍ക്ക് മാനസികസമ്മര്‍ദം കുറയ്ക്കാനും മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം നല്‍കാനും ക്ലാസുകള്‍ നല്‍കാന്‍ സഹദേവനെ ചുമതലപ്പെടുത്തിയിരുന്നു. ഈ പരിപാടിയില്‍ ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെയും പോലീസുകാര്‍ക്കുവേണ്ടിയും സ്‌പെഷല്‍ യൂണിറ്റുകളിലുമായി ഇദ്ദേഹം അന്‍പതിലേറെ ക്ലാസുകളെടുത്തു.

അഞ്ഞൂറാമത് ക്ലാസ് പൂര്‍ത്തിയാക്കിയതിന്റെ ചാരിതാര്‍ഥ്യവുമായി നില്‍ക്കയാണ്് സഹദേവന്‍ ഇപ്പോള്‍. പരിയാരം ഗവ. നഴ്‌സിംഗ് കോളജില്‍ ഇന്നലെ പ്രവേശനത്തിനെത്തിയ ഒന്നാംവര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കു മുന്നിലാണ് സഹദേവന്‍ തന്റെ അഞ്ഞൂറാമത്തെ ക്ലാസ് പൂര്‍ത്തിയാക്കിയത്. മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ സഹദേവന്‍ ക്ലാസെടുത്തിട്ടുണ്ട്.

മനഃശാസ്ത്രത്തില്‍ പിഎച്ച്ഡി നേടുകയെന്നത് അടുത്ത സ്വപ്നമായി കൊണ്ടുനടക്കുന്ന സഹദേവന് യൂണിവേഴ്‌സിറ്റികള്‍ പോലീസുകാര്‍ക്ക് പിഎച്ച്ഡിക്ക് പാര്‍ട്ട് ടൈം രജിസ്‌ട്രേഷന്‍ നല്‍കാത്തത് വിലങ്ങുതടിയാകുന്നു. പോലീസ് ട്രെയിനിംഗ് കോളജ് തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മൈന്‍ഡ്ഫുള്‍ ലൈഫ് മാനേജ്‌മെന്റ് എംഎല്‍എം എന്ന ട്രെയിനിംഗ് പരിപാടിയില്‍ ട്രെയിനറായി സംസ്ഥാനത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട 28 പോലീസുകാരില്‍ ഒരാളാണ് സഹദേവന്‍.

റാഗിംഗ് വിരുദ്ധ ബോധവത്കരണം, സൈബര്‍ സേഫ്റ്റി, സൈബര്‍ ക്രൈം, പേരന്റിംഗ്, മനഃശാസ്ത്രം, ലീഡര്‍ഷിപ്പ്, മദ്യം, മയക്കുമരുന്ന് തുടങ്ങി നിരവധി വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന സഹദേവന്‍ വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പരിയാരം പോലീസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാര്‍ക്കും കണ്ണൂര്‍ വനിതാ സെല്ലിലും പോലീസ് സുഹൃത്തുക്കള്‍ക്കും കൗണ്‍സലിംഗ് സേവനം നല്‍കിയിട്ടുണ്ട്.

എന്നെങ്കിലും തന്റെ പിഎച്ച്ഡി മോഹം പൂവണിയുമെന്ന പ്രതീക്ഷയുമായി കഴിയുന്ന സഹദേവന്റെ ഭാര്യ അധ്യാപികയായ രുതിഷയാണ്. രണ്ടു മക്കളുണ്ട്. തളിപ്പറമ്പ് പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് താമസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല  (4 hours ago)

ശുഭാംശുവും സംഘവും ഭൂമിയില്‍: അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി  (7 hours ago)

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം  (7 hours ago)

വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...  (7 hours ago)

കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!  (7 hours ago)

വാഗമണ്ണിലെ ചാർജിംങ് സ്‌റ്റേഷനിൽ നാലുവയസുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടം; അപകട കാരണം കാർ ഡ്രൈവറുടെ പിഴവ്; ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ; മോട്ടോർ വാഹന വകുപ്പ് എൻ  (7 hours ago)

മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്  (8 hours ago)

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (8 hours ago)

Malayali-soldier ബന്ധുക്കൾ ഇന്നലെ ബറേലിക്ക്  (9 hours ago)

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  (11 hours ago)

യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിമിഷപ്രിയയുടെ....  (11 hours ago)

RAJBHAVAN രാജ് ഭവന് അതൃപ്തി;  (12 hours ago)

Comrade-pinarayi-vijayan പരിശോധന ആരംഭിച്ചു.  (12 hours ago)

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് അപകടം  (12 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച  (12 hours ago)

Malayali Vartha Recommends