മൂന്നുവർഷത്തെ പ്രണയം... വീട്ടുകാര്‍ അറിഞ്ഞതോടെ യുവതിയുമായുള്ള സൗഹൃദം ഉപേക്ഷിച്ച് യുവാവ് മുങ്ങി നടന്നു... ഒടുവിൽ കൂട്ടുകാരുമൊത്ത് ബസ്റ്റാന്‍ഡില്‍ എത്തിയ കാമുകനെ കണ്ടതോടെ യുവതിയുടെ കൺട്രോൾ പോയി... ബാഗിൽ കരുതിയിരുന്ന കറി കത്തിയെടുത്ത് യുവാവിന് നേരെ ഭീഷണി; സംഭവം പത്തനംതിട്ടയിൽ

പ്രണയത്തിന്റെ മറ്റൊരു മുഖമാണിത്. ഇഷ്ടപ്പെട്ടവരെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ അവരെ മറ്റുള്ളവർക്കും വിട്ടുകൊടുക്കാതെ മരണത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്ന ക്രൂരത. സ്‌നേഹത്തിന്റെ പേരില്‍ കത്തിച്ചും വെട്ടിയും കുത്തിയും കൊല ചെയ്യുന്നത് കേരളത്തിലിപ്പോള്‍ നിത്യസംഭവമായി മാറിയിരിക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് സമാനമായ സംഭവം നടന്നത്. പ്രണയബന്ധത്തില്‍ നിന്നും പിന്‍മാറിയ കാമുകന് നേരെ കത്തി വീശി വിദ്യാര്‍ഥിനി. ഇന്നലെ നാലിന് സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം പ്രവേശന കവാടത്തിലായിരുന്നു സംഭവം. ബിരുദ വിദ്യാര്‍ഥിനിയാണ് കാമുകനു നേരെ കത്തി വീശിയത്. 3 വര്‍ഷമായി ഇഷ്ടത്തിലായിരുന്നു ഇവര്‍. വീട്ടുകാര്‍ വിവരം അറിഞ്ഞതോടെ കുറച്ചുനാളായി യുവതിയുമായുള്ള സൗഹൃദം ഉപേക്ഷിച്ച് യുവാവ് മുങ്ങിനടക്കുകയായിരുന്നു. ഇന്നലെ കൂട്ടുകാരുമൊത്ത് ബസ്റ്റാന്‍ഡില്‍ എത്തിയ കാമുകനെ യുവതി കാണുകയും മാറ്റിനിര്‍ത്തി സംസാരിക്കുകയും ചെയ്തു. രംഗം വഷളായതോടെ കൂട്ടുകാര്‍ ഇവര്‍ക്കടുത്തേക്ക് എത്തി. ഇതിനിടെ പെണ്‍കുട്ടി ബാഗില്‍ കരുതിയിരുന്ന കറിക്കത്തി പുറത്തെടുത്ത് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തിരക്കുള്ള സമയമായതിനാല്‍ ഒട്ടേറെപ്പേര്‍ സംഭവം ശ്രദ്ധിച്ചതോടെ യുവാവും കൂട്ടുകാരും ഓടിമറഞ്ഞു. തുടര്‍ന്നു ബാഗില്‍ കത്തി ഒളിപ്പിച്ച പെണ്‍കുട്ടി ബസ് പാര്‍ക്കു ചെയ്യുന്ന ഭാഗത്തേക്ക് പോയി. അല്‍പസമയത്തിനുശേഷം വീണ്ടും സ്ഥലത്തെത്തിയ പെണ്‍കുട്ടിയെ പിങ്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വീട്ടുകാരെ വിളിച്ചുവരുത്തിയ പൊലീസ് കുട്ടിക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിങ്ങും നല്‍കി.
https://www.facebook.com/Malayalivartha