Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..


ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..

വരുന്നു ഇന്ത്യ-ജപ്പാന്‍-റഷ്യ സഖ്യം; ഇനി കളികള്‍ വേറെ ലെവല്‍; ജയശങ്കറിന്റെ മാസ്റ്റര്‍ സ്‌ട്രോക്കില്‍ തകര്‍ന്നടിഞ്ഞ് ചൈന; ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണം ജപ്പാനും റഷ്യയും ശക്തിപ്പെടുത്തുന്നു; ചെന്നൈ-വ്‌ളാഡിവോസ്‌റ്റോക്ക് സമുദ്രപാത ചൈനക്ക് കരണത്തടി

21 SEPTEMBER 2020 03:18 PM IST
മലയാളി വാര്‍ത്ത

റഷ്യയുടെ അതിര്‍ത്തി ഭൂമിയില്‍ ചൈന കണ്ണ് വെക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. പാശ്ചാത്യ രാജ്യങ്ങള്‍ നടപ്പില്‍ വരുത്തിയ ഉപരോധങ്ങള്‍ കാരണം ശ്വാസം മുട്ടുന്ന റഷ്യക്കു ചൈനയെ അധികം പിണക്കാനും കഴിയില്ലായിരുന്നു. അതുകൊണ്ട് തന്നെ റഷ്യയുടെ വ്‌ലാഡിവോസ്‌റ്റോക് അതിര്‍ത്തിയില്‍ ചൈന പതുക്കെ പതുക്കെ അധിനിവേശം നടത്തുമ്പോഴും ഒരു പരിധി വരെ കൈകെട്ടി നോക്കി നില്‍ക്കുവാന്‍ മാത്രമേ റഷ്യക്ക് കഴിഞ്ഞിരുന്നുള്ളൂ. എങ്കില്‍ തന്നെയും ഈയടുത്തായി റഷ്യ തങ്ങളുടെ ചൈനീസ് അതിര്‍ത്തിയില്‍ സേനാ വിന്യാസം വര്‍ധിപ്പിച്ചിരുന്നു. ഇത് ചൈനക്ക് ഒരു താക്കീതു തന്നെയായിരുന്നു. മേഖലയിലും പൊതുവെയും ഇന്ത്യ-റഷ്യ ബാന്ധവം നയതന്ത്രപരവും സൈനികവും ആയി പതുക്കെ വര്‍ധിച്ചു വരുകയാണ്. ഇത് ചൈനക്ക് ഭീഷണിയാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ചൈനീസ് അധിനിവേശത്തിനെതിരെ പിടിച്ചു നില്‍ക്കാന്‍ ഇപ്പോള്‍ ഇന്ത്യന്‍ കാര്‍ഡ് ഇറക്കുകയാണ് റഷ്യ. നിലവില്‍ തന്നെ ഇന്ത്യ-റഷ്യ സഹകരണം ചൈനയെ സംബന്ധിച്ചിടത്തോളം എടുത്താല്‍ പൊങ്ങാത്ത അടിയാണ്. എന്നാല്‍ അതിന്റെ മുകളിലാണ് ഇപ്പോള്‍ ഇന്ത്യ മുന്നോട്ടു വച്ചിരിക്കുന്ന പുതിയ നിര്‍ദേശം. ഇന്ത്യ-ജപ്പാന്‍ സഹകരണ സംരംഭങ്ങള്‍ റഷ്യന്‍ അതിര്‍ത്തിയിലേക്ക് കൂടെ വ്യാപിപ്പിക്കുവാനുള്ള ഒരു നിര്‍ദേശം ആണ് ഇന്ത്യന്‍ വിദേശ കാര്യ വകുപ്പ് മന്ത്രി ഡോക്ടര്‍ എസ് ജയശങ്കര്‍ മുന്നോട്ടു വച്ചിരിക്കുന്നത്.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്റ്ററി (എഫ്.ഐ.സി.സി.ഐ) യുടെ ആഭിമുഖ്യത്തില്‍ നടന്ന വെര്‍ച്യുല്‍ മീറ്റിംഗിലാണ് അദ്ദേഹം ഈ നിര്‍ദേശം മുന്നോട്ടു വച്ചതു. ഇന്ത്യ-ജപ്പാന്‍ പങ്കാളിത്തം റഷ്യയുടെ ഫാര്‍ ഈസ്റ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കണം, എന്ന നിര്‍ദേശമാണ് ഡോക്ടര്‍ ജയശങ്കര്‍ മുന്നോട്ടു വച്ചതു. നിലവില്‍ ഇന്ത്യക്കു ജപ്പാനുമായും റഷ്യയുമായുമുള്ള ബന്ധം പരിഗണിക്കുമ്പോള്‍ ഈ നിര്‍ദേശം ഫല പ്രാപ്തിയിലേക്കു എത്തുന്നതിനു വലിയ കാല താമസം ഒന്നും വേണ്ടി വരില്ലെന്നത് നിസംശയം ആണ്. റഷ്യയുടെ ഫാര്‍ ഈസ്റ്റ് മേഖല വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതും വിഭവസമൃദ്ധവുമായ ഒരു പ്രദേശമാണ്. നിലവില്‍ ചൈന ആണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത്. എന്നാല്‍ ചൈനയുടെ അധിനിവേശ സ്വഭാവത്തെ കുറിച്ച് നന്നായറിയാവുന്ന റഷ്യ, മേഖലയില്‍ ഇന്ത്യന്‍ സ്വാധീനം വര്‍ധിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന്റെ കൂടെ ജപ്പാന്‍ വരുകയാണെങ്കില്‍ വലിയ രീതിയില്‍ കളികള്‍ മാറാന്‍ പോവുകയാണ് എന്നതില്‍ സംശയമുള്ള ആരെങ്കിലും ഉണ്ടാകുമെന്നു തോന്നുന്നില്ല.

വിഭവ സമൃദ്ധമായ റഷ്യയിലെ ഫാര്‍ ഈസ്റ്റ് മേഖലയ്ക്കുള്ള ചൈനയുടെ അധിനിവേശവും അത്യാഗ്രഹവും കഴിഞ്ഞ കുറച്ച് മാസങ്ങളായി നന്നായി രേഖപ്പെടുത്തി വരുന്നതാണ്. കുറച്ചു കാലം മുന്‍പാണ് റഷ്യയുടെ ഫാര്‍ ഈസ്റ്റ് പ്രദേശങ്ങളില്‍ ഇന്ത്യ ഒരു ഗണ്യമായ നിക്ഷേപ ഇറക്കിയത്, ഇപ്പോള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുതന്ത്രങ്ങളെ പ്രതിരോധിക്കുവാന്‍ വേണ്ടി ഒരു റഷ്യ-ഇന്ത്യ-ജപ്പാന്‍ സഹകരണത്തിലേക്കു മറ്റു രണ്ടു രാജ്യങ്ങളെയും ഇന്ത്യ ക്ഷണിക്കുമ്പോള്‍ ചൈനയുടെ അധിനിവേശ പ്രവര്‍ത്തനങ്ങളെ മേഖലയില്‍ എന്നന്നേക്കുമായി ഇല്ലാതാക്കാനാണ് ഇന്ത്യ മുന്‍കൈ എടുക്കുന്നത്. റഷ്യന്‍ വിദൂര കിഴക്കന്‍ മേഖലയിലെ സാമ്പത്തിക സഹകരണത്തിനുള്ള സാധ്യതയാണ് എസ് ജയ്ശങ്കര്‍ പ്രകടിപ്പിച്ചത്. ഇന്ത്യ സാമ്പത്തിക പദ്ധതികളില്‍ പങ്കാളികളാകാന്‍ വളരെയധികം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് മാത്രവുമല്ല മേഖലയില്‍ ഇന്ത്യയുടെ പങ്കാളിത്തം ആണ് റഷ്യ ആഗ്രഹിക്കുന്നതും. മറ്റൊന്ന് പസഫിക് ദ്വീപ് രാജ്യങ്ങളാണ്, അവിടെ ഇന്ത്യ തങ്ങളുടെ കാല്‍പ്പാടുകള്‍ പതിപ്പിച്ചു കഴിഞ്ഞു. കൂടാതെ മേഖലയില്‍ ഇന്ത്യ തങ്ങളുടെ പങ്കാളിത്തവും രാഷ്ട്രീയവും വികസിപ്പിച്ചെടുത്തിട്ടുണ്ട് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ടറി യുടെ ആഭിമുഖ്യത്തില്‍ നടന്ന വെര്‍ച്യുല്‍ മീറ്റിംഗില്‍ ജയശങ്കര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ റഷ്യയിലെ ഫാര്‍ ഈസ്റ്റില്‍ ഒരു വലിയ നിക്ഷേപകനാണ് ഇന്ത്യ, വ്‌ലാഡിവോസ്‌റ്റോക്ക് സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി മോദി വിദൂര കിഴക്കന്‍ മേഖലയുടെ വികസനത്തിനായി റഷ്യയ്ക്ക് ഒരു ബില്യണ്‍ ഡോളര്‍ വായ്പ നല്‍കിയിരുന്നു. ഇന്ത്യയുടെ ചെന്നൈയെ റഷ്യന്‍ ഫാര്‍ ഈസ്റ്റ് നഗരമായ വ്‌ലാഡിവോസ്‌റ്റോക്കുമായി ബന്ധിപ്പിക്കുന്ന ഒരു കടല്‍ പാത വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ന്യൂഡല്‍ഹി. ഒരേ സമയം അതുതെക്കന്‍ ചൈനാക്കടലിലൂടെ കടന്നുപോകുകയും റഷ്യന്‍ വിദൂര കിഴക്കന്‍ പ്രദേശം സുരക്ഷിതമാക്കുകയും ചെയ്യുന്നു ഇത് ചൈനക്കുള്ള ശക്തമായ താക്കീതു തന്നെയാണ്. റഷ്യയെയും ജപ്പാനെയും ഒരു മേശക്കിരുവശത്തു കൊണ്ടുവന്നതിലൂടെ ഇന്ത്യ ഒരു നയതന്ത്ര മാസ്റ്റര്‍സ്‌ട്രോക്ക് തന്നെയാണ് കളിക്കുന്നത് . ജപ്പാനും ഇന്ത്യയും അവിഭാജ്യ ഘടകമായ ക്വാഡിന്റെ ഭാഗമായി ഇന്തോപസഫിക്കില്‍ സജീവമായി ഇടപെടുന്നതിനെ കുറിച്ചും ചൈനീസ് ആധിപത്യത്തെ വെല്ലുവിളിക്കുന്നതിനെക്കുറിച്ചും റഷ്യക്ക് ചില വൈമുഖ്യങ്ങളുണ്ട്. എന്നിരുന്നാലും, ചൈനീസ് അധിനിവേശ ശ്രമങ്ങളില്‍ നിന്ന് സ്വയം രക്ഷനേടാന്‍ മോസ്‌കോ തങ്ങളുടെ വിദൂര കിഴക്കന്‍ പ്രദേശങ്ങളില്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ജയശങ്കറിന്റെ പ്രസ്താവനകള്‍ വരുന്നത്. ഇത് യാദൃശ്ചികമായി സംഭവിച്ചത് ആണെന്നും കരുതാന്‍ വയ്യ.

റഷ്യയുടെ ഫാര്‍ ഈസ്റ്റ് മേഖലയിലെ ചൈനാ അതിര്‍ത്തിയില്‍ സൈനികരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തീരുമാനം, ഈ മേഖലയിലെ ചൈനയുടെ വികലമായ 'വികസന വാദ ആശയം' തടയാന്‍ ചെന്നൈ-വഌഡിവോസ്‌റ്റോക്ക് സമുദ്രപാതയുമായി ബന്ധപ്പെടാന്‍ ഇന്ത്യയോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും ഇന്തോപസഫിക്കില്‍ തങ്ങളുടെ പഴയ യാഥാസ്ഥിതിക നിലപാട് ഉപേക്ഷിച്ച് മോസ്‌കോ ഇന്ത്യയോട് കൈകോര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ മതിയായ കാരണം തന്നെയാണ്. ഇന്ത്യ, ജപ്പാന്‍, റഷ്യ എന്നിവ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ആശയം കൊണ്ടുവന്നുകൊണ്ട് ന്യൂഡല്‍ഹി ശക്തമായ ചില ശക്തമായ അടിയൊഴുക്കുകള്‍ക്കു വേണ്ടിയാണു ശ്രമിക്കുന്നത് . നിലവില്‍ ഇന്തോപസഫിക് മേഖലയില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മര്‍, എന്തിനു ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ പോലും കണക്റ്റിവിറ്റിയും മറ്റ് പ്രധാന പദ്ധതികളിലും നിലവില്‍ ഇന്ത്യ-ജപ്പാന്‍ സഹകരണം അതി ശക്തമാണ് . ഇതിലേക്ക് റഷ്യയെയും കൂട്ടി ചേര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യ ഇപ്പൊ നടത്തി കൊണ്ടിരിക്കുന്നത്. ജനസംഖ്യ കുറഞ്ഞതും അവികസിതവുമായ റഷ്യന്‍ ഫാര്‍ ഈസ്റ്റിലെ ചൈനീസ് സാന്നിധ്യം പ്രതിരോധിക്കാന്‍ നിലവില്‍ റഷ്യ ഇന്ത്യയുടെ നിക്ഷേപവും സഹായവുമാണ് വലിയ രീതിയില്‍ തേടി കൊണ്ടിരിക്കുന്നത്.

അടിസ്ഥാന സൗകര്യവികസനത്തിനുപുറമെ, ഏകദേശം 8 ദശലക്ഷം ജനസംഖ്യയുള്ള ഈ മേഖലയിലെ ചൈനീസ് ബിസിനസുകള്‍ സൃഷ്ടിച്ച ജനസംഖ്യാപരമായ മാറ്റത്തെ നേരിടാന്‍ ഈ മേഖലയിലെ ഇന്ത്യന്‍ തൊഴില്‍ ശക്തിയും റഷ്യ ആഗ്രഹിക്കുന്നു. മേഖലയിലെ ചൈനീസ് നിക്ഷേപകര്‍ക്ക് സ്ഥിരമായി ഭൂമി കൈമാറ്റം ചെയ്യുന്നത് റഷ്യ ഈയിടെ നിരോധിച്ചിരുന്നു. വരാനിരിക്കുന്ന എല്ലാ ചൈനീസ് പദ്ധതികള്‍ക്കും പ്രാദേശിക ജനങ്ങളുടെ ജനസംഖ്യയുടെ 80 ശതമാനം തൊഴില്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. റഷ്യയുമായുള്ള ഇന്തോപസഫിക്കില്‍ ധാരാളം പൊതു നിലപാടുകള്‍ ഇന്ത്യക്കു കണ്ടെത്താനായിട്ടുണ്ട് . റഷ്യ ഇന്ത്യയും ജപ്പാനും ആയി ചേരുകയാണെങ്കില്‍, പാശ്ചാത്യ ലോക ഉപരോധങ്ങളില്‍ നിന്ന് മോസ്‌കോയെ രക്ഷപ്പെടുത്തുന്നതില്‍ ഇന്ത്യക്ക് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയും, മാത്രമല്ല പസഫിക്കിലെ കടലാസ് വ്യാളിയെ അകറ്റി മാറ്റുന്ന പ്രവര്‍ത്തനങ്ങളില്‍ ഒരു കുതിച്ചുചാട്ടമായി ഇത് ഉപയോഗിക്കുകയും ചെയ്യാം.

ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഉപരോധം ഏര്‍പ്പെടുത്തിയ റഷ്യന്‍ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുമെന്ന് ഇന്ത്യയ്ക്കും ജപ്പാനും ഒരുമിച്ച് റഷ്യയെ ബോധ്യപ്പെടുത്താന്‍ കഴിയും. നിലവില്‍, ഈ നിര്‍ദ്ദേശം ഒരു ആശയപരമായ ഘട്ടത്തില്‍ മാത്രമാണ്, എന്നാല്‍ ഇന്ത്യയുമായും ജപ്പാനുമായും സംയുക്ത നിക്ഷേപങ്ങളിലും പദ്ധതികളിലും പ്രവര്‍ത്തിക്കാനുള്ള ക്ഷണം റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന് നിരസിക്കാന്‍ ഏതാണ്ട് അസാധ്യം തന്നെയായ ഒരു വാഗ്ദാനമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല  (4 hours ago)

ശുഭാംശുവും സംഘവും ഭൂമിയില്‍: അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി  (7 hours ago)

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം  (7 hours ago)

വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...  (7 hours ago)

കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!  (7 hours ago)

വാഗമണ്ണിലെ ചാർജിംങ് സ്‌റ്റേഷനിൽ നാലുവയസുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടം; അപകട കാരണം കാർ ഡ്രൈവറുടെ പിഴവ്; ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ; മോട്ടോർ വാഹന വകുപ്പ് എൻ  (7 hours ago)

മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്  (8 hours ago)

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (8 hours ago)

Malayali-soldier ബന്ധുക്കൾ ഇന്നലെ ബറേലിക്ക്  (9 hours ago)

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  (11 hours ago)

യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിമിഷപ്രിയയുടെ....  (11 hours ago)

RAJBHAVAN രാജ് ഭവന് അതൃപ്തി;  (12 hours ago)

Comrade-pinarayi-vijayan പരിശോധന ആരംഭിച്ചു.  (12 hours ago)

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് അപകടം  (12 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച  (12 hours ago)

Malayali Vartha Recommends