സ്വര്‍ണമല്ല ഡോളറാണ് പ്രശ്‌നം; 1.90 ലക്ഷം ഡോളര്‍ കടത്തി; ശിവശങ്കറിന്റെ ചങ്കു തകര്‍ത്ത നീക്കം; കസ്റ്റംസ് എത്തിയത് അറസ്റ്റ് ചെയ്യാന്‍ തന്നെ; കോടതിയില്‍ നിന്നും ജാമ്യം കിട്ടാതിരിക്കാനുള്ള കണക്കുകൂട്ടലും; പക്ഷേ രോഗി ചമഞ്ഞ് കസ്റ്റംസിനെ പറ്റിച്ച് ശിവശങ്കര്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് കസ്റ്റംസ് ഇത്തവണ സമന്‍സ് നല്‍കിയത് സ്വര്‍ണക്കടത്ത് കേസിന് ചോദ്യം ചെയ്യാനല്ല മറിച്ച് പുതിയൊരു കേസിന് ചോദ്യം ചെയ്യാനാണ്. സ്വപ്‌ന സുരേഷ് വിദേശത്തേക്ക് ഡോളര്‍ അടക്കമുള്ള വിദേശനാണ്യം കടത്തിയ കേസില്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നും കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചിയിരുന്നു. ഈ ഡോളര്‍ കത്തില്‍ എം. ശിവശങ്കറും പങ്കാളിയാട്ടുണ്ടെന്ന വ്യക്തമായ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ശിവശങ്കറിന് സമന്‍സ് നല്‍കിയതെന്നാണ് വിവരം. സ്വപ്‌നയും ശിവശങ്കറും ചേര്‍ന്ന് 1.90 ലക്ഷം ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസ് വിലയിരത്തുന്നത്. ഇതോടെ ചോദ്യം ചെയ്യല്‍ നിര്‍ണായകമായ വഴിത്തിരിവിലെത്തിയപ്പോഴാണ് അദ്ദേഹം ആശുപത്രിയില്‍ അനാരോഗ്യം മൂലം പ്രവേശിപ്പിക്കപ്പെടുന്നത്.
സ്വപ്‌നയ്ക്ക് ഒപ്പം വിദേശയാത്ര നടത്തിയവരുടെ വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇതോടൊപ്പം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ നല്‍കിയ നിര്‍ണായകമൊഴിയില്‍ ശിവശങ്കറിനെതിരെ സുപ്രധാനവിവരങ്ങളുണ്ട് എന്നാണ് സൂചന. ഇതെല്ലാം ചേര്‍ത്ത് പുതുതായി റജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവശങ്കറിന് ചോദ്യം ചെയ്യാന്‍ സമന്‍സ് നല്‍കിയതെന്നാണ് വിവരം.കസ്റ്റംസ് ഇന്നലെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ തന്നെയാണ് ഉദ്ദേശിച്ചിരുന്നത്. ഇതിന് മുമ്പ് രണ്ട് തവണ ചോദ്യം ചെയ്യാനായി കസ്റ്റംസ് ശിവശങ്കറിനെ വിളിച്ചിരുന്നെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വിളിച്ചെങ്കിലും അദ്ദേഹം എത്താനാകില്ലെന്ന് പറഞ്ഞു. അതിന് ശേഷം, വെള്ളിയാഴ്ചയും അദ്ദേഹത്തെ കസ്റ്റംസ് വിളിച്ചു. അപ്പോഴും അസുഖമുണ്ടെന്നും, ആരോഗ്യപ്രശ്‌നമുണ്ടെന്നും അദ്ദേഹം കസ്റ്റംസിനോട് പറഞ്ഞു. എന്താണ് അസുഖമെന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് എം ശിവശങ്കര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയതുമില്ല.
ഇതേത്തുടര്‍ന്നാണ് കസ്റ്റംസ് നേരിട്ടെത്തി ശിവശങ്കറിന് ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്. അത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണക്കടത്ത് കേസല്ല, പുതിയൊരു കേസ് നമ്പറാണ് നോട്ടീസിലുള്ളതെന്ന് എം ശിവശങ്കറിന് മനസ്സിലായത്. കസ്റ്റംസ് ആക്ടിലെ 108 പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് കേസില്‍ ബന്ധമുണ്ടെന്ന് വിവരം ലഭിക്കുന്നവരെ വിളിച്ചുവരുത്താനുള്ള നോട്ടീസാണ് ശിവശങ്കറിന് നല്‍കിയത്. ഇതിന് പിന്നാലെ നോട്ടീസിലെ വിവരങ്ങള്‍ കൊച്ചിയിലെ അഭിഭാഷകരുമായി ശിവശങ്കര്‍ ചര്‍ച്ച ചെയ്തു. ചോദ്യം ചെയ്യല്‍ നീട്ടിവയ്ക്കാന്‍ കഴിയുമോ എന്ന് വീണ്ടും ശിവശങ്കര്‍ ഉദ്യോഗസ്ഥരോട് ആരാഞ്ഞു. ഇല്ല, വന്നേ തീരൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ, അദ്ദേഹം വീട്ടില്‍ നിന്ന് ഉദ്യോഗസ്ഥരോടൊപ്പം തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. വിദേശത്തേക്ക് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട് പുതിയ ഒക്കറന്‍സ് റിപ്പോര്‍ട്ട് കസ്റ്റംസ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ സമര്‍പ്പിട്ടുണ്ട്. എഫ്‌ഐആറിന് പകരം കസ്റ്റംസ് ഇത്തരത്തില്‍ പുതിയ കേസിനുള്ള പ്രാഥമികറിപ്പോര്‍ട്ടിന് പറയുന്ന പേര് ഒക്കറന്‍സ് റിപ്പോര്‍ട്ട് എന്നാണ്.
സ്വപ്‌ന സുരേഷ് 1,90,000 ഡോളര്‍ വിദേശത്തേക്ക് പല ഘട്ടങ്ങളിലായി കടത്തിയിട്ടുണ്ട് എന്നാണ് കസ്റ്റംസ് കണ്ടെത്തിയിട്ടുള്ളത്. ആ ഘട്ടങ്ങളിലെല്ലാം ശിവശങ്കറും സ്വപ്‌നയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു എന്ന സൂചനകളാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്. അതിനാലാണ് വെള്ളിയാഴ്ച വൈകിട്ട് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്. അതും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാവുന്ന സമയം കഴിഞ്ഞ ശേഷം. ശനിയും ഞായറും കോടതി അവധിയായതിനാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നല്‍കാന്‍ ശിവശങ്കറിന് കഴിയില്ല. ഇതടക്കം പരിഗണിച്ച്, ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരിട്ട് നോട്ടീസ് നല്‍കി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത്.
https://www.facebook.com/Malayalivartha