Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..


ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..

നാലു ദിവസം കൊണ്ട് 26000 കോടി രൂപ; ഇ കൊമേഴ്‌സ് കമ്പനികളുടെ കൊയ്ത്ത്; ഉത്സവകാല കച്ചവടം പൊടിപൊടിച്ച് ആമസോണും ഫ്‌ലിപ്കാര്‍ട്ടും; കേന്ദ്ര സര്‍ക്കാര്‍ അയച്ച നോട്ടീസിന് മറുപടി നല്‍കാണ്‍ ഇനി ദിവസങ്ങള്‍ മാത്രം; ഏറ്റവും അധികം വിറ്റത് ഫോണുകളും ലാപ്‌ടോപ്പുകളും

24 OCTOBER 2020 10:04 AM IST
മലയാളി വാര്‍ത്ത

ഉത്സവകാല കച്ചവടം തുടങ്ങി നാലു ദിവസത്തിനുള്ളി തന്നെ ഇ കൊമേഴ്‌സ് കമ്പനികള്‍ നേടിയത് 26,000 കോടി രൂപ. ഇതോടെ കോവിഡ് പ്രതിസന്ധി തരണം ചെയ്‌യുകയാണ് ഇ മൊമേഴ്‌സ് കമ്പനികളും അവരുടെ ഉല്‍പാദകരും. നാലുദിവസം കൊണ്ടാണ് ആമസോണും ഫ്‌ലിപ്കാര്‍ട്ടും 26,000 കോടിയെന്ന നേട്ടം കൈവരിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോഡ് വില്‍പനയാണ് നടത്തിയതെന്ന് കമ്പനികള്‍ പറയുന്നു. 2019ല്‍ 20,000 കോടി രൂപയുടെ വില്‍പനയാണ് കമ്പനികള്‍ നേടിയത്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പുകള്‍, ക്യാമറ, ടാബ്ലെറ്റ് എന്നിവയാണ് കമ്പനികള്‍ കൂടുതല്‍ വിറ്റഴിച്ചത്. ആമസോണില്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. കൂടാതെ ഇലക്‌ട്രോണിക്‌സ്, ഫാഷന്‍ വിഭാഗങ്ങളിലും മികച്ച വില്പന കൈവരിച്ചു. മുന്‍നിര ബ്രാന്‍ഡുകളെല്ലാം മികച്ച ഓഫറുകളാണ് ഇത്തവണ ആമസോണില്‍ ഒരുക്കിയത്.

നാല് കോടിയിലധികം ഉത്പന്നങ്ങളാണ് ആമസോണ്‍ വില്പനയ്ക്കായി ഒരുക്കിയത്. മൊബൈല്‍, ഫാഷന്‍, ഇലക്‌ട്രോണിക്‌സ്, ഹോം ഫര്‍ണിഷിങ് എന്നീ വിഭാഗങ്ങളിലായിരുന്നു ഫഌപ്കാര്‍ട്ടില്‍ കൂടുതല്‍ വില്പന നടന്നത്. ഓരോ സെക്കന്‍ഡിലും 110 ഓര്‍ഡര്‍ പ്ലെയ്‌സ്‌മെന്റുകള്‍ വീതം പ്ലാറ്റ്‌ഫോമിന് ലഭിച്ചു. പ്ലാറ്റ്‌ഫോം സന്ദര്‍ശകരില്‍ 52 ശതമാനവും ചെറു പട്ടണങ്ങളില്‍നിന്നുള്ളവരാണ്. മൊബൈല്‍ വിഭാഗം സന്ദര്‍ശിക്കുന്ന ഉപഭോക്താക്കളില്‍ രണ്ടിരട്ടി വളര്‍ച്ച ഉണ്ടായി. ഫാഷന്‍ വിഭാഗത്തില്‍ 1,500 പുതിയ നഗരങ്ങളില്‍നിന്നു കൂടി ഉപഭോക്താക്കളെത്തി. 40,000 ബ്രാന്‍ഡുകളില്‍നിന്നായി 1.6 കോടി ഉത്പന്നങ്ങള്‍ ഫാഷന്‍ വിഭാഗത്തില്‍ വിറ്റഴിച്ചു.

ഈ ഫെസ്റ്റീവ് ഓഫറുകളുടെ ഭാഗമായി മാത്രം 1.5 കോടി യൂണിറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനികള്‍ വിറ്റഴിയ്ക്കുകയാണ്. ഈ വര്‍ഷം 12.8 കോടി യൂണിറ്റ് ഫോണുകള്‍ വിറ്റഴിയ്ക്കാന്‍ ആകും എന്നാണ് വിവിധ കമ്പനികള്‍ കണക്കാക്കുന്നത്. ജൂലൈയില്‍ 12.7 കോടി യൂണിറ്റുകള്‍ എന്നാണ് കണക്കാക്കിയത് എങ്കിലും ഫെസ്റ്റീവ് ഓഫറില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന ഉയര്‍ന്നതാണ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്. ഒക്ടോബര്‍ഡിസംബര്‍ െ്രെതമാസത്തിലെ മൊത്തം വില്‍പ്പനയേക്കാള്‍ കൂടുതലാണ് ഈ കമ്പനികളുടെ ഉത്സവകാല വില്‍പ്പന. 36 ശതമാനം അധികമാണ് സ്മാര്‍ട്ട്‌ഫോണുകളുടെ മാത്രം ഉത്സവകാല വില്‍പ്പന.

2020ല്‍ 12.8 കോടി സ്മാര്‍ട്ട്‌ഫോണുകള്‍ രാജ്യത്ത് വിറ്റഴിയ്ക്കും എന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്ന് മാസങ്ങളില്‍ 4.1 കോടി യൂണിറ്റ് സാമാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിയ്ക്കാന്‍ ആയേക്കും. ഇതില്‍ ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കും ഉണ്ട് പ്രധാന പങ്ക്. സാംസങ്, റിയല്‍മി എന്നിവയുടെ വില്‍പ്പന ഉയര്‍ന്നിട്ടുണ്ട്. മൈക്രോമാക്‌സും വിപണിയില്‍ തിരിച്ചു വരവിന്റെ സൂചനകള്‍ നല്‍കുന്നുണ്ട്. ഷവോമി, ഓപ്പോ, വിവോ എന്നീ ബ്രാന്‍ഡുകള്‍ക്ക് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ. അതേസമയം നോക്കിയ, ലെനോവ ഫോണുകളുടെ വില്‍പ്പന കുറഞ്ഞിട്ടുണ്ട്. പ്രീമിയം സെഗ്മെന്റില്‍ ആപ്പിള്‍ ഫോണുകളും തിളങ്ങുന്നുണ്ട്.

നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍നിന്നുമുള്‍പ്പടെ ലക്ഷക്കണക്കിന് വില്പനക്കാര്‍ക്ക് ഓര്‍ഡറുകള്‍ ലഭിച്ചതായി ഫഌപ്കാര്‍ട്ടും ആമസോണും പറയുന്നു. ബിഗ് ബില്യണ്‍ ഡെയ്‌സ് വില്പനയുടെ ആദ്യ മൂന്നുദിവസങ്ങള്‍ക്കുള്ളില്‍ 70ഓളം വില്പനക്കാര്‍ക്ക് ഒരുകോടി രൂപയിലധികം വരുമാനംലഭിച്ചതായി ഫഌപ്കാര്‍ട്ട് അവകാശപ്പെട്ടു. 10,000ലേറെ കച്ചവടക്കാര്‍ക്ക് ലക്ഷങ്ങളും സമ്പാദിക്കാനായി. മൂന്നുലക്ഷത്തലേറെ വില്പനക്കാര്‍ക്കാണ് ആദ്യമൂന്നുദിവസങ്ങള്‍ക്കുള്ളില്‍ ഓര്‍ഡറകുള്‍ ലഭിച്ചത്. ഇതില്‍ 60ശതമാനം വില്പനക്കാരും ചെറുനഗരങ്ങളില്‍നിന്നുള്ളവരാണ്.

കഴിഞ്ഞവര്‍ഷത്തെ വില്പനയില്‍ ആറുദിവസംകൊണ്ടുണ്ടായ നേട്ടം ഇത്തവണ രണ്ടുദിവസംകൊണ്ട് നേടാനായതായാണ് കമ്പനി അവകാശപ്പെടുന്നത്. ഇത്തവണ വന്‍തോതില്‍ ഡിമാന്‍ഡ് കൂടിയതായി പറയുന്നു. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവെലിലൂടെ 48 മണിക്കൂറിനുള്ളില്‍ 1.1 ലക്ഷം കച്ചവടക്കാര്‍ക്ക് ഓര്‍ഡറുകള്‍ ലഭിച്ചതായി ആമസോണും അവകാശപ്പെട്ടു. 5000ലധികം വില്പനക്കാര്‍ക്ക് ആദ്യ 48 മണിക്കൂറിനുള്ളില്‍ 10 ലക്ഷത്തിലധികംരൂപയുടെ കച്ചവടം നടത്താനായെന്നാണ് കമ്പനി പറയുന്നത്.

അതെ സമയം അടുത്തയിടെ കൊണ്ടുവന്ന നിയമം പാലിക്കാതിരുന്നതിനെതുടര്‍ന്ന് ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഉത്പന്നം നിര്‍മിച്ച രാജ്യം ഏതാണെന്ന് രേഖപ്പെടുത്തണമെന്ന നിയമമാണ് ആമസോണ്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ലംഘിച്ചതെന്ന് നോട്ടീസില്‍ പറയുന്നു. ഏതെങ്കിലുംതരത്തിലുള്ള നടപടിയെടുക്കാതിരിക്കാന്‍ കാരണംകാണിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 15 ദിവസമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.

ആദ്യത്തെ ലംഘനത്തിന് 25,000 രൂപവരെ പിഴയീടാക്കാന്‍ കഴിയും. ആവര്‍ത്തിച്ചാല്‍ 50,000 രൂപ പിഴയോ തടവോ ആണ് ശിക്ഷ. ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ നിലവിലെ വില്‍പന ചട്ടം ലഘിച്ചതായി ഉപഭോക്തൃകാര്യ മന്ത്രാലയവും ഭക്ഷ്യപൊതുവിതരണ വകുപ്പും അറിയിച്ചു. സെപ്റ്റംബര്‍ 30നകം സ്ഥാപനങ്ങള്‍ നിയമം നടപ്പാക്കണമെന്ന് കഴിഞ്ഞ ജൂലായിലാണ് കേന്ദ്രം നിര്‍ദേശിച്ചത്. കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍വാളാണ് ഉത്സവസീസണ്‍ വില്പനയിലെ ചട്ടവിരുദ്ധനിലാപാട് അന്വേഷിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല  (4 hours ago)

ശുഭാംശുവും സംഘവും ഭൂമിയില്‍: അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി  (7 hours ago)

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം  (7 hours ago)

വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...  (7 hours ago)

കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!  (7 hours ago)

വാഗമണ്ണിലെ ചാർജിംങ് സ്‌റ്റേഷനിൽ നാലുവയസുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടം; അപകട കാരണം കാർ ഡ്രൈവറുടെ പിഴവ്; ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ; മോട്ടോർ വാഹന വകുപ്പ് എൻ  (7 hours ago)

മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്  (8 hours ago)

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (8 hours ago)

Malayali-soldier ബന്ധുക്കൾ ഇന്നലെ ബറേലിക്ക്  (9 hours ago)

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  (11 hours ago)

യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിമിഷപ്രിയയുടെ....  (11 hours ago)

RAJBHAVAN രാജ് ഭവന് അതൃപ്തി;  (12 hours ago)

Comrade-pinarayi-vijayan പരിശോധന ആരംഭിച്ചു.  (12 hours ago)

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് അപകടം  (12 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച  (12 hours ago)

Malayali Vartha Recommends