കൊടുങ്കാട്ടിലെ പോസ്റ്റ്മാന്‍; നീണ്ട 30 വര്‍ഷം പ്രതിദിനം 15 കിലോമീറ്റര്‍ നടന്ന് ജോലി ചെയ്ത ശിവന്‍ വിരമിച്ചു

നീലഗിരി മലനിരകളുടെ ഭാഗത്ത് പോസ്റ്റ്മാനായിരുന്ന ശിവന്‍ വിരമിച്ചു. മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ വരെ 65 വയസ്സുകാരനായ ശിവന്റെ ഇത്രയും വര്‍ഷത്തെ നിസ്വാര്‍ത്ഥ സേവനത്തിന് സോഷ്യല്‍ മീഡിയയില്‍ ആദരം അര്‍പ്പിച്ചിരുന്നു.
ആനയും, പുലിയും, കരടിയും എല്ലാമുള്ള നീലഗിരി വനത്തിലൂടെ 15 കിലോമീറ്റര്‍ ദിവസവും നടന്നാണ് മുപ്പത് വര്‍ഷത്തോളം ശിവന്‍ തന്റെ ജോലി ചെയ്യാന്‍ പോയിരുന്നത്.
ആക്രമിക്കാനെത്തുന്ന ആനകളെയും, കാട്ടുപന്നികളെയും, കാട്ടുപോത്തുകളെയും കുത്തൊഴുക്കുളള അരുവികളും, പുഴയുമെല്ലാം കടന്ന് വളരെ ആത്മാര്‍ത്ഥമായാണ് ഇദ്ദേഹം തന്റെ ജോലി നിര്‍വ്വഹിച്ചിരുന്നത്.
നാല് വര്‍ഷം മുന്‍പ് വരെയും ചെയ്യുന്ന ജോലിക്ക് ഇദ്ദേഹത്തിന് 12,000 രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചിരുന്നത്
https://www.facebook.com/Malayalivartha