Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീസ്; ഫെന്നിയ്ക്കെതിരെ ആഞ്ഞടിച്ച് അതിജീവിത രംഗത്ത്: ശാരീരിക ബന്ധത്തിനല്ല, വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്...


'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്തുവന്നിരിക്കുന്നത് '..കുഞ്ഞനിയൻ ഫെനിയോട് വിരട്ടല്ലേയെന്ന് യുവതി..രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു...' ഓഡിയോ പുറത്ത്..


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..

കേരളത്തില്‍ ഓപ്പറേഷന്‍ ന്യുനപക്ഷത്തിനൊരുങ്ങി ബി.ജെ.പി; എ.പി അബ്ദുള്ളക്കുട്ടിയുടെ ദേശീയ ഉപഅധ്യക്ഷ സ്ഥാനം കൃത്യയോടുള്ള നീക്കം; സംസ്ഥാന ഗ്രൂപ്പു നേതാക്കള്‍ക്ക് ദഹിക്കുന്നില്ല; ബി.ജെ.പിയില്‍ സംഭവിക്കാനിരിക്കുന്നത്?

27 SEPTEMBER 2020 04:30 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനായി എ.പി. അബ്ദുള്ളക്കുട്ടിക്ക് സ്ഥാനംനല്‍കിയതിനുപിന്നില്‍ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ കൃത്യമായ കണക്കുകൂട്ടലുകളുണ്ട്. കേരളത്തിലെ ന്യുപക്ഷ വോട്ടു ബാങ്കിനെ കുറിച്ച് ബി.ജെ.പിക്ക് വ്യക്തമായ ധാരണയുണ്ട്. ഈ വോട്ട് നേടാന്‍ സാധിച്ചില്ലെങ്കിലും വിഘടിപ്പിക്കാന്‍ സാധിച്ചാന്‍ ബി.ജെ.പിയെ സംബന്ധിച്ച് അത് വലിയ നേട്ടമാണ്. ഇത് ലക്ഷ്യമിട്ടു ഓപ്പറേഷന് ന്യുനപക്ഷം തന്നെ ബി.ജെ.പി കേന്ദ്ര നേതൃത്വം പ്ലാന്‍ ചെയ്തു. ഇതിനെ ഭാഗമായിയാണ് കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും നരേന്ദ്രമോദിയെ പ്രശംസിച്ചതിന് പുറത്തായ എ.പി. അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. ബി.ജെ.പിയില്‍ ശരണാര്‍ത്ഥിയായി വന്ന ഒരാള്‍ക്ക് ദേശീയ ഉപാധ്യക്ഷന്‍ പദവി ലഭിച്ചത് പല സ്ഥാന നേതാക്കള്‍ക്കും ദഹിക്കുന്നില്ല. എന്നിരുന്നാലും ദേശീയ നേതൃത്വം കൃത്യമായ പ്ലാനോട് കൂടിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല.

ബി.ജെ.പി. കേരളാഘടകത്തില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പുപോരില്‍ കേന്ദ്രനേതൃത്വത്തിന് വലിയ അതൃപ്തിയുണ്ട്. മറ്റാരെ നിയമിച്ചാലും അതില്‍ ഗ്രൂപ്പുപക്ഷം വരും. മുസ്‌ലിംവിഭാഗത്തില്‍നിന്ന് ഒരാളെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുകവഴി ദേശീയ തലത്തില്‍ത്തന്നെ അത് ചര്‍ച്ചയാവുമെന്നും പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനറിയാം. പ്രത്യേകിച്ചും ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ. അബ്ദുള്ളക്കുട്ടിയെ സംസ്ഥാന ഉപാധ്യക്ഷനാക്കിയപ്പോള്‍ സംസ്ഥാന നേതൃത്വത്തോട് ചര്‍ച്ചചെയ്യാത്തതുപോലെ ഈ നീക്കവും കേരളനേതൃത്വം അറിയാതെയുള്ളതായിരുന്നു എന്നുവേണം പറയാന്‍. ബംഗാളിലും ത്രിപുരയിലും മുന്നേറ്റമുണ്ടാക്കിയ ബി.ജെ.പി.ക്ക് ഇപ്പോള്‍ കീറാമുട്ടി കേരളംതന്നെയാണ്. മതന്യൂനപക്ഷവോട്ടുകളുടെ ഏകോപനമാണ് ഇവിടെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഗുണംചെയ്യുക എന്ന് ബി.ജെ.പി. തിരിച്ചറിയുന്നുണ്ട്.

എപി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനാക്കിയതില്‍ ഭിന്നതയില്ലെന്ന് ആണയിട്ട് കേരളത്തിലെ നേതാക്കള്‍. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് തീരുമാനമെന്ന് കെ സുരേന്ദ്രനും ന്യൂപക്ഷങ്ങളിലേക്കുള്ള പാലമാണ് അബ്ദുള്ളക്കുട്ടിയെന്ന് എംടി രമേശും പ്രതികരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിമാറാന്‍ തയ്യാറുള്ളവരെ ലക്ഷ്യംവച്ചുള്ള നീക്കമാണ് അബ്ദുള്ളക്കുട്ടിയുടെ നിയമനത്തിലൂടെ കേന്ദ്ര നേതൃത്വം നടത്തിയത്. കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ അവഗണിച്ച് അബ്ദുള്ളക്കുട്ടിയെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തിയതില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായ വികാരമാണ് കേരള ബിജെപിയിലുള്ളത്. പക്ഷെ പരസ്യപ്രതികരണം ഉചിതമാകില്ലെന്ന് നേതാക്കള്‍ കരുതുന്നു. അബ്ദുള്ളക്കുട്ടി യോഗ്യനെന്ന് കുമ്മനം പറയുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയില്‍ വലിയ സ്ഥാനമുണ്ടെന്ന് അബ്ദുള്ളക്കുട്ടിയുടെ സ്ഥാനലബ്ധി തെളിയിച്ചു എന്നാണ് എം ടി രമേശ് പ്രതികരിച്ചത്. ന്യൂനപക്ഷങ്ങള്‍ക്ക് മോദി സര്‍ക്കാരിലേക്കുള്ള പാലമാണ് അബുള്ളക്കുട്ടി. ഇത് കൂടുതല്‍ ന്യൂനപക്ഷങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കും. വീട്ടിലേക്ക് കയറി വരുന്നവരെ കസേര ഇട്ട് സ്വീകരിക്കന്നതാണ് ബിജെപിയുടെ രീതിയെന്നും എം ടി രമേശ് പറയുന്നു.

അതേസമയം, കേരളത്തിന്റെ അക്കൗണ്ടിലാണ് തന്റെ നേട്ടം എന്നുപറഞ്ഞ് വിവാദത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാണ് അബ്ദുള്ളക്കുട്ടിയുടെ ശ്രമം. കേന്ദ്രത്തില്‍ അധികാരം ഉണ്ടായിട്ടും കേരളത്തില്‍ നേട്ടം ഉണ്ടാക്കാനാകാത്തത് സംസ്ഥാന നേതാക്കളുടെ പിടിപ്പുകേടാണെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി മാറിയെത്തുന്നവരെ ആകര്‍ഷിക്കാന്‍ അബ്ദുള്ളക്കുട്ടി അനുഭവം എടുത്തുകാട്ടാം എന്നാണ് ആലോചന. ഒപ്പം മുസ്ലിംവിരുദ്ധ പാര്‍ട്ടിയെന്ന വിമര്‍ശത്തിന് ദേശീയ തലത്തിലും പ്രതിരോധം തീര്‍ക്കാമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.

കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ രാജ്യമാസകലം ബി.ജെ.പി.യുടെ മുന്നേറ്റമുണ്ടായപ്പോള്‍ കേരളം രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനും പിന്നാലെയായിരുന്നു. മുസ്‌ലിംന്യൂനപക്ഷ േവാട്ട് ഒന്നടങ്കം യു.ഡി.എഫിനൊപ്പം ചാഞ്ഞതാണ് ഇത്രവലിയ വിജയത്തിന് കാരണമെന്ന് ബി.ജെ.പി. തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ മുസ്‌ലിംവിരുദ്ധപാര്‍ട്ടി എന്ന പരമ്പരാഗതമായ പേരുദോഷം കഴുകിക്കളയാനുള്ള നീക്കമായാണ് അബ്ദുള്ളക്കുട്ടിക്ക് ഇപ്പോള്‍ ലഭിച്ച ഉന്നതപാര്‍ട്ടിസ്ഥാനം. രാജ്യത്ത് മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായ സംസ്ഥാനമാണ് കേരളം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം കോർപ്പറേഷൻ വിവാദത്തിൽ  (20 minutes ago)

മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ  (43 minutes ago)

ലോകകപ്പിൽ ഇന്ത്യക്ക്‌ വിജയം...  (1 hour ago)

ഇത് വിതരണം ചെയ്യുന്നതിന് ഒരു സമയക്രമം  (1 hour ago)

സഞ്ചരിച്ച വാൻ അപകടത്തിൽപെട്ട് അരയ്ക്ക് താഴെ തളർന്നുപോയ യുവാവിന് ...  (1 hour ago)

തത്കാലം നിലവിലെ സാഹചര്യം തുടരാം....  (1 hour ago)

സ്വർണവിലയിൽ ഇടിവ്  (2 hours ago)

വോട്ടെണ്ണൽ ആരംഭിച്ചു...  (2 hours ago)

മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീ  (2 hours ago)

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു  (2 hours ago)

വിജയ് ഹസാരെ ട്രോഫി ഫൈനലിൽ...  (2 hours ago)

ബാഴ്‌സലോണ സ്പാനിഷ് കപ്പിന്റെ ക്വാർട്ടറിൽ...  (2 hours ago)

മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു...  (3 hours ago)

ഒറിഗോൺ തീരത്ത് ഭൂചലനം  (3 hours ago)

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നു...  (3 hours ago)

Malayali Vartha Recommends