66-ാം വയസ്സില്‍ മകന് അച്ഛനെ ആദ്യമായി കണ്ടു...!
മലപ്പുറം അടുക്കത്തുബയലില്‍ താമസിക്കുന്ന റിട്ട. എസ്ബിഐ ചീഫ് മാനേജരായ കരുണാകരന് തന്റെ അച്ഛന് കൃഷ്ണ(94)ന്റെ തറവാടുവീട് തേടിപ്പിടിക്കണം എന്നൊരു ആശയുണ്ടായി. ആ അന്വേഷണത്തില്‍ ചൊവ്വാഴ്ച ഇന്ത്യനൂരിലെത്തി. കോട്ടയ്ക്കല്‍, മാറാക്കര കല്ലാര്മംഗലത്തെ പടിക്കല്‍ വീട്ടിലെ ഒരു ബന്ധുവിനെ കണ്ടെത്തിയതോടെ കഥയ്ക്ക് വല്ലാത്ത ഒരു ട്വിസ്റ്റ് ഉണ്ടായി.
തന്റെ അച്ചന് അവിടെ മറ്റൊരു കുടുംബം ഉണ്ടായിരുന്നതായും അതില്‍ ബാലന് എന്നൊരു മകനുണ്ടെന്നും അപ്പോഴാണ് അറിഞ്ഞത്. ബാലനെ നേരില്‍ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.
കല്ലാര്മംഗലത്തെ പടിക്കല്‍ ബാലന് അച്ഛനെക്കുറിച്ചു കേട്ടുകേള്‍വി മാത്രമാണ് ഉണ്ടായിരുന്നത്. ബാലന് കാസര്‍കോട് എത്തി അടുക്കത്തുബയലില്‍ മകന് കരുണാകരന്റെ കൂടെ താമസിക്കുന്ന അച്ഛനെ നേരിട്ടു കണ്ടു. അങ്ങനെ ഒരു നിയോഗം പോലെ ജീവിതത്തില്‍ ആദ്യമായി 66-ാം വയസ്സില്‍ ബാലന് അച്ഛനെ കണ്ടു! അച്ഛന്റെയും മകന്റെയും അപൂര്‍വമായ കൂടിച്ചേരലിനു മക്കളും ബന്ധുക്കളും സാക്ഷികളായി.
ഇന്ത്യനൂര്‍ സ്വദേശിയായിരുന്ന കൃഷ്ണന് ആദ്യം മാറാക്കരയിലെ മാളുക്കുട്ടിയെ വിവാഹം കഴിച്ചു. അതിലുള്ള ഏക മകനാണു ബാലന്. മകന് ജനിച്ച് 28-ാം ദിവസമാണു പടിക്കല്‍ പറമ്പില്‍ കൃഷ്ണന് നാടു വിട്ടത്. ജോലി തേടിയുള്ള യാത്ര എത്തിയത് കാസര്‍കോട്ട്. അവിടെ മേസ്തരി ജോലിയില്‍ ഏര്‍പ്പെട്ടു. പ്രദേശത്തുകാരി മാധവിയെ വിവാഹം ചെയ്തു. അതില്‍ 4 മക്കള്‍. 5 വര്‍ഷം മുന്‍പു മാധവി മരിച്ചു.
https://www.facebook.com/Malayalivartha