Widgets Magazine
30
Nov / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി അന്വേഷണം വഴിത്തിരിവിലേക്ക്.. ഏപ്രില്‍ രണ്ടിന് കൊച്ചിയിലെത്തിയ ആ കാർഗോയിൽ ഉണ്ടായിരുന്നതെന്ത്? സ്വപ്നയുടെ നിര്‍ദ്ദേശപ്രകാരം എം ശിവശങ്കര്‍ മുതിർന്ന കസ്റ്റംസ് ഓഫീസറെ വിളിച്ചതിന് പിന്നാലെ കാര്‍ഗോ വിട്ടുകൊടുത്തത് എന്തടിസ്ഥാനത്തിൽ? കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ നീക്കം....


വാപ്പാലയില്‍ 27കാരിയുടെ മരണത്തിന് പിന്നിൽ ആട് ഇടിച്ചിട്ടതല്ല! നാടിനെ നടുക്കിയ അരുംകൊലയുടെ ചുരുളഴിച്ചത് മൊഴിയിലെ വൈരുദ്ധ്യം... മദ്യ ലഹരിയിൽ ഭാര്യയുടെ അടിവയറ്റിന് ചവിട്ടി കൊന്ന ഭര്‍ത്താവിനെ പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ...


വീണ്ടും സോളാര്‍ ഉയരുമോ... സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ ഗണേഷ് കുമാറിടപെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരെഴുതിച്ചേര്‍ത്തെന്ന മനോജ് കുമാറിന്റെ വെളിപ്പെടുത്തലോടെ സോളാര്‍ വിവാദം വീണ്ടും സജീവമായെങ്കിലും അന്വേഷണത്തിനുള്ള സാധ്യത മങ്ങുന്നു


ആദ്യം റിപ്പോര്‍ട്ട് വരട്ടെ... കെ.എസ്.എഫ്.ഇ.യില്‍ കണ്ടെത്തിയ ക്രമക്കേടുകളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ആഭ്യന്തര വകുപ്പിന് കൈമാറാന്‍ വിജിലന്‍സ് വകുപ്പ് തീരുമാനിച്ചതായി സൂചന; ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യത


ഓപറേഷന്‍ പോയ പോക്ക്... മുഖ്യമന്ത്രിയുടെ ഉപദേശികളെ പറ്റിയുള്ള പാര്‍ട്ടിക്കുള്ള പരാതികള്‍ ചൂടു പിടിക്കുന്നു; കെ.എസ്.എഫ്.ഇ. ശാഖകളില്‍ വിജിലന്‍സ് നടത്തിയ കൂട്ട റെയ്ഡ് ഉപദേശി അറിഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ട്; വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായപ്പോള്‍ നടന്ന പരിശോധന പാര്‍ട്ടി ഏറ്റെടുത്തപ്പോള്‍ സംഭവം കൈവിടുന്നു

ദേവസ്വം ബോര്‍ഡിനെ കൊള്ളടിക്കുന്നവര്‍; ചെയ്യാത്ത പണിക്ക് കോടികള്‍ തട്ടിയെടുത്തു; 50 കോടി രൂപയുടെ തട്ടിപ്പില്‍ നടന്ന വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചു; അഴിമതി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

24 OCTOBER 2020 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി അന്വേഷണം വഴിത്തിരിവിലേക്ക്.. ഏപ്രില്‍ രണ്ടിന് കൊച്ചിയിലെത്തിയ ആ കാർഗോയിൽ ഉണ്ടായിരുന്നതെന്ത്? സ്വപ്നയുടെ നിര്‍ദ്ദേശപ്രകാരം എം ശിവശങ്കര്‍ മുതിർന്ന കസ്റ്റംസ് ഓഫീസറെ വിളിച്ചതിന് പിന്നാലെ കാര്‍ഗോ വിട്ടുകൊടുത്തത് എന്തടിസ്ഥാനത്തിൽ? കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ നീക്കം....

തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ പഞ്ചായത്തംഗമായ അന്നമ്മ!

ഒരേ കോളജില്‍ പഠനം, പഠിച്ചിറങ്ങിയ ശേഷം ഇരുവരും 4 വര്‍ഷം മുന്‍പുവരെ ഒന്നിച്ച്‌ ട്യൂഷന്‍ ക്ലാസ് നടത്തി! മുളന്തുരുത്തിയിൽ സൂര്യയെ കണ്ടെത്തിയത് അയല്‍വാസിയായ സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; അശോകിന്റെ വിവാഹം നിശ്ചയം നടത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ സംഭവിച്ചത്... അമ്പരന്ന് നാട്ടുകാർ; പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയിൽ ഞെട്ടി അന്വേഷണ സംഘം..

ചെറുതായി തിളക്കമുള്ള മുതലയുടെ തൊലി; ബാ​ഗിന്റെ മോടി കൂട്ടാനായി വൈറ്റ് ​ഗോൾഡ് കൊണ്ടുള്ള പത്ത് ചിത്രശലഭങ്ങളുടെ ഡിസൈൻ... വജ്രവും ഇന്ദ്രനീലവും പതിച്ച ബാ​ഗ് നിർമിച്ചത് 1000 മണിക്കൂറുകൾ കൊണ്ട്... ലോകത്തിലെ ഏറ്റവും വില കൂടിയ ബാ​ഗ്! അമ്പരന്ന് ഫാഷൻ ലോകം.....

ദൈവം ബാക്കി വെച്ച ആ തെളിവ്... ആർക്കും കണ്ടുപിടിക്കാനാവില്ലെന്ന് കരുതിയ വിരുതന്മാരെ പൊക്കിയത് കൊല്ലത്ത് കാമുകിയെ കണ്ട് മടങ്ങുന്ന വഴി സംഭവിച്ച ആ അപകടം... നാട്ടിലെ ഫ്രീക്കന്മാരായ മൂവർ സംഘം പോലീസ് പിടിയിലായതോടെ പുറത്ത് വരുന്നത്...

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ഷേത്രങ്ങള്‍ അടഞ്ഞു കിടക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ദേവസ്വം ബോര്‍ഡിന് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനിടെ വരുമാനത്തിനായി ശബരിമലയില്‍ തീര്‍ത്ഥാന സീസണ്‍ നിയന്ത്രണങ്ങളോടെ നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഈ പ്രതിസന്ധിയില്‍ പോലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൊള്ളയടിക്കപ്പെടുകയാണ്. നടക്കാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ബില്‍ മാറിയെടുക്കാനുള്ള നീക്കത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ മരാമത്ത് വകുപ്പ്. നടപടികള്‍ പാലിക്കാതെ 50 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി ബില്ല് മാറിയതിലെ വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചതിനു പിന്നാലെയാണ് ഇക്കാര്യവും പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്.

മാവേലിക്കര, അമ്പലപ്പുഴ, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം വൈക്കം എന്നിവിടങ്ങളില്‍ നടന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരിലാണു തട്ടിപ്പ്. ഓരോ സ്ഥലത്തും കോടികളുടെ വെട്ടിപ്പിനാണു നീക്കം. മുന്‍ബോര്‍ഡിന്റെ കാലത്ത് ഒരു ഉന്നതന്റെ നേതൃത്വത്തിലാണ് അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല സെക്ഷനുകളില്‍ നിര്‍മാണം നടന്നത്. ഇതിന് മുന്‍ ബോര്‍ഡ് ഭരണസമിതി കണ്ണടച്ച് സാങ്കേതികഭരണാനുമതി നല്‍കി. നേരിട്ടു പരിശോധന നടത്താതെ ബില്ലുകള്‍ പാസാക്കാന്‍ മരാമത്ത് വിഭാഗത്തിലെ ചില ഉന്നതര്‍ അനുമതിയും നല്‍കിയതോടെയാണ് തട്ടിപ്പിനു കളമൊരുങ്ങിയത്. കോട്ടയത്തു നടന്നത് കോടികളുടെ വെട്ടിപ്പാണ്. വൈക്കത്ത് ഒരു കോടി രൂപയുടെ കോംപ്ലക്‌സ് നിര്‍മിക്കാനായിരുന്നു തീരുമാനം. എന്നാല്‍, 50 ലക്ഷം രൂപയുടെ നിര്‍മാണംപോലും അവിടെ നടന്നിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മുഴുവന്‍ തുകയുടെയും ബില്ല് പാസാക്കാന്‍ നീക്കം നടക്കുന്നത്.

പലയിടങ്ങളിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ആരംഭിച്ചയിടങ്ങളില്‍ 30 ശതമാനം പോലും ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടുമില്ല. ബില്ലുകള്‍ മാറിയെടുക്കാനുള്ള നീക്കത്തിനെതിരേ ചില കരാറുകാര്‍ ദേവസ്വം വിജിലന്‍സിനു നല്‍കിയ പരാതികള്‍ നടപടിയെടുക്കാതെ ഒതുക്കി. വിജിലന്‍സ് അന്വേഷണത്തിനായി ഫയലുകള്‍ ആവശ്യപ്പെട്ടതോടെ ഉന്നതന്റെ ബിനാമികളായിരുന്ന എന്‍ജിനീയര്‍മാര്‍ അവധിയെടുത്ത് മുങ്ങി. ഈ ഉന്നതന്‍ ബോര്‍ഡില്‍നിന്ന് വിരമിച്ചെങ്കിലും ഭരണകക്ഷിയിലുള്ള സ്വാധീനം ഉപയോഗിച്ച് അന്വേഷണം മുളയിലേ നുള്ളി. ഇക്കാര്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മരാമത്ത് വിഭാഗത്തില്‍ ഓഡിറ്റ് നടത്താനുള്ള നീക്കവും നടക്കുന്നുണ്ട്. മരാമത്തിലെ 18 വിഭാഗങ്ങളിലെയും നോണ്‍ കേഡര്‍ എ.ഇമാരെ പൂര്‍ണമായി ഒഴിവാക്കി രണ്ടു സെക്ഷന്റെ വീതം ചാര്‍ജ് കേഡര്‍ എ.ഇമാര്‍ക്കു നല്‍കി അഴിമതി മറച്ചുവയ്ക്കാനുള്ള ശ്രമവും നടന്നു.

എന്നാല്‍ അഴിമതിയാരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും തെളിവു ലഭിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. മുന്‍ ബോര്‍ഡ് സാങ്കേതികഭരണാനുമതി നല്‍കിയ പ്രവര്‍ത്തനങ്ങളില്‍ പുതിയ ബോര്‍ഡിന് ഇടപെടുന്നതില്‍ പരിമതികള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുലാമാസ പൂജയ്ക്ക് ദര്‍ശനം അനുവദിച്ചെങ്കിലും തീര്‍ഥാടകരുടെ എണ്ണത്തിലെ കുറവ് മൂലം ദേവസ്വം ബോര്‍ഡിന് ഭീമമായനഷ്ടമാണ് നേരിട്ടത്. പ്രതിദിനം 250 പേര്‍ക്ക് മാത്രം ദര്‍ശനത്തിന് അനുമതി നല്‍കിയ തീരുമാനം തെറ്റായിപ്പോയെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. ആയിരം പേര്‍ക്കെങ്കിലും വെര്‍ച്വല്‍ ക്യൂവിലൂടെ ദര്‍ശനം അനുവദിച്ചിരുന്നെങ്കില്‍ നഷ്ടം പരിഹരിക്കാമായിരുന്നുവെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നത്. കാണിക്ക ഇനത്തില്‍ നാമമാത്രമായ തുകയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഉദയാസ്തമന പൂജ, പടിപൂജ എന്നിവ വഴി കിട്ടുന്ന വരുമാനം മാത്രമാണ് ദേവസ്വം ബോര്‍ഡിന് ലഭിക്കുന്നത്. അരവണ പ്രസാദവും വേണ്ടത്ര വില്‍പനയില്ല.

കുറഞ്ഞത് ആയിരം തീര്‍ഥാടകര്‍ എത്തിയാലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശനം നല്‍കാമായിരുന്നെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് തിങ്കള്‍ മുതല്‍ വെള്ളിവരെ ആയിരം പേരെ വീതവും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേരെയും പ്രവേശിപ്പിക്കാനാണ് ഇപ്പോഴത്തെ ആലോചന. മറ്റ് ദിവസങ്ങളില്‍ കുറഞ്ഞത് അയ്യായിരം പേരെ പ്രവേശിപ്പിക്കാന്‍ കഴിയും. ഏഴുമാസമായി മുടങ്ങിയ തീര്‍ഥാടനം പുനരാരംഭിക്കുന്നതിനുള്ള ട്രയലായാണ് തുലാമാസ പൂജാ വേളയില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചത്. ഇത്തരത്തില്‍ വരുമാനത്തിനായി കോവിഡിനെ പോലും അവഗണിക്കുമ്പോഴാണ് ദേവസ്വം ബോര്‍ഡിനെ തന്നെ കൊള്ളയടിക്കുന്ന നിലപാടുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി അന്വേഷണം വഴിത്തിരിവിലേക്ക്.. ഏപ്രില്‍ രണ്ടിന് കൊച്ചിയിലെത്തിയ ആ കാർഗോയിൽ ഉണ്ടായിരുന്നതെന്ത്? സ്വപ്നയുടെ നിര്‍ദ്ദേശപ്രകാരം എം ശിവശങ്കര്‍ മുതിർന്ന കസ്റ്റംസ് ഓഫീസറെ വിളിച്ചതിന് പിന്നാലെ കാര്‍ഗോ വിട്  (5 minutes ago)

ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഇന്ന് ഓഹരി വിപണികള്‍ക്ക് അവധി  (6 minutes ago)

  തോമസ് ഐസക് രാജിവയ്ക്കുമോ? വട്ടന്‍ പ്രയോഗത്തിന് മുനയേറുന്നു  (14 minutes ago)

രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്ക് പകരം മണ്‍കപ്പുകളില്‍ ചായ വില്‍ക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍  (42 minutes ago)

വാപ്പാലയില്‍ 27കാരിയുടെ മരണത്തിന് പിന്നിൽ ആട് ഇടിച്ചിട്ടതല്ല! നാടിനെ നടുക്കിയ അരുംകൊലയുടെ ചുരുളഴിച്ചത് മൊഴിയിലെ വൈരുദ്ധ്യം... മദ്യ ലഹരിയിൽ ഭാര്യയുടെ അടിവയറ്റിന് ചവിട്ടി കൊന്ന ഭര്‍ത്താവിനെ പൊക്കിയത് തന  (44 minutes ago)

വീണ്ടും സോളാര്‍ ഉയരുമോ... സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ ഗണേഷ് കുമാറിടപെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരെഴുതിച്ചേര്‍ത്തെന്ന മനോജ് കുമാറിന്റെ വെളിപ്പെടുത്തലോടെ സോളാര്‍ വിവാദം വീണ്ടും സജീവ  (46 minutes ago)

ആദ്യം റിപ്പോര്‍ട്ട് വരട്ടെ... കെ.എസ്.എഫ്.ഇ.യില്‍ കണ്ടെത്തിയ ക്രമക്കേടുകളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ആഭ്യന്തര വകുപ്പിന് കൈമാറാന്‍ വിജിലന്‍സ് വകുപ്പ് തീരുമാനിച്ചതായി സൂചന; ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാ  (52 minutes ago)

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി കെ ഇബ്രാംഹികുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ നടപടി ആരംഭിച്ചു.... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് വിജിലന്‍സിന്റെ ചോദ്യം ചെയ്യല്‍, രാവില  (59 minutes ago)

ഓപറേഷന്‍ പോയ പോക്ക്... മുഖ്യമന്ത്രിയുടെ ഉപദേശികളെ പറ്റിയുള്ള പാര്‍ട്ടിക്കുള്ള പരാതികള്‍ ചൂടു പിടിക്കുന്നു; കെ.എസ്.എഫ്.ഇ. ശാഖകളില്‍ വിജിലന്‍സ് നടത്തിയ കൂട്ട റെയ്ഡ് ഉപദേശി അറിഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട  (1 hour ago)

അസഹനീയമായ ദുർഗന്ധം... മുറിയ്ക്കുള്ളിൽ രക്തം തളം കെട്ടിക്കിടക്കുന്നു! അടർന്നുമാറിയ മുടിയും ചിന്നി ചിതറിയ മാംസവും... കട്ടിലിനടിയിൽ കണ്ടെത്തിയ മൃതദേഹത്തിന് പിന്നാലെ പ്രതി അറസ്റ്റിലായതോടെ പുറത്ത് വരുന്നത്  (1 hour ago)

കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍ .എ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍... ഡല്‍ഹിയിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം അടച്ച് സമരം കടുപ്പിക്കാനാണ് നീക്കം  (1 hour ago)

വാട്‌സാപ്പേ ചതിച്ചോ... ഒരൊറ്റ ഫോണ്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് വിശ്വസിപ്പിച്ച എം. ശിവശങ്കറില്‍ നിന്നും കണ്ടെടുത്തത് രണ്ട് ഫോണുകള്‍; മൂന്നാമത്തെ ഫോണ്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടങ്ങി; രണ്ടാമത്ത  (1 hour ago)

കമ്യൂണിസ്റ്റ് നേതാക്കള്‍ ദന്തഗോപുരത്തില്‍.... ക്ലിഫ് ഹൗസ് ഇനി രാവണന്‍ കോട്ട ആകുന്നു. എകെജി സെന്ററിനും വന്മതില്‍ വരുന്നു  (1 hour ago)

ഐസിയു ഒഴിവില്ലത്രെ... എന്‍ഫോഴ്‌സ്‌മെന്റ് കളം നിറഞ്ഞതിന് പിന്നാലെ നിര്‍ണായക നീക്കവുമായി എന്‍ഐഎ; ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താന്‍ എന്‍ഐഎ നീക്കം; ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ രവീന്ദ്രന് നോട്ടിസ് ഉടന്‍; പ  (2 hours ago)

Malayali Vartha Recommends