നാടിനെ ഞെട്ടിച്ച അരുംകൊലയിൽ പ്രതിയെന്ന് സംശയിക്കുന്ന കൊച്ചച്ചൻ അരുണിനെ കണ്ടെത്തിയത് പള്ളിവാസൽ പവർ ഹൗസിന് സമീപം തൂങ്ങി മരിച്ച നിലയിൽ.... കൊലയ്ക്കുശേഷം പ്രതി വീണ്ടും സംഭവസ്ഥലത്ത് ചെന്നതിന്റെ സൂചനകൾ പുറത്ത് വന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ നാട്ടുകാർ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച്ച

ഇടുക്കിയിൽ പട്ടാപ്പകൽ പ്ലസ്‌ടു വിദ്യാർഥിനിയെ കുത്തിക്കൊന്ന കേസിൽ പ്രതിയെന്ന് സംശയിക്കുന്ന അരുൺ തൂങ്ങി മരിച്ച നിലയിൽ. പള്ളിവാസൽ പവർ ഹൗസിന് സമീപത്താണ് അരുൺ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടന്ന പ്രദേശത്തിന് സമീപത്ത് അരുണിനെ കണ്ടതായി സംശയം പുറത്ത് വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച വൈകീട്ട് സംഭവസ്ഥലത്തെത്തിച്ച പോലീസ് നായ പെൺകുട്ടിയുടെ മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് മണം പിടിച്ച് മുകളിലേക്ക് ഓടി, പ്രധാന റോഡുകടന്ന് കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിലേക്ക് കയറി. അപ്പോൾ, ആ പുരയിടത്തിന്റെ മേൽഭാഗത്തുനിന്ന് ഉടുപ്പ് ധരിക്കാത്തയാൾ ഓടുന്നത് താഴെനിന്ന നാട്ടുകാർ കണ്ടു. പിന്തുടർന്നെങ്കിലും ആളെ പിടികൂടാനായില്ല. കുറെസമയത്തിനുശേഷം, ഷർട്ട് ധരിക്കാത്ത ഒരാൾ ഡോബിപ്പാലത്തുകൂടി നടന്നുപോകുന്നതും കണ്ടിരുന്നു. ഇത് പ്രതി അരുൺ തന്നെയാകാമെന്നാണ് പോലീസ് കരുതുന്നത്. തിങ്കളാഴ്ച വീണ്ടും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പ്രതി ഒരു കിലോമീറ്റർ ചുറ്റളവിൽത്തന്നെ ഒളിച്ചിരുന്നിട്ടും പിടികൂടാൻ സാധിക്കാത്തത് പോലീസിന് തലവേദനയായി മാറുന്നതിനിടയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
കൊലയ്ക്കുശേഷം പ്രതി വീണ്ടും സംഭവസ്ഥലത്ത് ചെന്നതിന്റെ സൂചനകളും ലഭിച്ചിരുന്നു. ഇടുക്കി ജില്ലാ പോലീസ് ചീഫ് കറുപ്പുസ്വാമിയുടെ നിർദേശപ്രകാരം എ.എസ്.പി. എസ്.സുരേഷ് കുമാർ സ്ഥലത്തെത്തി അന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയത്. മൂന്നാർ ഡിവൈ.എസ്.പി. സുരേഷ്, വെള്ളത്തൂവൽ സി.ഐ. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം രേഷ്മയുടെ കൊലപാതകം മനഃപൂർവമായ നരഹത്യയാണെന്ന തെളിവ് പോലീസിന് ലഭിച്ചിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന രേഷ്മയുടെ പിതൃസഹോദരനായ അരുൺ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചത്. രാജകുമാരിയിൽ അരുൺ വാടകയ്ക്ക് താമസിക്കുന്ന മുറിയിൽനിന്നാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. കൂട്ടുകാർക്ക് കത്ത് രൂപത്തിലെഴുതിയ ഈ കുറിപ്പ് പത്ത് പേജുകളുണ്ട്. തന്നെ വഞ്ചിച്ച രേഷ്മയെ കൊല്ലുമെന്നും എന്നിട്ട് താനും ചാകുമെന്നും ഇനി നമ്മൾ തമ്മിൽ കാണില്ല എന്നും കത്തിൽ പറയുന്നു. രേഷ്മയോട് തനിക്ക് അടങ്ങാത്ത പ്രണയമാണെന്നും ആദ്യനാളുകളിൽ രേഷ്മ അനുകൂലമായി പെരുമാറിയെന്നും പിന്നീട് രേഷ്മ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നും എഴുതിയിട്ടുണ്ട്. സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ടുപോയശേഷം പുഴയോരത്ത് ഇരുന്ന് സംസാരിക്കാം എന്നു പറഞ്ഞ് പെൺകുട്ടിയെ റോഡിനു താഴേക്ക് കൊണ്ടുപോയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിവാസൽ പവർ ഹൗസ് ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ നിന്ന് വരുന്ന സമയം കഴിഞ്ഞിട്ടും രേഷ്മ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ ബന്ധുവീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ആറു മണിയോടെ പിതാവ് രാജേഷ് വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നു. പൊലീസും നാട്ടുകാരും ചേർന്നുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പവർ ഹൗസിന് സമീപത്തെ കുറ്റിക്കാട്ടിൽ നെഞ്ചിൽ കുത്തേറ്റ് രക്തം വാർന്ന നിലയിലായിരുന്നു രേഷ്മയുടെ മൃതദേഹം.
ബന്ധുവായതിനാൽ രാജേഷിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു അനൂപ്. കഴിഞ്ഞ ദിവസവും രേഷ്മയുടെ വീട്ടിൽ ഇയാൾ വന്നു പോയിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. രേഷ്മയെ വിവാഹം കഴിക്കാൻ അനൂപ് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.
വിവാഹത്തിന് രേഷ്മയ്ക്കും മാതാപിതാക്കൾക്കും താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ രേഷ്മയുടെയും വീട്ടുകാരുടെ എതിർപ്പ് കണക്കിലെടുക്കാതിരുന്ന അനൂപ് വിവാഹത്തിനായി രേഷ്മയോടും വീട്ടുകാരോടും സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. രേഷ്മ വിവാഹത്തിന് തയ്യാറല്ലെന്ന് കഴിഞ്ഞദിവസം വെളിപ്പെടുത്തി.
ഇതിന്റെ വൈരാഗ്യത്താൽ രേഷ്മ സ്കൂളിൽ നിന്ന് വരും വഴി കാത്ത് നിന്ന് അനൂപ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ആശാരിപ്പണിക്കാരനാണ് അനൂപ്.സ്കൂളിന് സമീപമുള്ള സി.സി ടിവി കാമറയിൽ പിതാവിന്റെ സഹോദരൻ അനൂപുമൊപ്പം (25) നടന്നുപോവുന്ന ചിത്രം പതിഞ്ഞിരുന്നതും സംഭവത്തിൽ വഴിത്തിരുവായിരുന്നു.
https://www.facebook.com/Malayalivartha