തലയില്‍ മുല്ലപ്പൂ ചൂടി, കഴുത്തിൽ പുതിയ മഞ്ഞ ചരടും! സീമന്ത രേഖയില്‍ നിറയെ കുങ്കുമം തൊട്ട് ബിഗ് ബോസ് താരം ദയ അശ്വതി; വിവാഹം കഴിഞ്ഞോയെന്ന് സോഷ്യൽമീഡിയ...

ബിഗ് ബോസ് ഷോയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയില്‍ സജീവമായ ദയ ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം സദാ സമയവും സോഷ്യല്‍ മീഡിയയില്‍ തന്നെയാണ്.
സോഷ്യല്‍ മീഡിയില്‍ തനിക്കെതിരെ പറയുന്നവര്‍ക്കും ആരാധകര്‍ക്കും എല്ലാം തന്നെ ദയ മറുപടിയും നല്‍കാറുണ്ട്. ഇപ്പോഴിതാ ദയയുടെ പുതിയൊരു ടിക് ടോക് വീഡിയോയാണ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് താരം ടിക് ടോക്കിലൂടെ പങ്കിട്ട ഒരു വീഡിയോയും, ഏറ്റവും ഒടുവിലായി ഏഷ്യാനെറ്റിന് നല്‍കിയ ഒരു വീഡിയോയും ചേര്‍ത്ത് വച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കുന്നത്.
വീഡിയോയില്‍ താന്‍ കോയമ്ബത്തൂരില്‍ ആണ് ഉള്ളതെന്നാണ് ദയ പറയുന്നത്. കുടുംബവും ഒത്ത് ബിഗ് ബോസിന്റെ റീ ടെലികാസ്റ്റിംഗ് കാണുകയാണ് എന്നും താരം പറയുന്നു.
വീഡിയോയില്‍ ദയ തലയില്‍ മുല്ലപ്പൂ ചൂടിയെത്തിയതും, കഴുത്തിലെ പുതിയ മഞ്ഞ ചരടും ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ദയ അശ്വതിയുടെ വിവാഹം കഴിഞ്ഞോ എന്ന സംശയത്തില്‍ എത്തുന്നത്.
മാത്രമല്ല കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് താരം ടിക് ടോക്കില്‍ പങ്കിട്ട വീഡിയോയില്‍ സീമന്ദ രേഖയില്‍ നിറയെ കുങ്കുമം വെച്ച് എത്തിയതും ആരാധകരില്‍ സംശയം വര്‍ധിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha