കണ്ണുവരെ എത്തുന്ന നാക്ക്!
അവളുടെ നാവിന് ഏഴുമുഴം നീളമാണ് എന്ന് ഏതെങ്കിലും പെണ്ണിനെ കുറിച്ചു പറഞ്ഞാല്‍ ആളൊരു വായാടി ആണെന്ന് പെട്ടെന്ന് മനസ്സിലാകും. അതു കൊണ്ട് നാവിന് നീളം കൂടുതലുള്ള പെണ്ണെന്നു പറയുന്നത് അത്ര അഭിമാനം തോന്നേണ്ട കാര്യമായി ഇവിടെങ്ങുമുള്ള ഒരു പെണ്ണും പെട്ടന്നങ്ങ് കരുതില്ല.
എന്നാല്‍ യുഎസ്സിലെ മിഷിഗണിലുള്ള ഏഡ്രിയാനേ ലൂയിസ്, ഗിന്നസ് ബുക്കുകാരെ കൊണ്ട് അങ്ങനെ പറയിപ്പിക്കുവാന്‍ നടക്കുകയാണ്. ഏറ്റവും നീളം കൂടിയ നാക്കിന്റെ ഉടമ എന്ന പേരില്‍ അറിയപ്പെടാനായി തന്റെ നാക്കിന്റെ പടമെടുത്ത് അവള് ഗിന്നസ് ബുക്കുകാര്‍ക്ക് അയച്ചു കൊടുത്തു. കാര്യമായി എന്തെങ്കിലും സംഭവിക്കുമെന്നൊന്നും വിചാരിച്ചില്ലത്രേ.
സാധാരണയില്‍ കവിഞ്ഞ നീളമുള്ള നാക്കാണ് തന്റേതെന്ന് അവള്‍ക്കറിയാം. അവളുടെ നാവു കൊണ്ട് അവള്‍ക്ക് തന്റെ താടിയിലും കണ്ണിലും തൊടാനാവുമെന്നുള്ളതു കൊണ്ട് നല്ല നീളമുള്ള നാക്കാണ് എന്ന കാര്യത്തില്‍ അവള്‍ക്ക് സംശയമില്ലായിരുന്നു.
ലോകത്തെ ഏറ്റവും നീളമുള്ള നാക്ക് എന്ന റെക്കോര്‍ഡ് ഇപ്പോള്‍ 3.9 ഇഞ്ച് നീളമുള്ള നാക്കുള്ള നിക്ക് സ്റ്റോബേളിന്റെ പേരിലാണ്. ഏഡ്രിയാനേയുടെ നാക്കിന് 4 ഇഞ്ചു നീളമുണ്ട്. ഇതിന്റെ ഫോട്ടോ കണ്ടു കഴിഞ്ഞ ഗിന്നസ് ബുക്ക് അധികൃതര്‍ അവള്‍ക്കൊരു ഇ-മെയില്‍ അയച്ചു. നാവ് നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അവര്‍ അറിയിച്ചു. റിപ്ളീസിന്റെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടിയില്‍ അവളെ ഉള്പ്പെടുത്താനാഗ്രഹിക്കുന്നതായും അറിയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha