Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍


പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സില്‍ ഓള്‍ ഔട്ടായി


ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...

ഇന്ത്യക്ക് ഏറ്റവും ഉയര്‍ന്ന സ്ഥാനം; ചബഹാറില്‍ ഞെട്ടിച്ച് അമേരിക്ക; ചങ്കയാല്‍ ഇങ്ങനെ വേണം; ഇന്ത്യയുടെ ത്രിരാഷ്ട്ര കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; പാകിസ്ഥാനും ചൈനയും നോക്കു കുത്തികള്‍; ഇത് ഇന്ത്യയുടെ ഏറ്റവും മികച്ച നയതന്ത്ര വിജയം

28 OCTOBER 2020 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇറാനു മേലുള്ള അമേരിക്കന്‍ ഉപരോധം എല്ലാവര്‍ക്കും അറിയുന്നതാണ്. എന്നാല്‍ മുഴുവന്‍ ഇറാനു മേലും ഉപരോധം നിലനില്‍ക്കെ ഇന്ത്യക്ക് മാത്രം ഇളവുകള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. ഇറാനിലെ ചബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതിനുള്ള ഇന്ത്യന്‍ പദ്ധതിയെ 18 പ്രധാന ഇറാനിയന്‍ ബാങ്കുകള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം ബാധിക്കില്ലെന്ന് ട്രംപ് ഭരണകൂടം അവരുടെ ഇന്ത്യന്‍ പങ്കാളികളെ അറിയിക്കുകയുണ്ടായി. ഇതോടു കൂടി ഇന്ത്യ-യുഎസ് ബന്ധം പുതിയ ഉയരത്തിലെത്തുകയാണ് എന്ന് വ്യക്തമായിരിക്കുകയാണ്.

സണ്‍ഡേ എക്‌സ്പ്രസ് റിപ്പോര്‍ട്ട് അനുസരിച്ച് ചബഹാര്‍ തുറമുഖത്തിന്റെ വികസനം സംബന്ധിച്ച ഈ സന്ദേശം ഒക്ടോബര്‍ 12 ന് തന്നെ നയതന്ത്ര മാര്‍ഗങ്ങളിലൂടെ അമേരിക്ക ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇന്ത്യയും അമേരിക്കയും ഒപ്പു വച്ച ബെക്ക കരാറുമായി മുന്നോട്ട് പോകുന്നതിന് അനുബന്ധമായിട്ടാണ് അസാധാരണമായ ഈ ഒരു ഇളവ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത് എന്ന് സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.

ഒമാന്‍ ഉള്‍ക്കടലിലും ഹോര്‍മുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തിലും സ്ഥിതിചെയ്യുന്നതിനാല്‍ ചബഹാര്‍ തുറമുഖത്തിന് ആഗോളപരമായി തന്നെ വലിയ പ്രാധാന്യമുണ്ട്. അതോടൊപ്പം ചബാഹര്‍ തുറമുഖം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ചൈന വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഗ്വാഡാര്‍ തുറമുഖത്തിന് വെറും കിലോമീറ്ററുകള്‍ക്ക് മാത്രം വ്യത്യാസം ഉള്ളതാണ് ചബഹാര്‍ തുറമുഖം. അങ്ങനെ, ചബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതില്‍ ഏര്‍പ്പെടുന്നതിലൂടെ, ലോകത്തെ തന്നെ തന്ത്രപരമായി പ്രധാനപ്പെട്ട ഒരു പ്രദേശത്ത് ഇന്ത്യക്ക് സാന്നിധ്യമുണ്ടാകും. മാത്രമല്ല ഗ്വാഡാര്‍ തുറമുഖത്തെ ചൈനീസ് സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും ഇതിലൂടെ നമുക്ക് കഴിയും.

എന്നാല്‍ ഇറാന് മേല്‍ അമേരിക്ക തുടര്‍ച്ചയായി ഏര്‍പ്പെടുത്തി കൊണ്ടിരിക്കുന്ന ഉപരോധങ്ങള്‍ ഇന്ത്യയുടെ ചബഹാര്‍ താല്‍പര്യങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതായിരുന്നു. എന്നാല്‍ വര്‍ധിച്ചു വരുന്ന ഇന്ത്യ അമേരിക്ക ബന്ധത്തിന്റെ തെളിവായി ഇന്ത്യയുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി അമേരിക്ക അവരുടെ ഒരു പ്രഖ്യാപിത നിലപാടില്‍ ഭാഗികം ആയെങ്കിലും വെള്ളം ചേര്‍ക്കാന്‍ തയ്യാറായിരിക്കുകയാണ്. ഇറാനുമായി ബന്ധപ്പെടുന്ന എല്ലാ രാജ്യങ്ങളെയും അമേരിക്ക ശത്രു പക്ഷത്തു നിര്‍ത്തും എന്നതാണ് അത്.

ഇറാനെതിരെ ട്രംപ് ഭരണകൂടം കര്‍ശന നടപടിയെടുക്കുന്ന ഒരു സാഹചര്യത്തില്‍ ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ നയതന്ത്ര വിജയമായി തന്നെ കണക്കാക്കാനാകും, ഇറാനുമായി ബന്ധപ്പെട്ട് ഏതെങ്കിലും രാജ്യവുമായി അവര്‍ എന്തെങ്കിലും ഇളവ് നല്‍കിയാല്‍, യുഎസ്എയുമായി രാജ്യം വളരെ നല്ല ബന്ധം പുലര്‍ത്തുന്നു എന്ന് തന്നെയാണ് അതിനര്‍ത്ഥം. ഇറാനിലെ 18 പ്രധാന ബാങ്കുകള്‍ക്ക് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉപരോധത്തിന് ഒക്ടോബര്‍ എട്ടിന് ആരംഭിക്കുന്ന 45 ദിവസത്തെ കാലാവധിയുണ്ടായിരുന്നു, അതിനര്‍ത്ഥം എല്ലാ അമേരിക്കക്കാരല്ലാത്തവരും ഇറാനിയന്‍ ധനകാര്യ സ്ഥാപനങ്ങളുമായും മേഖലയുമായും എല്ലാവിധ ഇടപാടുകളും അവസാനിപ്പിക്കേണ്ടതുണ്ട്.

ഈ ഒരു സാഹചര്യത്തില്‍, യുഎസ്എ സര്‍ക്കാര്‍ ചബഹാര്‍ തുറമുഖത്ത് ഇന്ത്യന്‍ പദ്ധതിക്കായി ഇളവുകള്‍ നല്‍കുന്നത് ഇന്ത്യയുഎസ് ബന്ധത്തിലെ ഒരു സുപ്രധാനമായ ചുവടുവയ്പ്പ് തന്നെയാണ് . എന്നാല്‍, അതിലും പ്രധാനമായ കാര്യം, നവംബര്‍ 3 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പോടെ ട്രംപ് ഭരണകാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇത് സംഭവിച്ചു എന്നതാണ്. ഇത് ഒരു പ്രധാന ഘടകമാണ്, കാരണം ട്രംപ് ഭരണകൂടം ഇറാനെ വളരെയധികം വിമര്‍ശിക്കുകയും അതിനെതിരെ നിരവധി കടുത്ത നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്, അതിനാല്‍, കാലാവധി അവസാനിക്കുന്നതിന് തൊട്ടു മുന്നേ ഇന്ത്യയ്ക്ക് ഇളവുകള്‍ നല്‍കുന്നത് ട്രംപ് ഭരണകൂടവും യുഎസ്എയും പൊതുവേ ഏഷ്യന്‍ മേഖലയില്‍ ഇന്ത്യക്ക് നല്‍കുന്ന ഉയര്‍ന്ന സ്ഥാനം വ്യക്തമാക്കുന്നു.

ന്യൂഡല്‍ഹിയും വാഷിംഗ്ടണും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന ജിയോസ്ട്രാറ്റജിക് വിന്യാസം കണക്കിലെടുക്കുമ്പോള്‍, അഫ്ഗാനിസ്ഥാനിലേക്ക് എത്താന്‍ പാകിസ്ഥാനെ മറികടക്കാന്‍ കഴിയുന്ന ഒരു തുറമുഖം ഇന്ത്യയിലുണ്ടെങ്കില്‍ അതിലൂടെ അമേരിക്കക്കും അങ്ങേയറ്റം പ്രയോജനം തന്നെയാണ്. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരും താലിബാനും തമ്മില്‍ സമാധാനം സ്ഥാപിക്കാന്‍ യുഎസ്എ ശ്രമിക്കുന്നതിനാല്‍ ഇത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തുകടക്കാന്‍ യുഎസ്എ ശ്രമിക്കുന്നത് അവിടത്തെ സാഹചര്യം ഒരുപക്ഷെ കൂടുതല്‍ വഷളാക്കിയേക്കും, അത്തരം സാഹചര്യങ്ങളില്‍ യുഎസ്എയ്ക്ക് പാകിസ്ഥാനെ ആശ്രയിക്കാനാവില്ല എന്നത് തര്‍ക്കമറ്റതാണ്.

മറുവശത്ത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ഉയര്‍ന്ന പ്രാധാന്യമുള്ള തുറമുഖം തന്നെയാണ് ചബഹാര്‍ , ഒന്നാമത്തെ കാരണം , ഇന്ത്യ തങ്ങള്‍ക്ക് തന്ത്രപരമായ പ്രാധാന്യമുള്ള എന്തെങ്കിലും ഒരു പദ്ധതി വികസിപ്പിക്കുന്നതിനായി മറ്റൊരു രാജ്യത്ത് നടത്തുന്ന ആദ്യത്തെ വലിയ നിക്ഷേപമാണിത് എന്നതാണ്. രണ്ട്, പാകിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനുമായും മധ്യേഷ്യയുമായും ബന്ധിപ്പിക്കുന്നതിന് ഇന്ത്യയ്ക്ക് ചബഹാറിലൂടെ അവസരമൊരുങ്ങുന്നു എന്നതാണ്. പാക്കിസ്ഥാന്റെ നിലപാടിനെക്കുറിച്ച് അമേരിക്കക്കാര്‍ക്ക് ഇപ്പോള്‍ വളരെ വ്യക്തതയുണ്ട്, അത് ചൈനയുടെ സ്വാധീന മേഖലയിലേക്ക് കൂടുതല്‍ വഴുതിവീഴുകയും പരാജയപ്പെട്ട രാജ്യമായി മാറുകയും ചെയ്യുമ്പോള്‍, അഫ്ഗാനിസ്ഥാനുമായുള്ള ബന്ധത്തിനായി പാകിസ്ഥാനെ ആശ്രയിക്കാന്‍ യുഎസ്എ ആഗ്രഹിക്കുന്നില്ല.

തുറമുഖത്തെ അഫ്ഗാനിസ്ഥാനുമായി ബന്ധിപ്പിക്കുന്ന ചബഹാര്‍ സഹീദാന്‍ റെയില്‍വേ പദ്ധതിയും ഇന്ത്യ വികസിപ്പിക്കുന്നു. അന്താരാഷ്ട്ര ഗതാഗത ഇടനാഴി വികസിപ്പിക്കുന്നതിനുള്ള ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ത്രിരാഷ്ട്ര കരാറിന്റെ ഭാഗമായാണ് ഇത് അംഗീകരിച്ചത്. ഇതോടു കൂടി ഇസ്ലാമാബാദിനെ ഇടപെടുത്താതെ മധ്യേഷ്യയില്‍ നിന്ന് പ്രകൃതിവാതകം എത്തിക്കുന്നതിനും ഈ തുറമുഖം പ്രയോജനപ്രദം ആകും. അതിനാല്‍, ഇറാന്‍ ഉപരോധം ചബഹാര്‍ തുറമുഖത്തെ ഇന്ത്യന്‍ പദ്ധതികളെയും താല്‍പ്പര്യങ്ങളെയും ബാധിക്കില്ലെന്ന് വ്യക്തമാക്കുന്നതിലൂടെ, യുഎസ്എ ചബഹാറിലെ ഇന്ത്യന്‍ അഭിലാഷങ്ങള്‍ക്ക് വഴങ്ങിയിരിക്കുകയാണ്. ഇത് ഏഷ്യന്‍ മേഖലയില്‍ അമേരിക്ക ഇന്ത്യക്ക് നല്‍കുന്ന പ്രാധാന്യമാണ് വ്യക്തമാക്കുന്നത്.

മേഖലയില്‍ ശക്തരായ ഇന്ത്യ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് അങ്ങേയറ്റം ഗുണം ചെയ്യുന്ന ഒരു സാനിധ്യം ആണെന്ന് പല വിശകലന വിദഗ്ധരും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട് . അതിനാല്‍ തന്നെ ഇന്ത്യന്‍ താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ സാധ്യമായ എല്ലാ വിട്ടു വീഴ്ചകളും ചെയ്യും എന്ന് വ്യക്തമാക്കുന്ന നടപടിയാണ് ഇറാന്റെ കാര്യത്തില്‍ ചബഹാറില്‍ ഇന്ത്യക്ക് മാത്രം ഇളവ് നല്‍കുന്നതിലൂടെ അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒപ്പു വച്ച ബേക്ക കരാറിന്റെ കൂടെ പശ്ചാത്തലത്തില്‍ ഇത് അതി ശക്തമായ ഇന്ത്യ അമേരിക്ക സൈനിക, നയതന്ത്ര ബാന്ധവത്തെയാണ് കാണിക്കുന്നതെന്ന് തര്‍ക്കമറ്റ വസ്തുതയാണ്. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു  (12 minutes ago)

ആരാധകര്‍ ആവേശത്തില്‍ .... ഫിറ്റ്‌നസ് ടെസ്റ്റ് പാസായി...തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും പൂരം കൂടാനെത്തും, ഹൈക്കോടതിയാണ് അനുമതി നല്‍കിയത്  (51 minutes ago)

പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്  (53 minutes ago)

ജെസ്ന തിരോധാനക്കേസില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകും... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകുക  (1 hour ago)

ചെമ്മീന്‍ കറി കഴിച്ചതിനെത്തുടര്‍ന്ന് യുവാവിന് ശാരീരിക അസ്വസ്ഥത?... സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ മരണം, ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി പൊലീസ്  (1 hour ago)

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കം....16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്, രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് പോളിംഗ്  (1 hour ago)

ആവേശത്തോടെ പൂരപ്രേമികള്‍... തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു  (2 hours ago)

വി.ഡി സതീശനെതിരായ ഹര്‍ജി തള്ളി... മതിയായ തെളിവുകളില്ലാതെ കേട്ടുകേള്‍വി വച്ച് ഉള്ള ഹര്‍ജിയില്‍ അന്വേഷണം സാധ്യമല്ലെന്ന് വിജിലന്‍സ് കോടതി , 150 കോടിയുടെ തെളിവില്ലാത്ത അഴിമതി ആരോപണത്തില്‍ പരാതിക്കാരനെ രൂക  (2 hours ago)

സംസ്ഥാനത്ത് രണ്ടു ദിവസം വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത....ശക്തമായ ഇടിമിന്നലിനു സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത  (2 hours ago)

ഒമാനില്‍ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പില്‍ സീനിയര്‍ അക്കൗണ്ടന്റായിരുന്ന ആലപ്പുഴ സ്വദേശി് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി  (3 hours ago)

ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവ  (3 hours ago)

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം....  (4 hours ago)

മനോവിഷമം താങ്ങാനാമോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത യുവാവ് ജീവനൊടുക്കി  (4 hours ago)

വെച്ചൂച്ചിറയില്‍ യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍  (5 hours ago)

Malayali Vartha Recommends