Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി

എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസം, 6 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം ഇതേ സമയത്തായിരുന്നു... ഇന്ന് ഈ 6 വർഷങ്ങൾക്കുള്ളിൽ പലതും കടന്നു പോയി... അതിൽ വരുന്ന ട്വിസ്റ്റിൽ ഒന്നാണ് 6 വർഷത്തോളം ജീവനോളം സ്നേഹിച്ച കാമുകി തേച്ചിട്ടു പോയത്...പക്ഷെ അത് സംഭവിച്ചതുകൊണ്ടാണല്ലോ അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന ഒരു മാലാഖ കുട്ടിയെ എനിക്കും കിട്ടിയത്... എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ ഷഹാന കുട്ടി... പ്രണവിന്റെ കുറിപ്പ് വൈറൽ

30 JUNE 2020 11:20 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശൂർ സ്വദേശിയായ പ്രണവിനെ തിരുവനന്തപുരം സ്വദേശിനിയായ ഷഹാന സ്നേഹം കൊണ്ട് വാരിപുണരുകയും വിവാഹം കഴിക്കുകയും ചെയ്ത സംഭവം സമൂഹ മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു.

പ്രണവിനെ കാണാനായി സ്വന്തമാക്കാനായി ഷാന തൃശൂർ ഇടിഞ്ഞാലക്കുടയിൽ എത്തിയപ്പോൾ ആദ്യം പ്രണവും വീട്ടുകാരും തന്റെ ശാരീരിക അവശതകളെ കുറിച്ച് പറഞ്ഞിട്ടും ഷഹാന പ്രണവിനെ വിട്ടുപിരിഞ്ഞു പോകാൻ കൂട്ടാക്കിയില്ല.

ഒടുവിൽ ഇരുവരും വിവാഹം കഴിക്കുകയും ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയും ആയിരക്കണക്കിന് ആളുകൾ ഷഹാനയ്ക്കും പ്രണവിനും ആശംസകൾ നേരുകയുമുണ്ടായി. ഇപ്പോഴിതാ പ്രണവിന്റെ കുറിപ്പാണ് വൈറലാകുന്നത്... ഇങ്ങനെയാണ് ആ കുറിപ്പ്

വിധി തന്ന സൗഭാഗ്യങ്ങൾ..

ഇന്ന് ജൂൺ 29. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസം, 6 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം ഇതേ സമയത്തായിരുന്നു ( 6 മണി ) അത് സംഭവിച്ചത്. കൂട്ടുകാരനും ഞാനുമൊത്ത് ബൈക്കിൽ പോകുന്ന സമയത്തു ബൈക്ക് സ്കിഡ് ആയി വണ്ടിയുടെ ബാലൻസ് പോവുകയും ഒരു മതിലിൽ ഇടിക്കുകയും ചെയ്തു. പുറകിലിരുന്ന ഞാൻ തെറിച്ചു പോയി അടുത്തുള്ള ഒരു തെങ്ങിലിടിച്ചു നിലത്ത് വീഴുകയും ചെയ്തു. ഓടിയെത്തിയ കൂട്ടുകാർ ഞങ്ങളെ ഹോസ്പിറ്റലിൽ എത്തിച്ചു. അങ്ങനെ ഞാൻ ദിവസങ്ങളോളം വെന്റിലേറ്ററിൽ കിടന്നു. അതിന് ശേഷം ഓപ്പറേഷനും ചെയ്തു. സ്പൈനൽ കോഡ് ഇഞ്ചുറി ആണെന്നും ശരീരം നെഞ്ചിന് താഴോട്ട് തളർന്നെന്നും Dr വീട്ടുകാരോട് പറഞ്ഞു.

എനിക്ക് ബോധം വന്നപ്പോൾ അവർ എന്നോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു. ജീവിതം 4 ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടേണ്ട ഇനിയുള്ള ദിവസങ്ങൾ ആലോചിച്ചപ്പോൾ എനിക്ക് ഉണ്ടായ വിഷമം ചെറുതല്ല. പക്ഷേ ആശുപത്രിയിൽ ആയിരുന്നെങ്കിലും ഒരു ലോഡ് കൂട്ടുകാർ എന്നും ഉണ്ടാവുമായിരുന്നു. അവരെ കാണുമ്പോൾ ഒരു സമാധാനം ആണ്. ഇന്ന് ഈ 6 വർഷങ്ങൾക്കുള്ളിൽ പലതും കടന്നു പോയി. അതിൽ വരുന്ന ട്വിസ്റ്റിൽ ഒന്നാണ് 6 വർഷത്തോളം ജീവനോളം സ്നേഹിച്ച കാമുകി തേച്ചിട്ടു പോയത്.

വിധി എന്നെ ചുറ്റും നിന്ന് ആക്രമിച്ചപ്പോൾ എന്റെ മനസിനെ തളർത്താതിരുന്നത് ചങ്ക് പോലെ സ്നേഹിക്കുന്ന കുറേ കൂട്ടുകാർ ഉള്ളത് കൊണ്ട് മാത്രമായിരുന്നു. അവരാണ് എന്നെ ഇവിടം വരെ എത്തിച്ചത്. ഉത്സവങ്ങൾക്കും, പെരുന്നാളുകൾക്കും, മുതലായ എല്ലാ ആഘോഷങ്ങൾക്കും എന്നെ കൊണ്ട് പോകും. അതുകൊണ്ട് തന്നെ വിഷമിച്ചിരിക്കേണ്ട സാഹചര്യങ്ങൾ എനിക്ക് ഉണ്ടായിട്ടില്ല എന്നതാണ് സത്യം.

കൂടാതെ ആക്സിഡന്റിന് ശേഷം കുറെ നല്ല സുഹൃത്തുക്കളെ എനിക്ക് കിട്ടി. സോഷ്യൽ മീഡിയകൾ വഴി എല്ലാവരും എന്നെ അറിയാൻ തുടങ്ങി. മരിച്ചു കഴിയുമ്പോൾ ഞാൻ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നതിനുള്ള അടയാളം ഇന്ന് എനിക്ക് ഈ ഭൂമിയിൽ ഉണ്ടാക്കാൻ സാധിച്ചു എന്നത് വിധി എനിക്ക് സമ്മാനിച്ച സൗഭാഗ്യത്തിൽ ഒന്നാണ്.

ഇത്രയും നാൾ കൂടെ ഒരു സുഹൃത്തായിട്ടല്ല, ഒരു ജേഷ്ട്ടനെപോലെ എന്റെ എല്ലാ കാര്യങ്ങളും നോക്കി കൂടെ ഉണ്ടായിരുന്നത് വിനു ചേട്ടൻ ആണ്. അതുപോലെ തന്നെ എന്ത് അത്യാവശ്യങ്ങൾക്കും വിളിച്ചാൽ ഓടിയെത്തുന്ന ചങ്കുകളും. ഇതുപോലെ എന്നെ സ്നേഹിക്കുന്ന കുറെ സുഹൃത്തുക്കളെ കിട്ടിയത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. നമ്മുക്ക് ഒരു തേപ്പ് കിട്ടിയാൽ അവളെക്കാളും നല്ലൊരു മാലാഖകുട്ടി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും എന്ന് പറയുന്നത് ശരിയാണെന്ന് എനിക്ക് ബോധ്യപ്പെട്ടു.

അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന ഒരു മാലാഖ കുട്ടിയെ എനിക്കും കിട്ടി. എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ ഷഹാന കുട്ടി. എന്റെ എല്ലാ കാര്യങ്ങളും ഇപ്പോൾ അവളാണ് നോക്കുന്നത്. എന്നെ ഒരു കുഞ്ഞാവയെപോലെ കൊണ്ട് നടക്കുന്നു.

അത് കൊണ്ട് തന്നെ ഞാൻ അവളോട് പറയും “എനിക്ക് ആക്സിഡന്റ് പറ്റിയതും, ഓള് എന്നെ തെച്ചിട്ടു പോയതും നന്നായി, കാരണം അതുകൊണ്ടാണല്ലോ എനിക്ക് നിന്നെ കിട്ടിയത് എന്ന് “. സത്യം… വിധി എന്നെ ഇങ്ങനെ ആക്കിയില്ലായിരുന്നെങ്കിൽ എനിക്ക് ഈ സൗഭാഗ്യങ്ങൾ ഒന്നും തന്നെ കിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് എന്റെ ജീവിതം ഇങ്ങനെ ആയതിൽ ഒരു പരിഭവവും ഇല്ല, സന്തോഷം മാത്രം. എന്നെ സപ്പോർട്ട് ചെയ്യുന്ന എന്നെ സ്നേഹിക്കുന്ന ഞാൻ അറിയാത്ത എന്നെ അറിയുന്ന എല്ലാവർക്കും ഒരുപാട് നന്ദിയോടെ…

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (8 minutes ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (1 hour ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (1 hour ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (2 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (2 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (4 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (4 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (4 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (4 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (5 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (5 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends