എന്നെ ഞാനാക്കിയത് അമ്മ... അമ്മ നിയന്ത്രിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഈ നിലയില്‍ എത്തില്ലായിരുന്നു
തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്. നിശാന്തിനി വാര്‍ത്തകളിലെ താരമാണ്. കഞ്ചാവ് മാഫിയയെ നിലയ്ക്ക് നിര്‍ത്തുകയും കൊലയാളി നിസാമിന് ജയലറയും തുറന്നു കൊടുക്കുകയും ചെയ്ത യുവ ഐപിഎസ് ഓഫീസര്‍ കൂടിയാണ് നിശാന്തിനി. നിശാന്തിനി ഈ നിലയിലെത്തിയത്തിന്റെ ക്രഡിറ്റ് മുഴുവന്‍ അമ്മയ്ക്കാണ് നല്‍കുന്നത്. ഇപ്പോള്‍ 7 മാസം ഗര്‍ഭിണിയായ നിശാന്തിനിക്ക് അമ്മയെപ്പറ്റി പറയാന്‍ നൂറ് നാവാണ്.
വലിയ കര്‍ക്കശക്കാരിയാണ് എന്റെ അമ്മ. പത്തിരുപതു വയസ്സാകുന്നതു വരെ എനിക്ക് അമ്മയോട് ദേഷ്യമായിരുന്നു. പക്ഷെ അന്ന് അമ്മ നിയന്ത്രിച്ചിരുന്നില്ലായെങ്കില് ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തില്ലായിരുന്നു.
എന്റെ അമ്മ സുഭദ്ര പത്താം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. പക്ഷേ, ആത്മവിശ്വാസവും മനക്കരുത്തുംകൊണ്ട് അവര്‍ എല്ലാം നേരിട്ടു. അധ്യാപകനായ അച്ഛന് രാജരത്നവും മൂത്ത രണ്ടു സഹോദരന്മാരുമടങ്ങിയ കുടുംബത്തില്‍ എന്നെ ഏറ്റവും സ്വാധീനിച്ചത് അമ്മ തന്നെ.
മൂത്തത് ആണ്കുട്ടിയാണെങ്കില് നല്ല ഭക്ഷണം അവന് ആദ്യം കഴിക്കട്ടെ എന്നൊരു ചിന്ത നാട്ടില്‍ പൊതുവെയുണ്ടായിരുന്നു. എന്നാല്‍ അമ്മ അങ്ങനെ കരുതിയില്ല. എനിക്കുവേണ്ടി അവര്‍ ആഹാരം മാറ്റിവെച്ചു. നമ്മുടെ വീട്ടിലാണ് അവള്‍ക്ക് സുഖം കിട്ടേണ്ടത്. ഭര്‍ത്താവിന്റെ വീട്ടില്‍ ചിലപ്പോള്‍ അവസാനം കഴിക്കേണ്ടി വരും. ഇതായിരുന്നു അമ്മയുടെ ന്യായം.
പെണ്ണിന്റെ ആരോഗ്യം ഭാവിതലമുറയെക്കൂടി സ്വാധീനിക്കും. പഠനവും ജോലിയുമൊക്കെ എന്റെ ഇഷ്ടത്തിനൊത്തായിരുന്നെങ്കിലും അമ്മയുടെ പൂര്‍ണ്ണപിന്തുണ എല്ലാത്തിനുമുണ്ടായിരുന്നു.
അമ്മയ്ക്ക് ഇപ്പോള്‍ 66 വയസ്സായി. തിരുച്ചിറപ്പള്ളിയിലെ വീട്ടിലാണുള്ളത്. ഫോണ്‍ വിളിക്കുമ്പോള്‍ ഇപ്പോഴും വഴക്കു കൂടും, പിണങ്ങും. പക്ഷെ ഒന്നും അധികം നീളാറില്ല. അമ്മയ്ക്ക് ഞാനും എനിക്കമ്മയും എന്ന രീതിയില്‍ കാര്യങ്ങള്‍ വരുന്നതോടെ പിണക്കം തീരും. മാതൃദിനം എന്നു പറഞ്ഞ് ഒരു ദിവസം മാത്രമല്ല അമ്മയെ ഓര്‍ക്കേണ്ടത്. എല്ലാ ദിവസവും അമ്മമാരുടേതു തന്നെ. മാതൃദിനം എന്റെ ആഘോഷങ്ങളില്പ്പെടുന്നില്ല. എന്റെ ഐ.പി.എസും ജോലിയുമൊക്കെ അമ്മയുടെ സമ്മാനമാണ്. അമ്മയില്ലെങ്കില്‍ ഞാനില്ല, എന്റെ നേട്ടങ്ങളുമില്ല.
മകളുടെ കാര്യം വരുമ്പോള്‍ താനും ഇത്തിരി കര്‍ക്കശക്കാരിയാണ്. വെണ്പ രജനീഷ് എന്നാണ് മൂത്തയാളുടെ പേര്. എറണാകുളം ജില്ലാ കളക്ടറായ ഭര്‍ത്താവ് എം.ജി. രാജമാണിക്യത്തിന്റെയും നിശാന്തിനിയുടെയും പേരുകള്‍ ചേര്‍ത്താണ് മകള്‍ക്കു പേരിട്ടത്. സമയം അധികം കിട്ടാറില്ലെങ്കിലും എന്നും രാവിലെ മകളെ കുളിപ്പിക്കുന്നത് ഞാന്‍ തന്നെയാണ്. വീട്ടിലുള്ളപ്പോള്‍ ഞാന്‍ തന്നെ ഭക്ഷണം എടുത്തു കൊടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha