ആദ്യമൊക്കെ മസാജ് ചെയ്യാന്‍ ആവശ്യപ്പെട്ടു തുടങ്ങി, പിന്നീട് സിനിമയില്‍ വേഷം തരാമെന്ന പേരില്‍ ഓറല്‍ സെക്സിനായി നിര്‍ബന്ധിച്ചു; തയാറാകാതെ വന്നതോടെ നടിയെ ബലമായി വിവസ്ത്രയാക്കി; ലൈംഗികാവയവത്തില്‍ മരുന്നുപുരട്ടി ക്രൂരമായി പീഡിപ്പിച്ചു; നിര്‍മ്മാതാവിനെതിരെ നടിയുടെ വെളിപ്പെടുത്തൽ
ക്രൂരമായ ഒരു പീഡന കഥയുടെ ചുരുളഴിയുകയാണ് ഇപ്പോൾ. നിര്‍മ്മാതാവ് ഹാര്‍വി വീന്സ്റ്റ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ജെസീക്ക മന്. ഇങ്ങനെയൊരു നിര്‍മ്മാതാവ് കൂടെയുള്ളത് തന്റെ ഭാഗ്യമെന്നായിരുന്നു ആദ്യമൊക്കെ ജെസീക്ക കരുതിയിരുന്നത്. എന്നാല്‍ പതിയെ പതിയെ ഹാര്‍വി വിന്സ്റ്രന് ജെസീക്കയെ ലൈംഗിക ബന്ധത്തിനായി നിര്‍ബന്ധിച്ചുതുടങ്ങി. ആദ്യമൊക്കെ മസാജ് ചെയ്യാന്‍ മാത്രമായിരുന്നു ആവശ്യപ്പെട്ടത്. പിന്നീട് സിനിമയില്‍ വേഷം തരാമെന്ന പേരില്‍ ഓറല്‍ സെക്സിനായി നിര്ബന്ധിച്ചുവെന്നുഇവര് ആരോപിക്കുന്നു. ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി രതിമൂര്‍ച്ഛ അഭിനയിച്ചുകാണിച്ചുവെന്നും നടി വെളിപ്പെടുത്തുന്നു. ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഹോട്ടലില്‍ വച്ച് അയാള്‍ തന്നെ പീഡിപ്പിച്ചതായി ജെസീക്ക ആരോപിക്കുന്നു. മുറിയില്‍ നിന്നും പുറത്തു കടക്കുന്നത് തടഞ്ഞ ഇയാള്‍, നടിയെ ബലമായി വിവസ്ത്രയാക്കി. തനിക്ക് അപ്പോള്‍ ഭയവും ദേഷ്യവും തോന്നിയെന്ന് ജെസ്സിക്ക പറയുന്നു. ഈ സംഭവത്തിന് മുന്‍പ് സ്വന്തം കരിയറിനെ കരുതി അയാളുമായി ഏതാനും തവണ ലൈംഗിക വേഴ്ചക്ക് ഇവര്‍ സമ്മതിച്ചിരുന്നത്രെ. എന്നാല്‍ ഒരിക്കലും അയാളുമായി ശാരീരിക അടുപ്പം തോന്നിയിരുന്നില്ലെന്നും അയാള്‍ നഗ്നനായി കാണുമ്ബോള്‍ സഹതാപം തോന്നിയിരുന്നെന്നും ജെസീക്ക പറഞ്ഞതായി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha