Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..


ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..

ഇന്ത്യ ഇടപെട്ടു; പാകിസ്ഥാനെ നിലക്ക് നിര്‍ത്തി സൗദി; കുത്തിത്തിരിപ്പ് ഇവിടെ വേണ്ട; പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധത്തില്‍ താല്‍പര്യമില്ലാതെ സൗദി; ഇന്ത്യ-സൗദി അറേബ്യ ബന്ധം പാകിസ്ഥാനെ കൂടുതല്‍ പരിഭ്രാന്തിയിലാക്കി; കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കൊപ്പം മുസ്ലിം രാജ്യങ്ങളും

28 OCTOBER 2020 04:47 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാന്റെ ജീവാത്മാവും പരമാത്മാവും ഒക്കെ ഒരു കാര്യം ആണ്. 'കാശ്മീര്‍ വിഷയം' . അത് വേണ്ട ഇടത്തും വേണ്ടാത്ത ഇടത്തും അവസരം കിട്ടുമ്പോഴൊക്കെ വിളമ്പുക എന്നതില്‍ കവിഞ്ഞ് അവര്‍ക്ക് വേറെ ലക്ഷ്യങ്ങള്‍ ഒന്നുമില്ലെന്ന് തന്നെ ചിലപ്പോള്‍ തോന്നി പോകും അവരുടെ ചില നടപടികള്‍ കാണുമ്പോള്‍. അങ്ങനെ കാശ്മീര്‍ വിഷയവുമായി സൗദി അറേബിയയുടെ അടുത്ത് പോയി വയറു നിറച്ചു കിട്ടിയിരിക്കുകയാണ് നിലവില്‍ പാകിസ്ഥാന്. പാകിസ്ഥാന് കനത്ത അടി എന്ന് വിശേഷിപ്പിക്കാവുന്ന ഒരു നിര്‍ദ്ദേശത്തിലൂടെ , പാകിസഥാന്‍ എംബസി ഔദ്യോഗികമായി നടത്തി വരുന്ന 'കശ്മീരിന്റെ കറുത്ത ദിവസം' എന്ന പരിപാടി വളരെ ചെറിയ രീതിയില്‍ പാകിസ്ഥാന്‍ എംബസ്സിയുടെ പരിധിക്കുള്ളില്‍ വച്ച് മാത്രം അതും വളരെ മിതമായി നടത്താന്‍ സൗദി അറേബ്യ നിര്‍ദ്ദേശിക്കുകയുണ്ടായി. സൗദിയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസ സമൂഹത്തിന് 'പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍' കഴിയുന്ന തരത്തില്‍ പാകിസ്ഥാന്‍ എംബസി നടത്തുന്ന ഏതൊരു സംഭവത്തിനെതിരെയും ശ്രദ്ധിക്കണമെന്ന് ഇന്ത്യ-സൗദി സര്‍ക്കാരിനെ അറിയിച്ചതിനാലാണിത്. സൗദി രാജ്യത്തിനുള്ളില്‍ ഗണ്യമായ ഇന്ത്യന്‍ സമൂഹമുണ്ട് എന്നത് സൗദി അറേബ്യക്കും അറിയുന്ന കാര്യമാണ്.

ഇത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം സൗദി അറേബ്യയുമായുള്ള അവരുടെ നയതന്ത്ര ബന്ധത്തിലുള്ള കനത്ത വിള്ളല്‍ തന്നെയാണ് പുറത്തു കാണിച്ചിരിക്കുന്നത്, കൂടാതെ വര്‍ദ്ധിച്ചു വരുന്ന ഇന്ത്യ സൗദി ബന്ധത്തെയും ഈ നടപടി വ്യക്തമാക്കുന്നു. പരിപാടികളും ചര്‍ച്ചകളും നടത്താന്‍ ഏതെങ്കിലും തരത്തില്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് എംബസിയുടെ പരിസരത്ത് കര്‍ശനമായി ചെയ്യേണ്ടതുണ്ടെന്ന് പാകിസ്ഥാന്‍ എംബസിയെ സൗദി സര്‍ക്കാര്‍ അറിയിച്ചു.

ദേശീയ മാധ്യമമായ ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഇന്ത്യന്‍ നയതന്ത്ര സ്രോതസ്സുകള്‍ പ്രകാരം , 'പാകിസ്ഥാന്‍ സര്‍ക്കാര്‍ നേരിട്ട് സംഘടിപ്പിക്കുന്നതാണെങ്കില്‍ കൂടെ വലിയ തോതിലുള്ള രാഷ്ട്രീയ പരിപാടികളെ സൗദി സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ല എന്ന സൗദി വ്യക്തമാക്കി എന്നാണ് അറിയാന്‍ കഴിയുന്നത്. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുപരിപാടികള്‍ നടത്തരുതെന്ന് അവര്‍ പാകിസ്ഥാന്‍ അധികൃതരോട് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്.

1947 ലെ പാകിസ്ഥാന്‍ അധിനിവേശത്തിനെതിരെ പോരാടാനായി ഇന്ത്യന്‍ സൈന്യം ജമ്മു കശ്മീരിലെത്തിയ ദിവസത്തിന്റെ വാര്‍ഷികം ആചരിക്കുന്ന ഒരു പാകിസ്ഥാന്‍ പരിപാടിയാണ് കറുത്ത കശ്മീര്‍ ദിനം. മുന്‍ കാശ്മീര്‍ ഭരണാധികാരി മഹാരാജ ഹരി സിംഗ് കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി മാറ്റുന്നതിനുള്ള ഉടമ്പടിയില്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ സൈന്യം ജമ്മു കശ്മീരിലെത്തിയത്. അതേസമയം, ഇന്ത്യ-പാക് അധിനിവേശത്തിനെതിരെ ആക്രമണം ആരംഭിച്ച ദിവസം 'കറുത്ത ദിനം ' ആയി പാകിസ്ഥാന്‍ ആചരിക്കുന്നു. അവരുടെ വിചിത്രമായ സാങ്കല്പിക ചരിത്രത്തില്‍, ഇസ്ലാമാബാദ് അവരെ സ്വയം ഒരു നന്മയുടെ ശക്തിയായി കാണാന്‍ ആണ് ശ്രമിക്കുന്നത്. ഇവരുടെ ഇത്തരം നടപടികളില്‍ റിയാദിനും മടുത്തു തുടങ്ങിയിട്ടുണ്ട് എന്നാണ് സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നത്.

മാത്രമല്ല ഇന്ത്യന്‍ ആശങ്കകള്‍ക്ക് സൗദി അറേബ്യ അംഗീകാരം നല്‍കിയത് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം എത്രത്തോളം വളര്‍ന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം എക്കാലത്തെയും ഉയര്‍ന്ന നിലയിലായതിനോടൊപ്പം റിയാദും ഇസ്ലാമാബാദും തമ്മിലുള്ള ബന്ധം എക്കാലത്തെയും താഴ്ന്ന നിലയിലാണ്. പാക്കിസ്ഥാന്റെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കുശേഷവും സൗദി അറേബ്യ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ വിസമ്മതിക്കുകയും ആര്‍ട്ടിക്കിള്‍ 370 ന്റെ പ്രത്യേക പദവി അസാധുവാക്കുകയും ജമ്മു കശ്മീര്‍ വിഭജിച്ച് രണ്ട് പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റുകയും ചെയ്ത നടപടിയെ ഇന്ത്യയുടെ ആഭ്യന്തരമായി കാര്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. ഇത് പാകിസ്ഥാനെ അല്‍പം ഒന്നും അല്ല വിഷമത്തിലാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും നേതൃത്വത്തിലുള്ള ഇന്ത്യ-സൗദി അറേബ്യ ബന്ധം പാകിസ്ഥാനെ കൂടുതല്‍ പരിഭ്രാന്തിയിലാക്കി കൊണ്ടിരിക്കുകയാണ്. അല്‍പ കാലം മുന്‍പാണ് സൗദി അറേബ്യ തങ്ങളുടെ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി നരേന്ദ്ര മോദിയെ ആദരിച്ചത്. ഇത്തരത്തിലുള്ള നല്ല ബന്ധത്തിന്റെ ഫലമായി, കശ്മീരില്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിക്കാന്‍ സൗദി അറേബ്യ വിസമ്മതിചിരിന്നു. മാത്രമല്ല തുര്‍ക്കി, മലേഷ്യ എന്നിവരുമായി ചേര്‍ന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കണ്ട്രീസിന് പകരം ഒരു ബദല്‍ സംഘടന സൃഷ്ടിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചതു മുതല്‍ റിയാദും ഇസ്ലാമാബാദും തമ്മിലുള്ള ദൂരം കൂടുതല്‍ വര്‍ദ്ധിച്ചു വരുകയാണ്.

മറുവശത്ത്, സൗദി അറേബ്യ ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളില്‍ ഒരാളായി മാറിയിട്ടുണ്ട്, മേഖലയില്‍ ഇന്ത്യയെ ഒരു വലിയ തന്ത്രപരമായ പങ്കാളിയായി സൗദി അറേബ്യ കണക്കാക്കുന്നു. അമേരിക്കയും ആയുള്ള ഇന്ത്യയുടെ ശക്തമായ ബന്ധവും ഇതിനു കാരണമാണ്. അങ്ങനെ, ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പാകിസ്ഥാന്‍ എംബസി നിര്‍ദേശിച്ച ഏതെങ്കിലും പൊതുപരിപാടി നടത്താന്‍ അനുമതി കൊടുക്കാതിരുന്ന സൗദി അറേബ്യ, സൗദി അറേബ്യയുടെ കണ്ണില്‍ ഇന്ത്യസൗദി ബന്ധം എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കുകയാണ്. ഇന്ത്യയും യുഎസ്എയും എല്ലാ പ്രായോഗിക അര്‍ത്ഥത്തിലും സഖ്യകക്ഷികളാകാന്‍ പോകുന്നതിനാല്‍, റിയാദും ദില്ലിയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുമെന്ന് മാത്രമല്ല പാകിസ്ഥാന്‍ കൂടുതല്‍ പാര്‍ശ്വ വത്കരിക്കപ്പെടുകയും ചെയ്യുമെന്ന് ഇതോടു കൂടി ഉറപ്പായിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല  (4 hours ago)

ശുഭാംശുവും സംഘവും ഭൂമിയില്‍: അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി  (7 hours ago)

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം  (7 hours ago)

വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...  (7 hours ago)

കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!  (7 hours ago)

വാഗമണ്ണിലെ ചാർജിംങ് സ്‌റ്റേഷനിൽ നാലുവയസുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടം; അപകട കാരണം കാർ ഡ്രൈവറുടെ പിഴവ്; ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ; മോട്ടോർ വാഹന വകുപ്പ് എൻ  (7 hours ago)

മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്  (8 hours ago)

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (8 hours ago)

Malayali-soldier ബന്ധുക്കൾ ഇന്നലെ ബറേലിക്ക്  (9 hours ago)

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  (11 hours ago)

യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിമിഷപ്രിയയുടെ....  (11 hours ago)

RAJBHAVAN രാജ് ഭവന് അതൃപ്തി;  (12 hours ago)

Comrade-pinarayi-vijayan പരിശോധന ആരംഭിച്ചു.  (12 hours ago)

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് അപകടം  (12 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച  (12 hours ago)

Malayali Vartha Recommends