Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...

വെറുത്ത് വെറുത്ത് അവസാനം നിയന്ത്രണം; മാധ്യമങ്ങളുടെ വായ അടപ്പിക്കാന്‍ പോലീസ് എത്തി; മാധ്യമങ്ങള്‍ പറയുന്നതെല്ലാം പച്ചകള്ളം; എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാണ്; ഇനി സര്‍ക്കാരിന് ഒരു തലവേദയും ഉണ്ടാകില്ല

18 SEPTEMBER 2020 01:48 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

എല്ലാത്തിനും കാരണം മാധ്യമങ്ങാണ്. കള്ളം പറയുന്ന മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് മേല്‍ കരിവാരി തേയ്ക്കുകയണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. അപ്പോള്‍ പിന്നെ മാധ്യങ്ങളെ നിയന്ത്രിക്കണ്ടേ? അതും പിണറായി കൂട്ടില്‍ അടച്ച കേരള പോലീസ് എന്ന സ്വന്തം തത്തയെ ഉപയോഗിച്ച്. വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെ പൂട്ടാന്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് തന്നെ സര്‍ക്കാര്‍ രൂപം നല്‍കിട്ടുണ്ട്. സര്‍ക്കാരിനെതിരെ നല്‍കുന്ന എല്ലാ വാര്‍ത്തയും ഇനി മുതല്‍ വ്യാജവര്‍ത്തകള്‍ ആകുമോ എന്ന് വ്യക്തമാക്കിട്ടില്ലെങ്കിലും സര്‍ക്കാരിനെതിരായ വാര്‍ത്തകളെ നിയന്ത്രിക്കുക എന്നതു തന്നെയാണ് പ്രധാന ലക്ഷ്യം. അടിയന്തരാവസ്ഥകാലത്ത് അതിനെതിരെ സമരം ചെയ്ത് ജയില്‍ കിടന്ന ഒരു നേതാവ് ഇങ്ങനെ തന്നെ ചെയ്യണം. അപ്പോഴെ അയാള്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് നേതാവാകും.

മാധ്യമങ്ങലുമായുള്ള പിണറായിയുടെ സ്‌നേഹം ഇപ്പോഴൊന്നും തുടങ്ങിയതല്ല. തനിക്ക് ആവശ്യമില്ലാത്തപ്പോള്‍ പിണറായിക്ക് മാധ്യമങ്ങള്‍ പരനാറികളും പുറത്ത് നില്‍ക്കേണ്ടവരുമാണ്. കേരളത്തില്‍ പിണറായി വിജയന്‍ അധികാരത്തില്‍ വന്നതോടെ മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള ചില നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നിരുന്നു. മുഖ്യന്ത്രിയെയും, പ്രത്യേകിച്ച് സഹമന്ത്രിമാരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് അപ്രാപ്യരാക്കുക എന്നതായിരുന്നു അതിലൊന്ന്. അതിനായുള്ള ഒരു സര്‍ക്കുലര്‍ 2018 നവംബര്‍ 15ന് സര്‍ക്കാര്‍ പുറത്തിറക്കി. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെതായി അഡീഷണല്‍ ചീഫ് സെക്രട്ടറി ഒപ്പിട്ടാണ് സര്‍ക്കുലര്‍ പുറത്തുവന്നത്. മുഖ്യമന്ത്രിയോടോ മന്ത്രിമാരോടോ പ്രമുഖവ്യക്തികളോടോ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടുന്ന കീഴ്‌വഴക്കം തടയുകയായിരുന്നു സര്‍ക്കുലറിന്റെ പ്രധാനലക്ഷ്യം. മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ പ്രമുഖവ്യക്തികള്‍ക്കോ പൊതുപരിപാടികള്‍ നടക്കുന്ന സ്ഥലത്തുവച്ചോ, വിമാനത്താവളം, റെയില്‍വേസ്‌റ്റേഷന്‍, ഗസ്റ്റ് ഹൗസ്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളില്‍ വച്ചോ മാധ്യമങ്ങളുമായി സംസാരിക്കണമെന്നുണ്ടെങ്കില്‍ നേരിട്ടങ്ങു സംസാരിക്കാന്‍ കഴിയില്ല. അവര്‍ അക്കാര്യം സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണം. അവര്‍ വന്ന് ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തിയശേഷം മാധ്യമങ്ങളെ വിവരം അറിയിക്കും. അപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അവിടെയെത്തി ഐ.ആന്‍ഡ് പി.ആര്‍.ഡി.ക്കാര്‍ പറയുന്ന സ്ഥലത്തുവച്ച് പ്രതികരണമെടുക്കണം.


ഇത്രയും സമയം മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രമുഖ വ്യക്തികളോ ആരായാലും അവിടെ കാത്തു നില്‍ക്കുമെന്നായിരിക്കും സര്‍ക്കുലര്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥന്‍ കരുതിയിട്ടുണ്ടാകുക.'ഐ.ആന്‍ഡ്പി.ആര്‍.ഡി.യുടെ അനുമതിയോടെ മാത്രം ഇവരെ കാണാന്‍ അനുമതി നല്‍കാവുന്നതാണ് ' എന്ന് സര്‍ക്കുലറില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കീഴിലാണ് ഐ.ആന്‍ഡ് പി.ആര്‍.ഡി.എന്നാല്‍, മുഖ്യമന്ത്രിക്കു മാത്രം ഐ.ആന്‍ഡ് പി.ആര്‍.ഡി. വഴിയല്ലാതെ മാധ്യമങ്ങളുമായി ബന്ധപ്പെടാം. മറ്റു മന്ത്രിമാരെ പൂട്ടാന്‍വേണ്ടിക്കൂടിയായിരുന്നു ഈ ഉത്തരവ്. വിചിത്രവും തീര്‍ത്തും അപ്രായോഗികവുമായ ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ഉദ്യോഗസ്ഥരുടെ തല പരിശോധിക്കണമെന്നാണ് ചില മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടത്. കേരളാ യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റും ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അങ്ങനെ ഉത്തരവ് പ്രാബല്യത്തിലായില്ല.

മാധ്യമങ്ങളെ എങ്ങനെ നിര്‍വീര്യമാക്കാം എന്നു ഗവേഷണം നടത്തുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ വ്യത്യാസമൊന്നുമില്ല. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തുന്നതു കണ്ടുപിടിക്കാനായി ഒരു 'വാസ്തവം കണ്ടെത്തല്‍' (Fact check) പരിപാടി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. 2019 ഡിസംബറില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലാണ് ഇതിനായുള്ള സംവിധാനം ഒരുക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നത് കണ്ടെത്തി യഥാര്‍ത്ഥവിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലും വെബ് സൈറ്റിലും നല്‍കുക എന്നതാണ് ഫേറ്റ് ചെക്ക് എന്ന ഈ പരിപാടി. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടി കൊണ്ടുവന്നതെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ഇത് മുന്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ.ആന്‍ഡ് പി.ആര്‍.ഡി.യിലും ഫേറ്റ് ചെക്കിനുള്ള സംവിധാനം അടുത്തിടെ ഏര്‍പ്പെടുത്തിയ്ത. സാമൂഹികമാധ്യമങ്ങളിലും, അച്ചടിദൃശ്യമാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ പരിശോധിച്ച് വാസ്തവമല്ലാത്തവയ്ക്ക് 'ഫെയ്ക്ക് ന്യൂസ്'മുദ്രയടിച്ചു വിടുകയാണ് ലക്ഷ്യം. വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കത്തില്‍, ഒരു സെന്‍സര്‍ഷിപ്പ് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണീ നടപടി എന്ന് ഊഹിക്കാം. എന്നാല്‍, വാസ്തവം കണ്ടെത്താനാവശ്യമായ സംവിധാനമൊന്നും ഐ.ആന്‍ഡ് പി.ആര്‍.ഡി.യില്‍ ഇല്ല.വിരോധമുള്ളവരെ മാത്രം പിടിക്കാന്‍ വിപുലമായ സംവിധാനമൊന്നും വേണ്ടല്ലോ.

ഫേറ്റ് ചെക്കിംഗിന്റെ കാര്യത്തില്‍ ഐ.ആന്‍ഡ് പി.ആര്‍.ഡി.ക്ക് തുടക്കംതന്നെ പിഴച്ചു.പി.എസ്.സി.പരീക്ഷ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ അടങ്ങിയ ഫയല്‍ സര്‍ക്കാര്‍ പ്രസ്സില്‍നിന്ന് കാണാതായി എന്ന് ആഗസ്റ്റ് 12ന് മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത ഫേക്ക് ന്യൂസ് ആണെന്ന് ഐ. ആന്‍ഡ് പി.ആര്‍.ഡി.ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടു .എന്നാല്‍, ഫയല്‍ നഷ്ടമായി എന്ന് അച്ചടിവകുപ്പു ഡയറക്ടര്‍ പോലീസില്‍ കേസു കൊടുത്തതോടെ ഐ.ആന്‍ഡ് പി.ആര്‍.ഡി.വെട്ടിലായി. തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ച് തടിയൂരി. ആനയുടെ പണിയെടുക്കാന്‍ അണ്ണാനെക്കൊണ്ടാകില്ലെന്നും വ്യക്തമായി.

അധികാരത്തില്‍ വന്നതുമുതല്‍ മാധ്യമങ്ങളെ എങ്ങനെയൊക്കെ അടിച്ചമര്‍ത്താന്‍ കഴിയും, മാധ്യമ പ്രവര്‍ത്തകരെ എങ്ങനെയൊക്കെ അവഹേളിക്കാന്‍ കഴിയും എന്ന ഗവേഷണത്തിലാണ് മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായിയാണ് മാധ്യമങ്ങളെ തുടര്‍ച്ചയായി ആധിക്ഷേപിക്കുന്നത്. ചില മാധ്യമപ്രവര്‍ത്തകരെ സ്വാധീനിച്ച് മാധ്യമങ്ങളെ കൈയിലെടുക്കാനും ശ്രമിക്കുന്നുണ്ട്. പക്ഷേ ബഹുഭൂരിപക്ഷം പേരും എതില്‍ സ്വരമായതോടെ നിക്കക്കള്ളിയില്ലാതെ ആയതാണ് ഇപ്പോഴത്തെ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുന്നതില്‍ അവസാനിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവ  (31 minutes ago)

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം....  (59 minutes ago)

മനോവിഷമം താങ്ങാനാമോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത യുവാവ് ജീവനൊടുക്കി  (1 hour ago)

വെച്ചൂച്ചിറയില്‍ യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍  (2 hours ago)

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (5 hours ago)

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി  (5 hours ago)

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (5 hours ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (5 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (6 hours ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (6 hours ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (10 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (10 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (10 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (11 hours ago)

Malayali Vartha Recommends