ഡിംപൽ പറഞ്ഞത് കള്ളമാണെന്ന് ആരോപിച്ച് മിഷേൽ; ഹൗസിനുള്ളിൽ പൊട്ടിത്തെറിച്ച് ഡിംപൽ, ഇമോഷന്‍ വെച്ച് കളിക്കരുത് ജൂലിയറ്റിനെ കുറിച്ച് പറയാന്‍ നിനക്ക് എന്ത് യോഗ്യത ആണുള്ളത്...

മികച്ച പ്രേക്ഷക സ്വീകാര്യത നേടി ബിഗ് ബോസ് സീസൺ 3 മുന്നേറികൊണ്ടിരിക്കുകയാണ്. ആദ്യ ആഴ്ചയിൽ രസകരമായ നിമിഷങ്ങളിലൂടെയാണ് ഷോ മുന്നേറിയതെങ്കിൽ, ഇപ്പോളിതാ നാടകീയമായ രംഗങ്ങളാണ് ഹൗസിനുള്ളിൽ നടക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മിഷേലും ഫിറോസ് ഖാനും ഒക്കെയാണ് വീടിനുള്ളിൽ ഓളങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ഷോ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വീടിനുള്ളിലും പുറത്തും നിരവധി ആരാധകരെ നേടിയെടുത്ത മത്സരാർഥിയാണ് ഡിംപൽ.
ആത്മസുഹൃത്ത് ജൂലിയറ്റിനെ കുറിച്ചുളള തുറന്നുപറച്ചിലൂടെയാണ് കുറച്ചുദിവസം മുന്‍പ് ഡിംപല്‍ വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞത്. കഴിഞ്ഞ ആഴ്ച്ച ടാസ്കിന്റെ ഭാഗമായാണ് ആത്മസുഹൃത്തിനെ കുറിച്ചുള്ള കഥ പറഞ്ഞത്. ഇത് ഹൗസിനുള്ളിലും പുറത്തും വലിയ ചർച്ചാ വിഷയത്തിനുകാരണമായിരുന്നു. ഇപ്പോളിതാ, മിഷേല്‍ ഡിംപൽ മെനഞ്ഞ കഥയാണെന്നാണ് ആരോപിച്ചിരിക്കുന്നത്. ഫിറോസ് ഖാനോടും സജ്‌നയോടുമാണ് ബിഗ് ബോസില്‍ മിഷേല്‍ ആദ്യം ഇക്കാര്യം പറഞ്ഞത്.
പിന്നാലെ ഡിംപലിനോട് സംസാരിക്കുന്നതിനിടെ മിഷേല്‍ ഇക്കാര്യം നേരിട്ട് ചോദിക്കുകയും ചെയ്തു. ഫിറോസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡിംപലിനെ വിളിച്ചിരുത്തി മിഷേല്‍ സംസാരിച്ചത് . ഇന്‍സ്റ്റഗ്രാമില്‍ ടാറ്റുകുത്തിയതും യൂണിഫോമിട്ട് നില്‍ക്കുന്ന ഫോട്ടോയും കണ്ട കാര്യമൊക്കെ ഡിംപലിനോട് മിഷേല്‍ പറഞ്ഞു. പിന്നാലെ വര്‍ഷങ്ങള്‍ക്ക് മുന്‍പുളള യൂണിഫോം എങ്ങനെ ഇപ്പോഴും കറക്ടായി ചേരുന്നു എന്നായിരുന്നു മിഷേല്‍ ഡിംപലിനോട് ചോദിച്ചത്.തുടർന്ന് ഹൗസിനുള്ളിൽ ഡിംപൽ പൊട്ടിക്കരഞ്ഞതോടെ പ്രശ്‌നം ഗുരുതരമായി.
ഇമോഷന്‍ വെച്ച് കളിക്കരുതെന്നും ജൂലിയറ്റിനെ കുറിച്ച് പറയാന്‍ നിനക്ക് എന്ത് യോഗ്യത ആണുളളതെന്നും ഡിംപല്‍ മിഷേലിനോട് ചോദിച്ചു. ജൂലിയറ്റിനെ കുറിച്ച് സംസാരിച്ച് തന്നെ വേദനിപ്പിക്കല്ലെന്നും അവള്‍ എന്റെ മോള്‍ ആണെന്നും പറഞ്ഞ് ഡിംപല്‍ കരച്ചില്‍ തുടരുകയും ചെയ്തു. ഡിംപലിനെ പിന്തുണച്ചാണ് മിക്ക മല്‍സരാര്‍ത്ഥികളും എത്തിയത്. ഡിംപലിനെ കുറിച്ചുളള തുറന്നുപറച്ചിലിന് പിന്നാലെ മിഷേലിന്റെയടുത്ത് വിശദീകരണം ആരാഞ്ഞ് കിടിലം ഫിറോസ് ഉള്‍പ്പെടെയുളളവര്‍ എത്തുകയും ചെയ്തു. പുറത്തുനിന്ന് കണ്ടിട്ട് വന്ന കഥ എങ്ങനെ അകത്ത് വന്ന് പറയാമെന്ന് കിടിലം ഫിറോസ് ചോദിച്ചു. എന്ത് തന്നെയാണെങ്കിലും വ്യക്തി വികാരങ്ങളെ കുറിച്ച് കളിക്കല്ലെന്ന് മജീസിയയും വ്യക്തമാക്കി.
എല്ലാ ആരോപണം കേട്ട ഡിംപൽ ആകെ തകർന്നിരിക്കുകയാണ്. തൻ്റെ ആത്മാർത്ഥ സുഹൃത്തിനോടുള്ള തനിക്കുള്ള അനുകമ്പയും സ്നേഹവും ആരെയും ബോധിപ്പിക്കേണ്ടതില്ലെന്നും മനുഷ്യത്വമുള്ള മനസ്സോടെ കാര്യങ്ങളെ നോക്കിക്കണ്ടുകൂടേ എന്നും ഡിംപൽ ചോദിക്കുന്നുണ്ട്. തൻ്റെ വാദം സത്യമാണെന്ന് തെളിയിക്കാൻ ഡിംപൽ ബിഗ്ബോസിൻ്റെ സഹായവും ഇന്നലെ തേടിയിരുന്നു, സഹായിക്കാമെന്ന് ബിഗ്ബോസും ഉറപ്പു നൽകിയിട്ടുണ്ട്. കള്ളി പിടിക്കപ്പെട്ടതിനാൽ ഡിംപൽ ഓവർ ഡ്രാമ കാണിക്കുന്നുവെന്നാണ് എല്ലാം കണ്ടു നിൽക്കുന്ന മിഷേലിൻ്റെ പ്രതികരണം. എന്തായാലും ഹൗസിനുള്ളിൽ വരും ദിനങ്ങളിൽ പ്രശ്നങ്ങൾ കൂടുമെന്നത് ഉറപ്പായി.
https://www.facebook.com/Malayalivartha