അഞ്ചടി ഉയരമുള്ള മതില് ചാടിക്കടന്ന് ആന!! അമ്പമ്പോ ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാ.. മാമ്പഴം മോഷ്ടിക്കാൻ ആനയുടെ പരാക്രമം ഏറ്റെടുത്ത് സോഷ്യൽമീഡിയ....
സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാകുകയാണ് മാമ്ബഴം മോഷ്ടിക്കാന്‍ മതില് ചാടി കടക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ . അഞ്ചടിയോളം ഉയരമുള്ള മതിലാണ് ആന ലളിതമായി ചാടിക്കടന്നത്. മുന്‍കാലുകള്‍ ഉയര്‍ത്തി ശ്രദ്ധയോടെയായിരുന്നു ആനയുടെ മതിലുചാട്ടം. 'അവന് വളരെ വിശന്നിരുന്നു എന്ന് കരുതുന്നു. അവിടെ നിന്ന് കുറച്ച് മാമ്ബഴം കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒന്നും ലഭിച്ചില്ല.' പാര്‍ക്കിന്റെ ജനറല്‍ മാനേജര്‍ ഇയാന്‍ സാലിബര്ഗ് പറഞ്ഞു. സീസണല്ലാത്തതിനാല്‍ മാമ്ബഴമൊന്നും ആനയ്ക്കു കിട്ടിയില്ലെങ്കിലും ആനയുടെ മതില് ചാട്ടം ഇന്റര്‍നെറ്റില്‍ വൈറലായി. മാമ്പഴം തിരഞ്ഞ് നിരാശനായ കൊമ്പനാകട്ടെ മതിലു ചാടിക്കടന്ന് വന്നവഴിയേ മടങ്ങുകയും ചെയ്തു. സാംബിയയിലെ സൗത്ത് ലുങ്വാ നാഷണല്‍ പാര്‍ക്കിലാണ് സംഭവം. മുഫേ ലോഡ്ജില്‍ നിന്ന് വിനോദസഞ്ചാരികള്‍ സഫാരിക്കിറങ്ങുമ്ബോഴാണ് ആനയുടെ മതില് ചാട്ടം ശ്രദ്ധയില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha