ഇന്ത്യയെ വീണ്ടും വിമര്‍ശിച്ച് ട്രംപ്; അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംവാദം അവസാനിച്ചു; ട്രംപ് വര്‍ണവെറിയനെന്നു ബൈഡന്‍; ജോ ബൈഡന്റെ മകനെതിരെ ആരോപണം ഉന്നയിച്ച ട്രംപ്, റഷ്യയെ വിമര്‍ശിച്ചില്ല; ആഴ്ച്ചകള്‍ക്കുള്ളില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ട്രംപ്

അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള അവസാനവട്ട സംവാദമാണ് ഇന്ന് നടന്ന്. ഈ സംവാദത്തിലും ഇന്ത്യയെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ തവണ കോവിഡ് പ്രതിരോധത്തില്‍ അമേരിക്കയാണ് മുന്നിലെന്ന് കാണിക്കാനാണ് ഇന്ത്യയെയും റഷ്യയെയും താഴ്ത്തിക്കെട്ടാന്‍ ട്രംപ് ശ്രമിച്ചത്. എന്നാല്‍ ഇത്തവണ ഒരു കാരണവുമില്ലാതെയാണ് ഇന്ത്യയെ ട്രംപ് കുറ്റപ്പെടുത്തിയത്. ലോകത്തില്‍ ഏറ്റവും അധികം വായു മലിനീകരണം ഇന്ത്യയിലാണെന്നാണ് ട്രംപിന്റെ കുറ്റപ്പെടുത്തല്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നല്ല ബന്ധം പുലര്‍ത്തുമ്പോഴും ഇന്ത്യന്‍ സമൂഹം മുന്‍കാലങ്ങളിലേതു പോലെ പിന്തുണ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിക്ക് തന്നെയായിരിക്കുമെന്ന സര്‍വ്വകള്‍ പുറത്ത് വന്നിയിരുന്നു. പിന്നാലെ നരേന്ദ്രമോദിയും ബി.ജെ.പിയും അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ നിഷ്പക്ഷ നിലപാടിലേക്ക് നീങ്ങുകയും ചെയ്തു. തെരഞ്ഞെടുപ്പ് സംവാദത്തിന്റെ ആദ്യ ഘട്ടത്തില്‍ ട്രംപ് ഇന്ത്യയെ വിമര്‍ശിച്ചതിന് ശേഷമാണ് ഇന്ത്യ ഇത്തരം നിലപാടിലേക്ക് പോയതെന്നും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ വീണ്ടും ഇന്ത്യയെ ട്രംപ് വിമര്‍ശിച്ച സ്ഥിതിക്ക് ഇനി പ്രത്യേകിച്ചൊരു നിലപാട് ഇന്ത്യയെടുക്കുമോ എന്നും ലോകം വീക്ഷിക്കുന്നുണ്ട്.
ഇന്നു നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനവട്ട സംവാദത്തില്‍ ശക്തമായ ഏറ്റുമുട്ടലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുണ്ടായത്. കോവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ സാധിച്ചെന്ന് ട്രംപ് അവകാശപ്പെട്ടപ്പോള്‍ കോവിഡ് പ്രതിരോധത്തില്‍ ട്രംപിന് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നില്ലെന്ന് ബൈഡന്‍ തിരിച്ചടിച്ചു. ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ തയ്യാറാകുമെന്നായിരുന്നു ട്രംപിന്റെ മറ്റൊരു അവകാശവാദം. എന്നാല്‍ കോവിഡിനെ നേരിടുന്നല്‍ ട്രംപ് ഭരണകൂടം പരാജയമെന്ന് ജോ ബൈഡന്‍ ആവര്‍ത്തിച്ചു. അതിര്‍ത്തികള്‍ അടയ്ക്കുന്നതിനെ എതിര്‍ത്ത ബൈഡന്‍ രാജ്യത്തിന് വേണ്ടത് ബൃഹത്തായ സമ്പദ്ഘടനയാണെന്നും പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് വേണ്ടി പണം ചിലവഴിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
ട്രംപിന് ചൈനയില്‍ രഹസ്യ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും നികുതി അടയ്ക്കുന്നതില്‍ ട്രംപ് പരാജയമാണെന്നും സംവാദത്തില്‍ ബൈഡന്‍ ആരോപിച്ചു. ട്രംപിന്റേത് കഴമ്പില്ലാത്ത അവകാശവാദമെന്ന് ജോ ബൈഡന്‍ ആരോപിച്ചു. ചൈനയിലെ തന്റെ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ അക്കൗണ്ടും അവസാനിപ്പിച്ചെന്നും അദ്ദേഹം ബൈഡന് മറുപടി നല്‍കി. രാജ്യത്ത് വര്‍ണവെറി സ്ഥാപനവല്‍ക്കരിക്കപ്പെട്ടെന്നും ബൈഡന്‍ ആരോപിച്ചു. അതേസമയം, ജോ ബൈഡന്റെ മകനെതിരെ ആരോപണം ഉന്നയിച്ച ട്രംപ്, റഷ്യയെ തിരഞ്ഞെടുപ്പ് ഇടപെടലില്‍ വിമര്‍ശിച്ചില്ല. കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് നല്‍കുന്ന സൗജന്യം (ഡാകാ) പുനഃസ്ഥാപിക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞു. കുട്ടികളായിരിക്കെ രേഖകളില്ലാതെ യുഎസില്‍ എത്തിയ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന നിയമം നൂറു ദിവസത്തിനുള്ളില്‍ നടപ്പാക്കും. ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് ഇത് പ്രയോജനപ്പെടും.
തന്റെ പദ്ധതികള്‍ കൃത്യമായ സമയക്രമത്തില്‍ നീങ്ങുന്നുണ്ടെന്നാണ് ട്രംപ് വാദിക്കുന്നത്. ഡെമോക്രാറ്റ് ഭരണത്തില്‍ ന്യുയോര്‍ക് പ്രേതനഗരമായി. ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന ഇടങ്ങളില്‍ രോഗവ്യാപനം കൂടുതലാണെന്നും ട്രംപ് ആരോപിച്ചു. നികുതി അടച്ചതിന്റെ രേഖകള്‍ ട്രംപ് പുറത്തുവിടണമെന്ന് ബൈഡന്‍ ആവശ്യപ്പെട്ടു. 2016 മുതല്‍ ട്രംപ് നികുതി രേഖകള്‍ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ഡോളര്‍ താന്‍ നികുതി അടയ്ക്കുന്നുണ്ടെന്ന് ട്രംപ് തിരിച്ചടിച്ചു.
കോവിഡ് പ്രതിരോധം, വംശീയത, കാലാവസ്ഥ വ്യതിയാനം എന്നിവയാണ് ഇത്തവണത്തെ സംവാദത്തിലെ മുഖ്യചര്‍ച്ചാവിഷയം. ആദ്യ സംവാദത്തില്‍ ഇരുനേതാക്കളും പരസ്പരം തടസപ്പെടുത്തിയതിനെ തുടര്‍ന്ന് ഇത്തവണ മ്യൂട്ട് ബട്ടന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. അതെ സമയം അവതാരകയുടെ ചോദ്യങ്ങള്‍ പക്ഷപാതപരമെന്ന് ആരോപിച്ച് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പ് തന്റെ അഭിമുഖം ഡൊണാള്‍ഡ് ട്രംപ് പുറത്ത് വിട്ടിയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.ബി.എസ് ന്യൂസ് ചാനല്‍ നടത്തിയ '60 മിനിറ്റ്' എന്ന അഭിമുഖ പരിപാടിയാണ് ട്രംപ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
അഭിമുഖത്തിലുടനീളം അവതാരകയുടെ ചോദ്യങ്ങളില്‍ ട്രംപ് തൃപ്തനല്ലായിരുന്നു. കോവിഡ് പ്രതിരോധത്തിലേയും മറ്റും വീഴ്ച ചൂണ്ടിക്കാണിച്ചുള്ള ചോദ്യങ്ങളില്‍ ക്ഷുഭിതനായ ട്രംപ് അഭിമുഖം പൂര്‍ത്തിയാക്കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിന്റെയും അവതാരകയുടെയും പക്ഷാപാതവും വിദ്വേഷവും ധാര്‍ഷ്ട്യവും നിറഞ്ഞ നിലപാടുകള്‍ കാണു എന്ന അടിക്കുറിപ്പോടെ ട്രംപ് വീഡിയോ പുറത്തുവിട്ടത്. സിബിഎസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ജോ ബൈയ്ഡന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നുവെന്നും അഭിമുഖത്തില്‍ ട്രംപ് ആവര്‍ത്തിച്ചു. കടുത്ത ചോദ്യങ്ങള്‍ തന്നോട് മാത്രമാണ് മാധ്യമങ്ങള്‍ ഉന്നയിക്കുന്നത്. ഡൊമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈയ്ഡന് മൃദുവായ ചോദ്യങ്ങളാണ് മാധ്യമങ്ങള്‍ നല്‍കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha