Widgets Magazine
05
Aug / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപകടത്തിനുശേഷം കുടുംബ വീട്ടിൽ വിശ്രമത്തിലാണ് ലക്ഷ്മി.. പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവുമായുള്ള സൗഹൃദത്തെ കുറിച്ച് വള്ളിപുള്ളി വിടാതെ തുറന്ന് പറച്ചിൽ... അപകട ശേഷം ബോധ രഹിതയായതിനാൽ പലതും ഓർമ്മയില്ല! ലക്ഷ്മിയിൽ നിന്നും സിബിഐ മൊഴിയെടുത്തത് മൂന്ന് മണിക്കൂറോളം... ബാലുവിന്റെ അപകടമരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാൻ സിബിഐ


നാല്പതാം റാങ്കിന്റെ മാധുര്യവുമായി അശ്വതി! ഹൗസ് സര്‍ജന്‍സി കഴിഞ്ഞ ഉടനെ സിവില്‍ സര്‍വീസിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു... ദിവസവും 14 മണിക്കൂര്‍ വരെ പഠിച്ച്‌ കഠിനമായി പരിശ്രമിച്ചു! ഒടുവില്‍ നാലാമത്തെ ശ്രമത്തില്‍ മിന്നും വിജയം സ്വന്തമാക്കി അശ്വതി


കാമുകിയെ കാണാതായതോടെ കൺട്രോൾ പോയി... കണ്ടെയ്ന്‍മെന്റ് സോണൊക്കെ താണ്ടി കാമുകൻ എത്തിയത് അതി സാഹസികമായി.... തൃശൂര്‍ മാളയിൽ സംഭവിച്ചത്! അമ്പരന്ന് നാട്ടുകാർ


റിയയുമായി ലിവിംഗ് ടുഗതര്‍ കാലത്ത് സുശാന്തിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 17 കോടി രൂപ... അതിൽ 15 കോടിയും പിനാവലിച്ചത് റിയയാണോ? ഈ പണം എവിടെ? അന്വേഷണം ആവിശ്യപ്പെട്ട് സുശാന്തിന്റെ കുടുംബം


ഈ മുഴുവന്‍ ലോകത്തിന്റെയും അർത്ഥം നിങ്ങളാണ് മനസിലാക്കിയത്... രജിത്തിനൊപ്പം നടി അതിഥിയുടെ അമ്മയെ കണ്ടതോടെ അമ്പരന്ന് ആരാധകർ... ബന്ധത്തെ കുറിച്ച്‌ ചേദിച്ച്‌ സോഷ്യൽമീഡിയ...

ഇനി പുതിയ സുഡാന്‍...സുഡാനിലെ പുതിയ കാവല്‍ സര്‍ക്കാര്‍ രാജ്യത്തെ കിരാത നിയമങ്ങള്‍ നീക്കി

14 JULY 2020 09:04 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വകാര്യ കമ്പനിയിലെ ജോലി രാജിവച്ച് സിവില്‍ സര്‍വീസിനായി പരിശ്രമിച്ച സ്മില്‍ന സ്വപ്നമെത്തിപ്പിടിച്ചു!

വർഷങ്ങൾക്ക് മുൻപ് ആ പെൺകുട്ടികൾക്ക് സംഭവിച്ചത്! ആത്മാക്കളെ വശത്താക്കുന്നതിന് പിന്നിൽ സംഭവിക്കുന്നത് എന്ത്? സുശാന്തിന്റെ ആത്മാവിനെ വിളിച്ച് വരുത്തിയ പാരനോർമൽ വിദഗ്ദ്ധൻ! തെളിവ് സഹിതം വെളിപ്പെടുത്തി മെന്റലിസ്റ്റ് നിപിന്‍ രംഗത്ത് വരുമ്പോൾ വിശ്വസിക്കേണ്ടത് എന്താണ്? പ്രേതത്തെ ഓജോബോർഡിൽ വിളിച്ചുവരുത്തുന്ന പാരാനോർമൽ എക്‌സ്‌പേർട്ടുകളും സജീവമാകുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... ആത്മാക്കളെ വശത്താക്കി അവരോടുള്ള സംസാരം ഹരമാക്കിയവരെ കുറിച്ച് പുറത്ത് വരുന്നത് ഭയാനകരമായ ആ രീതികൾ

കുടുംബത്തിന്റെ പ്രതീക്ഷകള്‍ 'കാലിലേറ്റി' സഹദ്... സകലപിന്തുണയും സഹായവുമായി ഉമ്മയൊപ്പം...!

വയനാട് എഎസ്പിയായിരിക്കെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേട്ടവുമായി നിധിന്‍ രാജ്

അപകടത്തിനുശേഷം കുടുംബ വീട്ടിൽ വിശ്രമത്തിലാണ് ലക്ഷ്മി.. പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവുമായുള്ള സൗഹൃദത്തെ കുറിച്ച് വള്ളിപുള്ളി വിടാതെ തുറന്ന് പറച്ചിൽ... അപകട ശേഷം ബോധ രഹിതയായതിനാൽ പലതും ഓർമ്മയില്ല! ലക്ഷ്മിയിൽ നിന്നും സിബിഐ മൊഴിയെടുത്തത് മൂന്ന് മണിക്കൂറോളം... ബാലുവിന്റെ അപകടമരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാൻ സിബിഐ

സുഡാനിലെ പുതിയ കാവല്‍ സര്‍ക്കാര്‍ ഏകാധിപതി ഒമാര്‍ അല്‍ ബാഷറിന് കീഴില്‍ നില നിന്നിരുന്ന കാടന്‍ നിയമങ്ങള്‍ എടുത്തുമാറ്റി. സുഡാനിലെ പുതിയ ഭരണാധികാരി അബ്ദള്ളാ ഹാംദോക്ക് ഇക്കാര്യം സ്റ്റേറ്റ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്. നാല് ദശകത്തോളം നീണ്ട പാരമ്പര്യത്തിന് ശേഷമാണ് സുഡാനില്‍ സാമൂഹ്യ നവീകരണം കൊണ്ടുവന്നിരിക്കുന്നത്.

സുഡാനിലെ ഔദ്യോഗിക മതമായ ഇസ്ളാമില്‍ നിന്നും മതം മാറുന്നതിനും മദ്യപിക്കുന്നതിനും ഉണ്ടായിരുന്ന കടുത്ത ശിക്ഷകള്‍ എടുത്തു കളഞ്ഞു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുക എന്നത് മുന്‍ നിര്‍ത്തി നിര്‍ബ്ബന്ധിതമായി നടത്തിയിരുന്ന ചേലാകര്‍മ്മവും എടുത്തുമാറ്റി.

പുരുഷന്മാരിലെ സുന്നത്തിന് സമാനമായി സ്ത്രീകളില്‍ ലൈംഗികാവയവത്തിന് മുകളിലെ ത്വക്ക് മുറിച്ചെടുക്കുന്ന ആചാരമാണ് ചേലാകര്‍മ്മം. മതവുമായി ബന്ധപ്പെടുത്തി ഇക്കാലത്തും തുടരുന്ന കാര്യം അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു. രാജ്യത്തെ പത്തില്‍ ഒമ്പത് കുട്ടികളിലും നടത്തിയിരുന്ന ചേലാകര്‍മ്മം അവരുടെ രഹസ്യഭാഗത്ത് അണുബാധയ്ക്കും മൂത്ര സംബന്ധിയായ അസുഖങ്ങള്‍, കിഡ്നി സംബന്ധമായ അസുഖങ്ങള്‍, ലൈംഗിക വേളയില്‍ വേദന പോലെയുള്ള അനേകം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. രാജ്യത്തെ 15-നും 49-നും ഇടയില്‍ പ്രായമുള്ള 87 ശതമാനം സ്ത്രീകളിലും നടന്നിട്ടുണ്ട്. ചേലാകര്‍മ്മം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും ഇനി അത് നടത്തിയാല്‍ മൂന്ന് വര്‍ഷം തടവ് അര്‍ഹിക്കുന്ന ശിക്ഷയായിരിക്കുമെന്നും പുതിയ പ്രസ്താവനയില്‍ പറയുന്നു.

ഇതിനൊപ്പം ഇസ്ളാമതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് മാറുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണവും കളഞ്ഞു. 97 ശതമാനം പേരും ഇസ്ളാംമതത്തില്‍ വിശ്വസിക്കുന്ന സുഡാനില്‍ മതംമാറ്റം ക്രിമിനല്‍ കുറ്റമായി പരിഗണിച്ചിരുന്നു. മതം മാറിയാല്‍ വധശിക്ഷയോ ചാട്ടവാറടിയോ ആയിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഈ നിയമവും എടുത്തുമാറ്റി.

രാജ്യത്തെ മുസ്ളീങ്ങള്‍ക്കൊപ്പം രണ്ടു ശതമാനം വരുന്ന ക്രിസ്ത്യാനികള്‍ക്കും മദ്യ നിരോധനം ബാധകമായിരുന്നു. ഗോപ്യമായിട്ട് പോലും മദ്യപിച്ചതായി തെളിഞ്ഞാല്‍ അന്യ മതക്കാര്‍ക്കും ശിക്ഷ ഉറപ്പായിരുന്നു. എന്നാല്‍ ഇതും ഇനി അപ്രസക്തമായി. രാജ്യത്ത് മുസ്ലീങ്ങളല്ലാത്തവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരുന്ന മദ്യ നിരോധനം എടുത്തുകളഞ്ഞു. എന്നാല്‍ മുസ്ളീങ്ങള്‍ക്ക് മദ്യ നിരോധനം തുടരുന്നു. നിയമലംഘനം അവര്‍ നടത്തിയാല്‍ ഇസ്ളാമിക നിയമം അനുസരിച്ച് ശിക്ഷിക്കും.

1983-ല്‍ മുന്‍ പ്രസിഡന്റ് ജാഫര്‍ നിമേയ്രിയാണ് മദ്യനിരോധനം ഉള്‍പ്പെടെ കടുത്ത ഇസ്ളാമിക നിയമം രാജ്യത്ത് നടപ്പാക്കിയത്. തലസ്ഥാനമായ ഖാര്‍ത്തോമില്‍ തന്റെ വിസ്‌കി കുപ്പികള്‍ നൈല്‍ നദിയില്‍ ഏറിഞ്ഞു കളഞ്ഞായിരുന്നു അന്ന് അദ്ദേഹം നിരോധനം പ്രഖ്യാപിച്ചത്. പിന്നാലെ ഭരണം ഏറ്റെടുത്ത സ്വേച്ഛാധിപതി ഒമര്‍ അല്‍ ബാഷിര്‍ ഈ നിയമങ്ങള്‍ തുടരുകയും ചെയ്തു. അതോടെ അനിസ്ളാമികള്‍ മുന്ന് ശതമാനം മാത്രമുള്ള സുഡാനില്‍ മദ്യം കുടിക്കണമെങ്കിലും വില്‍ക്കണമെങ്കിലും ക്രിസ്ത്യാനികള്‍ക്ക് അതിര്‍ത്തി വിടേണ്ടി വരുമായിരുന്നു.

സുഡാനില്‍ മുസ്ളീങ്ങളും ക്രിസ്ത്യാനികളും തമ്മില്‍ ദീര്‍ഘകാലം വംശീയ കലാപം നടന്നിരുന്നു. അനേകം ജീവനുകള്‍ നഷ്ടമാകുകയും അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 22 വര്‍ഷത്തോളം നീണ്ട പോരാട്ടം അവസാനിച്ചത് ക്രിസ്ത്യാനികള്‍ കുടുതലുള്ള ഭാഗം വേര്‍തിരിച്ച് ദക്ഷിണ സുഡാന്‍ എന്ന രാജ്യം ഉണ്ടാക്കിയതോടെയാണ്. ദക്ഷിണ സുഡാന്‍ അതിര്‍ത്തിയിലെ ന്യൂബാ പര്‍വ്വതത്തിലും തലസ്ഥാനമായ ഖാര്‍ട്ടോമിലുമാണ് ക്രിസ്ത്യാനികള്‍ കൂടുതലുള്ളത്. അതേസമയം ഒരു ശതമാനം ഇപ്പോഴും സുഡാനിലെ ആഫ്രിക്കന്‍ പാരമ്പര്യ വിശ്വാസം പിന്തുടരുന്നവരാണ്.

വലിയ ജനകീയ പ്രതിഷേധത്തിലൂടെ 2019 -ല്‍ ഏകാധിപധി ഒമര്‍ അല്‍ ബാഷിറിനെ താഴെയിറക്കിയതോടെയാണ് അബ്ദുല്‍ബാരി യുടെ നേതൃത്വത്തിലുള്ള കാവല്‍ഭരണം വന്നത്. സുഡാനെ ജനാധിപത്യത്തിലേക്കും സമാധാനത്തിലേക്കും നവീകരണത്തിലേക്കും നയിക്കുമെന്നാണ് പുതിയ പ്രധാനമന്ത്രിയുടെ വാഗ്ദാനം.

സ്ത്രീകളുടെ വസ്ത്ര ധാരണവും പെരുമാറ്റവും സംബന്ധിച്ച കാര്യത്തില്‍ ബാഷിര്‍ ഭരണത്തിന് കീഴില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയമം 2019 നവംബര്‍ - ഡിസംബറില്‍ നിയമമന്ത്രാലയം പിന്‍വലിച്ചു. അതുപോലെ തന്ന കുടുംബത്തോടൊപ്പം പുറത്ത് പോകാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക പെര്‍മിറ്റ് വേണമെന്നതും അധികം താമസിയാതെ തന്നെ എടുത്തു കളയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.എല്‍.എയും തമിഴ് നടനുമായ കരുണാസിന് കോവിഡ് 19 സ്ഥിരീകരിച്ചു  (6 minutes ago)

മൂന്ന് റെക്കോർഡുകളും മോദിക്ക് സ്വന്തം ; രാം ജന്മഭൂമി സന്ദര്‍ശിച്ച ആദ്യത്തെ പ്രധാനമന്ത്രി; നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നരേന്ദ്ര മോദി അയോദ്ധ്യ നഗരത്തില്‍ സന്ദര്‍ശനം നടത്തി; ഹനുമാന്റെ അനുഗ്രഹം തേ  (14 minutes ago)

കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ ശരീരത്തിൽ ദുരാത്മാക്കള്‍; യുവതിയെ തലമുടി പിടിച്ച്‌ കട്ടില്‍ വലിച്ചിട്ടു; 'മന്ത്രവാദി ഡോക്ടറുടെ' ചികിത്സയിൽ യുവതിക്ക് ദാരുണാന്ത്യം  (39 minutes ago)

മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ കാ​ര്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് വ്യ​ക്ത​മാ​യ നി​ല​പാ​ട് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ രാ​ജ്യ​ത്തി​ന് ഈ ​ഗ​തി​വ​രി​ല്ലാ​യി​രു​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വിജയൻ  (1 hour ago)

'BNT162b1' വാക്സിൻ പരീക്ഷണം ചൈനയില്‍ ആരംഭിച്ചു; 72 വോളന്റിയര്‍മാരില്‍ വാക്സിന്റെ ആദ്യ ഡോസ് നല്‍കി  (1 hour ago)

ഉറങ്ങുന്ന മകളെയും തോളിലെടു​ത്ത്​ അപകടത്തില്‍നിന്ന്​ ഒഴിഞ്ഞുമാറാന്‍ ആ പിതാവ് ഓടിക്കയറിയത്​ വന്‍ ദുരന്തത്തിലേക്ക്; തീരാനൊമ്പരമായി ആറു വയസുകാരി ജ്യോതിക  (1 hour ago)

ബെയ്‌റൂട്ട് സ്‌ഫോടനം... വിവാഹ ഷൂട്ടിനിടെ സ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ പേടിച്ച് ഓടുന്ന നവവധുവും കൂട്ടരും  (1 hour ago)

ബാലഭാസ്കറിന്‍്റെ അപകട മരണത്തിന് പിന്നിന്നിലെ ദുരൂഹത; പിതാവ് കെ സി ഉണ്ണിയുടെ മൊഴിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി  (2 hours ago)

സുശാന്തിന്റെ മരണം ഇനി സിബിഐ അന്വേഷിക്കും; ബീഹാര്‍ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രം  (2 hours ago)

സ്വര്‍ണ്ണം കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയുടെയും സന്ദിപിന്റെയും സരിത്തിന്റെയും ഫൈസല്‍ ഫരീദിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നീക്കം  (2 hours ago)

"ആ സിനിമയുടെ അവസ്‌ഥ ഇനി നിന്റെ അടുത്ത സിനിമയ്ക്കും വരോ...' ആദ്യ സിനിമ വലിയ പരാജയമായിരുന്നു, പക്ഷെ ജയിക്കും വരെ ഞാൻ പോരാടും ! വൈറലായി യുവാവിന്റെ കുറിപ്പ്  (2 hours ago)

നീ​ണ്ട കാ​ത്തി​രി​പ്പി​ന്‍റെ അ​വ​സാ​ന​മാ​ണി​ന്ന്; രാ​മ മ​ന്ത്രം ഇ​ന്ന് അ​യോ​ധ്യ​യി​ല്‍ മാ​ത്ര​മ​ല്ല, ലോ​ക​മെ​മ്ബാ​ടും പ്ര​തി​ഫ​ലി​ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി  (2 hours ago)

ആകാശംമുട്ടെ പടർന്ന് തീഗോളം; നിശ്ചലരായി പ്രവാസികൾ, 'ഏവരും ശാന്തയരായിരിക്കണം..' ഇന്ത്യക്കാരായ പ്രവാസികൾക്ക് മുന്നറിയിപ്പ്; ഇന്ത്യൻ എംബസി എമര്‍ജൻസി നമ്പര്‍ പുറത്തുവിട്ടു  (2 hours ago)

തുടര്‍ച്ചയായി മൂന്ന് ദിവസം രാത്രിയില്‍ അതിക്രമിച്ചു കടന്ന് ലൈംഗികമായി പീഡിപ്പിച്ചു; മനുഷ്യമനഃസാക്ഷിയെ നടുക്കി വീണ്ടും ക്രൂരപീഡനം; വീട്ടില്‍ ഒറ്റപ്പെട്ടവയോധികയെ പലവട്ടം ലൈംഗിക പീഡനത്തിന് ഇരയാക്കിയ അയല്  (3 hours ago)

1195 പേര്‍ക്ക് കോവിഡ്; 1234 പേര്‍ക്ക് രോഗമുക്തി; 79 പേരുടെ ഉറവിടം അവ്യക്തം  (3 hours ago)

Malayali Vartha Recommends