Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...

'എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നവനും സ്നേഹം പ്രകടിപ്പിക്കുന്നതിൽ ഒരു പിശുക്കും കാണിക്കാത്തവനുമായിരുന്നു ജോക്കുട്ടൻ. അതേ പോലെ തന്നെ ദേഷ്യം തോന്നിയാൽ ഒച്ചവക്കാനും അടി കൊടുക്കാനും ഒരു പിശുക്കും അവൻ കാണിച്ചിട്ടില്ല. ഭൂമിയിലുള്ള ഞങ്ങൾക്കെല്ലാം കാവൽ മാലാഖയായി അവനുണ്ടാകും. തീർച്ച..' തന്റെ ഇളയ സഹോദരനെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി പി. ജെ ജോസഫ് എം.എല്‍.എയുടെ മൂത്ത മകന്‍ അപു ജോണ്‍ ജോസഫ്

25 NOVEMBER 2020 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസം അന്തരിച്ച തന്റെ ഇളയ സഹോദരനെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി പി. ജെ ജോസഫ് എം.എല്‍.എയുടെ മൂത്ത മകന്‍ അപു ജോണ്‍ ജോസഫ് രംഗത്ത്. ഭിന്നശേഷിക്കാരനായ ജോമോന്‍ ജോസഫ് എന്ന ജോക്കുട്ടന്‍ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ചത്. 34 വയസ്സായിരുന്നു.

Anatoly Aleksin എന്ന റഷ്യൻ സാഹിത്യകാരന്‍റെ A late-born child എന്ന നോവലിന്‍റെ മലയാള വിവർത്തനമായ "വൈകി ജനിച്ച കുഞ്ഞനുജൻ" എന്ന തലക്കെട്ട് കടമെടുത്ത് കൊണ്ടാണ് അപു കുറിപ്പ് തുടങ്ങിയിട്ടുള്ളത്. താന്‍ ഒമ്പതാംക്ലാസുകാരനാകുന്നതിന് തൊട്ടുമുമ്പാണ് തനിക്ക് കുഞ്ഞനുജന്‍ ജനിക്കുന്നതെന്നും അമ്മയ്ക്ക് അപ്പോള്‍ 43 വയസ്സായിരുന്നു പ്രായമെന്നും പറഞ്ഞു കൊണ്ടാരംഭിക്കുന്ന കുറിപ്പില്‍ തന്‍റെ വീട്ടില്‍ ജോക്കുട്ടന്‍ ഒരു ചക്രവര്‍ത്തിയായിരുന്നുവെന്ന് അപു.

അപു ജോണ്‍ ജോസഫിന്‍റെ കുറിപ്പ് വായിക്കാം:

വൈകി ജനിച്ച കുഞ്ഞനുജൻ!!

ജോക്കുട്ടൻ ജനിക്കുന്നത് ഞാൻ ഒമ്പതാം ക്ലാസിലേക്ക് കയറുന്നതിന് തൊട്ടു മുമ്പുള്ള വല്ല്യ അവധി സമയത്തായിരുന്നു. അമ്മക്ക് 43 വയസുള്ളപ്പോഴാണ് അവനെ ഗർഭം ധരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രശ്നങ്ങൾ ഉണ്ടാകാമെന്നും ഡൗൺസ് സിൻഡ്രോം ഉള്ള കുട്ടിയായിരിക്കാം എന്നും ഒരു ഗൈനക്കോളജിസ്റ്റുകൂടിയായ അമ്മക്ക് ആശങ്കയുണ്ടായിരുന്നു. സ്കാൻ നടത്തുവാൻ ആലോചിച്ചിരുന്നുവെങ്കിലും ദൈവ നിശ്ചയം വേറൊന്നായി. അങ്ങനെ 1986 മെയ് 27 ന് അവൻ ജനിച്ചു. അപ്പോഴേ അമ്മക്കറിയാമായിരുന്നു അവന്റെ അവസ്ഥ. ഡോക്ടർമാർ അന്ന് പറഞ്ഞത് അവൻ ഏഴ് വയസിന് മുകളിൽ ജീവിക്കില്ല എന്നാണ്. അപ്പച്ചനോടോ ഞങ്ങൾ മറ്റ് സഹോദരങ്ങളോടോ അന്ന് അത് പറഞ്ഞതുമില്ല. Tetralogy of Fallot എന്നാണ് അവന്റെ ഹൃദ്രോഗത്തിന്റെ പേര്. പന്ത്രണ്ട് വയസാണ് ഇങ്ങനെയുള്ള കുട്ടികളുടെ ശരാശരി ആയുസ്സ്. സർജറി വഴി മാറ്റാമെങ്കിലും അത് ചെയ്യാൻ അവന്റെ ആരോഗ്യ സ്ഥിതി അനുവദിച്ചതുമില്ല.

ജോക്കുട്ടൻ ജനിച്ച് ഒരാഴ്ച കഴിഞ്ഞ് സ്കൂൾ തുറന്നു. പതിനാലു വയസുള്ള, കൗമാരക്കാരനായ, സ്കൂളിലെ മറ്റു പെൺകുട്ടികളോട് പ്രേമം തോന്നിത്തുടങ്ങുന്ന പ്രായത്തിലായിരുന്ന ഞാൻ ലേശം ചമ്മലോടെയാണ് ആദ്യ ദിവസം സ്കൂളിൽ ചെന്നത്. പക്ഷെ പ്രതീക്ഷിച്ച പോലെ വലിയ കമന്റുകളോ പ്രതികരണങ്ങളോ ഒന്നും വന്നില്ല. ആ സമയത്ത് തന്നെയാണ് അപ്പച്ചന്റെ നേരെ ഇളയ പെങ്ങൾ എൽസിയാന്റി Anatoly Aleksin എന്ന റഷ്യൻ സാഹിത്യകാരന്റെ A late-born child എന്ന നോവലിന്റെ മലയാള വിവർത്തനമായ "വൈകി ജനിച്ച കുഞ്ഞനുജൻ" എനിക്ക് സമ്മാനമായി നൽകിയത്. കഥ പക്ഷെ ഞാൻ മറന്നു പോയി. വളരെ താമസിച്ചു ജനിക്കുന്ന ഇളയ കുട്ടിയുടെ മനസ്സിൽ ഉണ്ടാകുന്ന സംഘർഷങ്ങളും വിഷമതകളുമായിരുന്നു ആ നോവലിന്റെ ഇതിവൃത്തം എന്ന് മാത്രം ഓർക്കുന്നു.

ഒരു സാധാരണ കുഞ്ഞിനെപ്പോലെ ജോക്കുട്ടൻ പുറപ്പുഴ വീട്ടിൽ വളർന്നു വന്നു. ഡൗൺസ് സിൻഡ്രോം ഉള്ള കുട്ടിയാണന്നോ, ഹൃദയത്തിന് തകരാറുണ്ടന്നോ ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു. സ്ക്കൂൾ വിട്ട് വീട്ടിൽ വന്നാൽ ജോക്കുട്ടനെയുമെടുത്ത് മുറ്റത്തോടെയും പറമ്പിലുടെയും നടക്കുമായിരുന്നു. അവന് അത് വളരെ ഇഷ്ടവുമായിരുന്നു. ഒരു വയസ്റ്റു കഴിഞ്ഞിട്ടും അവൻ പിടിച്ചു പോലും നിൽക്കില്ലായിരുന്നു. ആ പ്രായത്തിലുള്ള കുട്ടികളുടെ വളർച്ചയും അവനില്ലായിരുന്നു. ആ സമയത്താണ് അമ്മ കാര്യങ്ങൾ ഞങ്ങളോട് പറയുന്നത്. ഒന്നര വയസുള്ളപ്പോൾ അവന് അസുഖം മൂർച്ഛിച്ചു. ഏതാണ്ട് കോമ അവസ്ഥയിൽ രണ്ടാഴ്ചയോളം കോലഞ്ചേരി ആശുപത്രിയിൽ അവൻ കിടന്നു. എന്നാൽ ഒരു 'മിറക്കിൾ' പോലെ, ഉറക്കം എഴുന്നേൽക്കുന്നപോലെ, അവൻ തിരിച്ചു വന്നു! പിന്നീട് ഇരുപതാം വയസ്സിലും ഇതേ അവസ്ഥ വന്നു. അന്നും എല്ലാവരെയും അത്ഭുതപ്പെടുത്തി അവൻ ജീവിതത്തിലേക്ക് തിരികെ നടന്നുകയറി.

നാലു വയസിന് ശേഷമാണ് ജോക്കുട്ടൻ നടന്നു തുടങ്ങിയത്. ആദ്യമായി അവൻ കൈവിട്ട് വേച്ച് വേച്ച് നടന്നത് അന്ന് വീട്ടിൽ വലിയ ആഘോഷമായിരുന്നു. ആദ്യ വാക്കുകൾ അവൻ പറഞ്ഞു തുടങ്ങിയപ്പോൾ അതിലും ആഘോഷം. അവന്റെ ഓരോ വളർച്ചയും ഞങ്ങൾക്കെല്ലാം ആനന്ദം പകരുന്നതും അവൻ ഒരു സാധാരണ കുട്ടിയുടെ രീതിയിലേക്ക് വരുമെന്ന് പ്രതീക്ഷ നൽകുന്നതുമായിരുന്നു.

പത്താം ക്ലാസ് കഴിഞ്ഞ് പ്രീ ഡിഗ്രി ഞാൻ തേവര സേക്രട് ഹാർട്‌സിലാണ് ചെയ്തത്. ആ സമയത്ത് വീട്ടിൽ അധിക നാൾ നിന്നിട്ടില്ല. അതിന് ശേഷം എൻജിനിയറിങ് പഠനവും. ആ സമയത്ത് തന്നെ ഇളയ പെങ്ങളും അനുജനും പഠനത്തിനായി പുറപ്പുഴ വിട്ടു. ഞങ്ങൾ മൂത്ത മൂന്നു പേരും വീട്ടിൽ നിന്നും മാറി നിന്ന സമയത്താണ് ജോക്കുട്ടൻ പുറപ്പുഴയിൽ അവന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത്. അവിടെ അവൻ ചക്രവർത്തിയായിരുന്നു. അവന്റെ മുഖ്യമന്ത്രി വീട്ടിൽ പാചകം ചെയ്തിരുന്ന കുഞ്ഞികൊച്ച് എന്ന് വിളിച്ചിരുന്ന ദേവകിയും. കുഞ്ഞികൊച്ചിന് മക്കളില്ലായിരുന്നു. സ്വന്തം മകനെ പോലെയാണ് ജോക്കുട്ടനെ അവർ നോക്കിയിരുന്നത്. മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും അപ്പച്ചന്റെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന എല്ലാവരുമായും ജോക്കുട്ടന് പ്രത്യേക അടുപ്പമായിരുന്നു. ജെയ്സൺ, ഫിലിപ്പ്, പ്രേമൻ, സുധീഷ്, അജി, ജസ്റ്റിൻ, ജോസ് കുമാർ, ജോയിക്കുട്ടി, സലിം, ഷാജി, ബ്ലേസ്, ബാബു, ദിനേശ് തുടങ്ങിയവരും, മേരി, അമ്മിണി, വിലാസിനി, പെണ്ണി, കുഞ്ഞു റോത ചേടത്തി തുടങ്ങിയവരും അവന്റെ അടുത്ത സിൽബന്ധികളായിരുന്നു. കുഞ്ഞികൊച്ചും , ഫിലിപ്പും , പ്രേമനും ഇന്ന് ജീവിച്ചിരിപ്പില്ല. അവന്റെ കസിൻസിൽ അവന് ഏറ്റവും അടുപ്പം നീന ചേച്ചിയോടായിരുന്നു.

പ്രതീക്ഷാ ഭവൻ എന്ന സ്പെഷ്യൽ സ്കൂളിലാണ് ജോക്കുട്ടൻ പോയിരുന്നത്. ആ സ്കൂളിലെ സിസ്റ്റർമാർ അവന് എന്നും പ്രിയപ്പെട്ടവരായിരുന്നു. അവർക്ക് അവനും. വല്ലപ്പോഴും അവന്റെ സ്കൂളിൽ പോകുമ്പോൾ എന്നെ കൈ പിടിച് നിർബന്ധിച്ച് കൊണ്ടുപോയി സിസ്റ്റർമാരെയും അവന്റെ കൂട്ടുകാരെയും പരിചയപ്പെടുത്തുമായിരുന്നു. ചില കാര്യങ്ങളിൽ അസാധാരണമായ ഓർമ്മശക്തി അവനുണ്ടായിരുന്നു. അകന്ന ബന്ധുക്കളുടെ വരെ പേരുകൾ, സീരിയലുകളുടെ കഥ , നേരത്തെ പറഞ്ഞ സിൽബന്ധികളുടെ വീട്ടിലെ ആളുകളുടെ പേര് ഇങ്ങനെ ഉദാഹരണങ്ങൾ പലതാണ്. പാട്ട് അവന് ഹരമായിരുന്നു. ചെറുപ്പത്തിൽ അവന് ഒരു ടേപ്പ് റിക്കാർഡർ ഉണ്ടായിരുന്നു. ദേ മാവേലി കൊമ്പത്ത് എന്ന മിമിക്രിയായിരുന്നു അന്ന് അവന്റെ ഫേവറേറ്റ് കാസറ്റ്. പിൽക്കാലത്ത് സീരിയലുകളും സിനിമകളുമായി. എപ്പിസോഡ് മിസ്സാകുന്ന അമ്മയും ആന്റിമാരും ഫോൺ വിളിച്ച് വരെ അവനോട് കഥ ചോദിക്കുമായിരുന്നു. ഭക്ഷണമായിരുന്നു മറ്റൊരു വീക്ക്നസ് . പൊറോട്ട ബീഫ്, ഡോനട്ട്, ബിരിയാണി , മൈസൂർപാ തുടങ്ങിയവയായിരുന്നു ഇഷ്ടപ്പെട്ട ഭക്ഷണം. വീട്ടിൽ ഏറ്റവും കൂടുതൽ ഗിഫ്റ്റ് കിട്ടുന്നതും ജോക്കുട്ടനായിരുന്നു. വിദേശത്തും നാട്ടിലുമുള്ള അടുത്ത ബന്ധുക്കൾ എവിടെ യാത്ര പോയി വന്നാലും അവന് ധാരാളം സമ്മാനങ്ങൾ വാങ്ങുമായിരുന്നു.

എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നവനും സ്നേഹം പ്രകടിപ്പിക്കുന്നതിൽ ഒരു പിശുക്കും കാണിക്കാത്തവനുമായിരുന്നു ജോക്കുട്ടൻ. അതേ പോലെ തന്നെ ദേഷ്യം തോന്നിയാൽ ഒച്ചവക്കാനും അടി കൊടുക്കാനും ഒരു പിശുക്കും അവൻ കാണിച്ചിട്ടില്ല. അവന്റെ അടി കൊള്ളാത്ത വളരെ ചുരുക്കം ആളുകളേ അവിടെ ഉണ്ടായിരുന്നുള്ളൂ. അടിയെന്നു പറഞ്ഞാൽ അതൊരൊന്നൊന്നര അടിയാണ്. ഞാനും കൊണ്ടിട്ടുണ്ട്. അവന്റെ ദിനചര്യകൾ സ്വിച്ചിട്ട പോലായിരുന്നു. അത് തെറ്റിയാൽ അവൻ അസ്വസ്ഥനാകുമായിരുന്നു.

ആരോടും പറഞ്ഞില്ലങ്കിലും അമ്മയുടെ മനസ്സിൽ അവൻ എന്നും ഒരു നൊമ്പരമായിരുന്നു. അപ്പച്ചന്റെയും അമ്മയുടെയും കാലം കഴിഞ്ഞാൽ ജോക്കുട്ടന്റെ കാര്യമെന്താകും എന്ന് അമ്മക്ക് തീർച്ചയായും ആശങ്കയും ഉത്ഘണ്ഠയും ഉണ്ടായിരുന്നു. മൂത്ത പുത്രനെന്ന നിലയിൽ മാതാപിതാക്കളുടെ കാലം കഴിഞ്ഞാൽ അവന്റെ ഉത്തരവാദിത്വം എനിക്കാണന്ന് ഞാൻ സ്വയം തീരുമാനിച്ചിരുന്നു. ഏതായാലും അമ്മയെയും ഞങ്ങളാരെയും വിഷമിപ്പിക്കാതെ ആർക്കും ഒരു ബുദ്ധിമുട്ടുമുണ്ടാക്കാതെ അവൻ കടന്നു പോയി! സ്വർഗത്തിൽ അവന്റെ പ്രിയപ്പെട്ട കുഞ്ഞിക്കൊച്ചിനോടും , പ്രേമനോടും , ഫിലിപ്പിനോടുമൊപ്പം, അവൻ കാണാത്ത അവന്റെ മുതുമുത്തച്ചന്മാർക്കും മുത്തശ്ശിമാർക്കുമൊപ്പം, മരിച്ചു പോയ മറ്റ് അങ്കിൾമാരോടും ആന്റിമാരോടുമൊപ്പം സന്തോഷത്തോടെ, ഭൂമിയിലുള്ള ഞങ്ങൾക്കെല്ലാം കാവൽ മാലാഖയായി അവനുണ്ടാകും. തീർച്ച!!!

അവന്റെ വീതത്തിലുള്ള കുടുംബ സ്വത്ത് വച്ച് അപ്പച്ചൻ തുടങ്ങിയതാണ് ജോക്കുട്ടന്റെ പേരിലുള്ള ട്രസ്റ്റ്. കഴിഞ്ഞ ഒരു വർഷം തൊടുപുഴയിലുള്ള 850 ഓളം നിർധനരായ കിടപ്പു രോഗികളെ സഹായിക്കുവാൻ സാധിച്ചു. ചില സുഹൃത്തുക്കളുടെ സഹായവും ലഭിച്ചിരുന്നു. തുടർന്നും ചെയ്യുവാനുള്ള ശ്രമങ്ങൾ നടക്കുന്നു. രണ്ട് പഞ്ചായത്തുകൾക്ക് സ്പോൺസേർഷ്സിനെ ലഭിച്ചു. അതിൽ ഒരു പഞ്ചായത്തിൽ വീണ്ടും സഹായം ലഭ്യമാക്കിത്തുടങ്ങി. തീർച്ചയായും ബാക്കി സ്ഥലങ്ങൾ കൂടി വീണ്ടും തുടങ്ങുവാൻ സാധിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നു. ദൈവത്തിന് ജോക്കുട്ടനെക്കുറിച്ച് ഒരു വലിയ പദ്ധതിയുണ്ടായിരുന്നു. അവന്റെ ജന്മം നിരാലംബരായ ചിലരുടെയെങ്കിലും ജീവിതത്തിൽ ആശ്വാസമെത്തിക്കുവാൻ കാരണമായി എന്നത് ഞങ്ങളുടെ കുടുംബത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ദൈവാനുഗ്രഹമാണ്. ഇതിലൂടെ അവൻ എന്നെന്നും ജീവിക്കും:

ഞങ്ങളുടെ "വൈകി ജനിച്ച കുഞ്ഞനുജൻ"

###############################

ജോക്കുട്ടന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും ഞങ്ങളുടെ ദുഖത്തിൽ പങ്കു ചേരുകയും അവന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയില്‍ നിര്‍ധന യുവതി നടത്തിയ പെട്ടിക്കടയുടെ പൂട്ടുപൊളിച്ച് പണവും മിഠായികളുമടക്കം പൂര്‍ണമായി കവര്‍ന്ന് മോഷ്ടാവ്... ബാക്കി വെച്ചത് വെറും ഒരു രൂപ മാത്രം  (9 minutes ago)

കൈവിട്ടാല്‍ വന്‍ ദുരന്തം... ഇസ്രായേല്‍, ഇറാന്‍ സൈനിക സംഘര്‍ഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക; ഇടപെടലുമായി ലോകരാജ്യങ്ങള്‍; ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെ  (33 minutes ago)

അത് വയനാട്ടില്‍ പറഞ്ഞാല്‍ മതി... പരിഹാസങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ലീഗ് കൊടി ഉപയോഗിച്ചതില്‍ തര്‍ക്കം; കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു; കൊടി പ്രശ്‌നം യുഡിഎഫിനുള്ളിലെ മറ്റൊ  (41 minutes ago)

ഇനി തോറ്റാല്‍ കളം വിടാം... നായകന്‍ കെ.എല്‍.രാഹുലും ക്വിന്റന്‍ ഡികോക്കും അര്‍ധ സെഞ്ചറി നേടിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് അനായാസ ജയം; അവസാന ഓവറുകളില്‍ എം.എസ്.  (1 hour ago)

സംസ്ഥാനത്ത് കനത്ത ചൂടിനു ശമനമില്ല.... ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (1 hour ago)

ജസ്‌നയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നുവെന്ന പിതാവ് ജെയിംസിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ കോടതിയില്‍ തള്ളി... ജസ്‌ന തിരോധാന കേസുമ  (1 hour ago)

നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു....യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാദ്ധ്യമാക്കാനാകുമെന്ന പ്രതീക്ഷയോടെ ആ അമ്മ  (1 hour ago)

നാടണയും മുമ്പേ വിധി തട്ടിയെടുത്തു... മസ്‌കത്തില്‍നിന്നും നാട്ടിലേക്കുള്ള വിമാനയാത്രാമധ്യേ മലയാളി മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (2 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ലോക്സഭാ പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് സംസ്ഥാനത്ത് ... കേരളത്തിലെത്തുന്ന പ്രിയങ്ക മൂന്ന് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തും  (2 hours ago)

തൃശ്ശൂര്‍ പൂരത്തിലെ പ്രതിസന്ധിക്ക് അയവ്. പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് നടത്താന്‍ തീരുമാനം... പ്രതിഷേധം അവസാനിപ്പിച്ച് വെടിക്കെട്ട് നടത്താന്‍ തയ്യാറായി തിരുവമ്പാടി ദേവസ്വവും  (2 hours ago)

അമിതഭാരം കയറ്റാന്‍ ഉയരം വര്‍ധിപ്പിക്കലടക്കം വരുത്തിയ ചരക്ക് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി  (3 hours ago)

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം...  (3 hours ago)

പ്രതിഷേധത്തിനൊടുവില്‍.... തൃശൂരില്‍ രാത്രിപ്പൂരത്തിനിടെ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചു.... പഞ്ചവാദ്യക്കാര്‍ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു പിരിഞ്ഞുപോയി, ആനകളും പൂരപ്രേമികളും മടങ്ങി  (4 hours ago)

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുത  (4 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍  (4 hours ago)

Malayali Vartha Recommends