Widgets Magazine
06
Mar / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് അടുക്കുന്തോറും... മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും സ്പീക്കറെയും പ്രതികൂട്ടിലാക്കി കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കാരണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെന്ന് സൂചന


സ്വര്‍ണക്കടത്ത് കേസിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും;സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് വിനോദിനി


സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്.... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി


ഭാര്യമാര്‍ വരട്ടേന്നെ... രണ്ടുടേം നിബന്ധന കര്‍ശനമാക്കിയപ്പോള്‍ 30 സിറ്റിങ് എം.എല്‍.എമാര്‍ പുറത്തായി; ഈ സര്‍ക്കാരിനെ കൊടുമുടിയിലെത്തിച്ച പ്രബലരായ 5 മന്ത്രിമാരും സ്പീക്കറും കളത്തിന് പുറത്ത്; എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീല, സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ ഡോ. ആര്‍. ബിന്ദു എന്നിവര്‍ രംഗത്തെത്തിയതോടെ അവരും ഹാപ്പി


തലയില്‍ കൈവച്ച് സഖാക്കള്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയത്തിന് ശേഷം മയക്കത്തിലായിരുന്ന കേന്ദ്ര അന്വേഷണ സംഘം വീണ്ടും ഉണര്‍ന്നു; അമിത്ഷായുടെ കേരള വരവിന് തൊട്ട് മുമ്പ് കസ്റ്റംസ് നടത്തിയ നീക്കം ഷായ്ക്ക് ഗോളടിക്കാന്‍ വല വിരിക്കുന്നത് പോലെയായി; വിജയ് യാത്രയില്‍ ആഞ്ഞടിക്കാനൊരുങ്ങി കസ്റ്റംസ്

കരിപ്പൂര്‍ കള്ളക്കടത്ത് കേസ് അന്വേഷണത്തിന് അനുമതി തേടി സി.ബി.ഐ; സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി; കേസ് അന്വേഷണം വൈകുന്നത് പ്രതികള്‍ അവസരമാക്കുന്നു; സി.ബി.ഐക്കുള്ള പൊതു അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ സി.ബി.ഐ കേസ്

16 JANUARY 2021 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

ചരിത്രത്തിലെ തന്നെ കുപ്രസിദ്ധരായ രണ്ട് ക്രിമിനലുകളാണ് ബോണിയും ക്ലൈഡും.... ക്രിമിനലുകളെന്നതിനുമപ്പുറം അവരുടെ പ്രണയവും ഒരുപാട് ചര്‍ച്ചയായിരുന്നു. ഇരുവരുടെയും മരണം പോലും സിനിമാ സ്‌റ്റൈലില്‍.രണ്ട് വര്‍ഷം തങ്ങളുടെ ഗാങ്ങിനൊപ്പം കൊള്ളയുമായി സെന്‍ട്രല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഉണ്ടായിരുന്ന അവരുടെ കഥയിലേയ്ക്ക്.

ഇത് വേറെ ലെവൽ സേവ് ദി ഡേറ്റ്; വധുവും വരനും പെരുപാമ്പുകളോടൊപ്പം, ഫോട്ടോഷൂട്ട് കണ്ട്‌ കണ്ണ് തള്ളി സോഷ്യൽ മീഡിയ

പുതിയ അംഗത്തെ വരവേറ്റ് ബിഗ്‌ബോസ്‌ഹൗസ്; താരത്തെ ഏറ്റെടുത്ത് സോഷ്യൽമീഡിയ, വൈൽഡ് കാർഡ് എൻട്രിയായി ട്രാൻസ് ജെൻഡർ മിഴി മാർവ

വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം; മകൾ മാനസിക വിഷമത്തിൽ, വീഡിയോ വൈറലായതോടെ പുറത്തിറങ്ങാൻ വയ്യ

വെറും 35 ഡോളറിന് വില്‍പനക്കെത്തിച്ച ഒരു ചെറിയ ബൗളിന്റെ മതിപ്പുവില അഞ്ച് ലക്ഷം ഡോളര്‍ അതായത് ഏകദേശം 36,417,700 രൂപ. സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങളുടെ ഒരു സ്വകാര്യവില്‍പനമേളയിൽ നിന്നാണ് കണക്ടികട്ട് സ്വദേശിയായ വ്യക്തി ഈ ചെറിയ കളിമണ്‍പിഞ്ഞാണം 2,500 രൂപയ്ക്ക് വാങ്ങിയത്

സി.ബി.ഐ അന്വേഷണത്തിനുള്ള പൊതു അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതോടെ കരിപ്പൂര്‍ കള്ളക്കടത്ത് കേസ് അന്വേഷണം വൈകുന്നു. ലൈഫ് മിഷന്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് നേരിട്ട് കേസ് ഏറ്റെടുക്കുന്നതിനുള്ള അവകാശം സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐയില്‍ നിന്നും എടുത്ത് മാറ്റിയിരുന്നു. ഇതോടെ കരിപ്പൂരില്‍ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കള്ളക്കടത്ത് കേസില്‍ അന്വേഷണത്തിന് അനുമതി തേടി സിബിഐ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി കാത്തിരിക്കേണ്ട അവസ്ഥയിലാണ്.

സിബിഐക്കുള്ള പൊതു അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ സിബിഐ കേസാണിത്. ഓരോ കേസിനും ഇപ്പോള്‍ പ്രത്യേകം അനുമതി തേടേണ്ട ഗതികേടിലാണ് സിബിഐ ഇപ്പോള്‍. ഇതോടെ ഉന്നതതല ഗൂഢാലോചന വ്യക്തമായ കേസിന്റെ അന്വേഷണം വൈകുകയാണ്. ഇത് കേസ് അന്വേഷണത്തെ സാരമായി ബാധിക്കുമെന്നും സി.ബി.ഐ ഉദ്യോഗസ്ഥര്‍ കരുതുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐയും ഡിആര്‍ഐയും കരിപ്പൂരില്‍ മിന്നല്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വന്‍തോതില്‍ കള്ളക്കടത്ത് നടക്കുന്നു എന്നായിരുന്നു ആ രഹസ്യ വിവരം. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനം എത്തിയതിന് പിന്നാലെ വിമാനത്താവളത്തിലെ കസ്റ്റംസ് ഏരിയയില്‍ നിന്ന് കണ്ടെടുത്തത് മൂന്നര ലക്ഷം രൂപയും 81 പവന്‍ സ്വര്‍ണവും. ഇമിഗ്രേഷന്‍ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് കണ്ടെടുത്തത് ഒന്നേകാല്‍കോടി രൂപയുടെ സ്വര്‍ണവും സിഗരറ്റ് പാക്കറ്റുകളും.

സാധാരണ ഗതിയില്‍ കേസെടുത്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് സിബിഐ കടക്കേണ്ടതാണ്. എന്നാല്‍ ഈ കേസില്‍ അതിന് കഴിഞ്ഞില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് സിബിഐക്കുള്ള പൊതു അനുമതി കഴിഞ്ഞ നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതാണ് കാരണം.

നിലവില്‍ ഒരോ കേസിനും പ്രത്യേകം പ്രത്യേകം അനുമതി തേടി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കേണ്ട ഗതികേടിലാണ് സിബിഐ. കള്ളക്കടത്ത് കേസില്‍ അന്വേഷണത്തിന് അനുമതിക്കായി ഉടന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കുമെന്ന് സിബിഐ വൃത്തങ്ങല്‍ അറിയിച്ചു.ഈ അനുമതി ലഭിച്ചാലേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകൂ.

സിബിഐ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റംസ് പ്രിവന്റീവ് കമീഷണറേറ്റ് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. സൂപ്രണ്ട് ഗണപതി പോറ്റി, ഇന്‍സ്‌പെക്ടര്‍മാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവില്‍ദാര്‍ ഫ്രാന്‍സിസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആഭ്യന്തര അന്വേഷണത്തിന് ശേഷം ഈ ഉദ്യോഗസ്ഥര്‍ക്കതിരെ കള്ളക്കടത്തിന് കേസെടുക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.

സിബിഐയുടെ റെയ്ഡില്‍ വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്നും പിടിച്ച പണവും കൃത്യമായ പരിശോധന നടത്താതെ വിട്ട യാത്രക്കാരില്‍ നിന്നുള്ള സ്വര്‍ണവുമടക്കം ഒരു കോടി രൂപയ്ക്കു മുകളില്‍ വരും. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും മൂന്ന് ലക്ഷം രൂപയോളം വിമാനത്താവളത്തില്‍ പിടിച്ചു. ഇതിന് പുറമേ അവരുടെ വീടുകള്‍ റെയ്ഡ് ചെയ്തതില്‍ അഞ്ചുലക്ഷം രൂപയും കണ്ടെടുത്തു. കരിപ്പൂരിലെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ കസ്റ്റംസ് ഉദ്യോഗസ്ഥരോടും വിശദമായ ചോദ്യം ചെയ്യലിനായി കൊച്ചി സി.ബി.ഐ. ഓഫീസിലെത്താന്‍ നോട്ടീസ് നല്‍കും. പക്ഷേ ഇതിന് സര്‍ക്കാര്‍ സി.ബി.ഐക്ക് കേസ് അന്വേഷിക്കാന്‍ അനുമതി നല്‍കിയാലേ സാധിക്കു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണക്കള്ളക്കടത്ത് നടക്കുന്നത് കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. ഉദ്യോഗസ്ഥരുടെ ഒത്താശ ഇതിനുണ്ടെന്ന് പേരുകള്‍ സഹിതം സി.ബി.ഐ.ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു ദിവസമുമ്പ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് പരി​ഗണന കൂടുതൽ...  (31 minutes ago)

മാറ്റിവച്ച സാങ്കേതിക സർവകലാശാലയുടെ മാറ്റിവച്ച പരീക്ഷ മാർച്ച് 15ന് നടത്തും...  (1 hour ago)

ക്രേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്ന നടപടിയില്‍ നിന്ന് ബി.ജെ.പി പിന്‍മാറാൻ ആവശ്യപ്പെട്ട് എം.വി. ശ്രേയാംസ്‌കുമാര്‍ എം.പി.  (1 hour ago)

ഇസ്രയേലില്‍ ജോലി വാഗ്ദാനം നൽകി 56 ലക്ഷം രൂപ തട്ടിയ കേസിലെ യുവതിയെ അറസ്റ്റ് ചെയ്തു...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചെന്ന് നടിയുടെ പരാതി  (1 hour ago)

പാലാരിവട്ടം പാലത്തിന്റെ ഉദ്ഘാടനം നാളെ...  (2 hours ago)

ഐഫോണ്‍ വിവാദം... കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ഇത്രയധികം പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണം; പുറത്തുവന്ന വാര്‍ത്തകള്‍ ചെറിയ പടക്കം മാത്രം വലിയ പടക്കങ്ങള്‍ പൊട്ടാനിരിക്കുന്നതേയുള്ളുവെന്  (2 hours ago)

സിമി കേസ്... 20 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ 127 പേരെ വിചാരണ കോടതി വെറുതെവിട്ടു; ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമോ?  (2 hours ago)

പുതിയ തട്ടിപ്പ്... ലോണ്‍ നല്‍കണമെങ്കില്‍ 5000 രൂപ ഫീസായി നല്‍കണം കൂടെ ലൈംഗികമായി സഹകരിക്കണം  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗികബന്ധം നടത്തിയ യുവതി അറസ്റ്റില്‍  (2 hours ago)

ആരാധകര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനാവാത്ത വേര്‍പാടിന് ഇന്നേയ്ക്ക് 5 വര്‍ഷം  (2 hours ago)

തൃശ്ശൂരില്‍ സുരേഷ്‌ഗോപി അല്ലേൽ മെട്രോമാൻ നിന്നേ പറ്റൂ... ടി.പി. സെന്‍കുമാറിന് കൊടുങ്ങല്ലൂരിലും ജേക്കബ് തോമസിന് ഇരിങ്ങാലക്കുടയിലും സാധ്യത കൂടുതൽ...  (2 hours ago)

പശ്ചിമബംഗാളിൽ മുൻ തൃണമൂൽ നേതാവ് ദിനേഷ് ത്രിവേദി ബിജെപിയിൽ...  (3 hours ago)

മൂല്യത്തകര്‍ച്ചയുടെ പ്രതിഫലനമാണ് ഐഫോണ്‍ വിവാദത്തിലൂടെ പുറത്ത് വരുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍  (3 hours ago)

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,764 സാമ്ബിളുകള്‍  (3 hours ago)

Malayali Vartha Recommends