Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

'എന്നെ റാഗ് ചെയ്താലും നാളെ ഞാൻ റാഗ് ചെയ്യില്ല എന്ന ചിന്തയ്ക്ക് അതുകൊണ്ട് തന്നെ പ്രാധാന്യം ഉണ്ട്. ഞാൻ കടന്നുപോയ ദിവസങ്ങളിലൂടെ മറ്റൊരാൾ കടന്നുപോകരുതെന്ന വാശിയ്ക്ക് അതുകൊണ്ട് തന്നെ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും...' റാഗിങ്ങിന്റെ പേരിൽ അനുഭവിച്ച കഷ്ടപ്പെടുകളെ കുറിച്ച് വികാരനിർഭരമായി കുറിപ്പ് പങ്കുവച്ച് ജസീൽ എസ്എ

24 FEBRUARY 2021 04:30 PM IST
മലയാളി വാര്‍ത്ത

കോളേജുകളിൽ വിദ്യാർത്ഥികളുടെ ഹരമാണ് റാഗിങ്ങ്. എന്നാൽ ജൂനിയേഴ്സിനെ പരിചയപ്പെടാനുള്ള അവസരമായി മാത്രമേ ഒരുകാലത്ത് റാഗിങ് അറിയപ്പെട്ടിരുന്നുള്ളു. പലപ്പോഴും ഇത്തരം പ്രക്രിയകൾ അതിരുകൾ കടക്കാറുണ്ട്. ആ ‘കലാപരിപാടിയുടെ’ പേരിൽ അതിക്രൂരമായി പെരുമാറിയവരും റാഗിങ്ങിന്റെ ക്രൂരമുഖം അനുഭവിച്ചവരും നമുക്ക് ചുറ്റുമുണ്ട്. റാഗിങ്ങിന്റെ പേരിൽ താൻ അനുഭവിച്ച കഷ്ടപ്പെടുകളെ കുറിച്ച് ഏറെ നൊമ്ബരമാകുന്ന കുറിപ്പ് പങ്കുവയ്ക്കുകയാണ് ജസീൽ എസ്എ. ഫെയ്സ്ബുക്കിലൂടെയാണ് ആ ഭീതി നിറഞ്ഞ നിമിഷങ്ങളെ കുറിച്ച് ജസീൽ കുറിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

പ്ലസ് ടു കഴിഞ്ഞു ഭാഷയോ വേഷമോ പരിചയമില്ലാത്ത ഒരു സ്ഥലത്തു എംബിബിഎസ്സിന് അഡ്മിഷൻ കിട്ടിയതുകൊണ്ട് അവിടെ കോളേജ് ഹോസ്റ്റലിൽ ആക്കിയിട്ട്, ആകെ കണ്ട മലയാളിയായ സീനിയർനോട് മോനെ നോക്കിക്കോളണേ എന്ന് പറഞ്ഞു കാറിൽ കയറി കരഞ്ഞുതുടങ്ങിയ ഉമ്മയിൽ നിന്നായിരുന്നു തുടക്കം.. അവർ പോയിക്കഴിഞ്ഞതും കയ്യിലെടുത്തു തന്ന കുപ്പിയിൽ രണ്ടു നില മുകളിൽ കയറി ചൂടുവെള്ളം നിറച്ചുകൊണ്ടുവരാൻ പറഞ്ഞു തുടങ്ങിയ ദിവസങ്ങൾ.

സീനിയർസിനെ കണ്ടാൽ ഉടനെ അടിപ്പിക്കുന്ന ഒരു സല്യൂട്ട് ഉണ്ട്. വൃഷണത്തിൽ ഇടത്തെ കൈ കൊണ്ട് അമർത്തിപ്പിടിച്ചു കുതിച്ചുചാടി വലത്തേ കൈ കൊണ്ട് അടിക്കുന്ന മെഡിക്കൽ സല്യൂട്ട്. ആദ്യം അറച്ചുനിന്ന എന്റെ കഴുത്തിൽ മുറുക്കിപ്പിടിച്ചു ഭിത്തിയിൽ ചേർത്തുനിർത്തി നിനക്കെന്താടാ അടിച്ചാലെന്നുള്ള ചോദ്യവും അപ്പോൾ കിട്ടിയ കള്ളിന്റെ മണവും ഇപ്പോഴും കൺമുന്നിലുണ്ട്.

മലയാളിപ്പയ്യനെ റാഗ് ചെയ്യാൻ കാത്തിരുന്ന മലയാളികളായ കുറച്ചു സീനിയർസ് ആയിരുന്നു പിന്നീടുള്ള മുഖങ്ങളിൽ എല്ലാം..സ്മാർട്ട്‌ ഫോണുകൾ ഉണ്ടായിതുടങ്ങിയ കാലഘട്ടത്തിൽ, ബി എസ് എൻ എല്ലി ലൊക്കെ കഷ്ടിച്ച് ഇന്റർനെറ്റ് കിട്ടിതുടങ്ങിയ ആ സമയത്തു അതിലൊരു സീനിയർക്കു വേണ്ടിയിരുന്നത് പോൺ വീഡിയോസ് ആയിരുന്നു. ഉള്ള നെറ്റ് ഉപയോഗിച്ച് ഡൌൺലോഡ് ചെയ്തു കൊടുത്തതൊന്നും ഫ്രഷ് അല്ലെന്നും, ചെറിയ പിള്ളാരുടേത് ഇല്ലെടേയ് എന്ന് പറഞ്ഞു പുച്ഛിച്ചതും ഭാവിയിൽ ഡോക്ടർ ആകാൻ പോകുന്ന ആളായിരുന്നു.

ക്ലാസ്സിലെ ഏറ്റവും മുറ്റ് ഐറ്റം ഏതെന്നായിരുന്നു മറ്റൊരു ചോദ്യം. അറിയില്ല എന്ന മറുപടിക്ക് എന്നേക്കാൾ നന്നായി എന്റെ ബാച്ച്മേറ്റ്സിനെക്കുറിച്ചു പറഞ്ഞു അവളുടെ നമ്പർ ഒപ്പിച്ചു തരാൻ പറഞ്ഞവനും ഡോക്ടർ ആയിട്ടുണ്ട്.

പാതിരാത്രിക്ക് കടകളെല്ലാം അടച്ചതിനു ശേഷം റൂമിൽ വന്നു കതകു തള്ളിതുറന്നു നാല് പാക്കറ്റ് സിഗരറ്റ് വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞുവിട്ടവനെ എനിക്കിപ്പോഴും ഓർമയുണ്ട്. വഴിയറിയാതെ കട തേടി ഇരുട്ടിൽ നടന്നത് ഇപ്പോഴും ഓർമയുണ്ട്..കൂട്ടത്തിലെ ലേശം തടിയുള്ള ഒരുവനെ പിടിച്ചു കമഴ്ത്തികിടത്തി അവന്റെ പാന്റ്സ് അഴിച്ചു അവന്റെ നഗ്നതയിൽ എന്നെക്കൊണ്ട് ചെണ്ട കൊട്ടിപ്പിച്ചു കടലിനക്കരെ പോണോരെ പാടിപ്പിച്ചവനെയും ഓർമയുണ്ട്..

എന്റെ ഫോണെടുത്തു അതിലെ പെൺ പേരുകളിൽ സേവ് ചെയ്തിട്ടുള്ള ഓരോ നമ്പറും എടുത്ത് ഇതാരെന്ന് ചോദിച്ചു ചോദിച്ചു ചിലർക്കൊക്കെ മിസ്സ്ഡ് കാൾ അടിച്ചവന്മാരെയും ഓർമയുണ്ട്.ഒരു രാത്രി മുഴുവൻ ആർച്ചിന് മുകളിൽ ധ്യാനത്തിനിരിക്കുന്നതു പോലെ നടുവിരൽ ഉയർത്തി ഇരുത്തിച്ചതും അത് ഫോട്ടോ എടുത്തു കളിയാക്കിചിരിച്ചതും നല്ല ഓർമയുണ്ട്..

അമ്പലത്തിൽ നിന്നു കേട്ട പാട്ടിനു ഡാൻസ് കളിക്കാൻ കുറച്ചു താമസിച്ചതിന്റെ പേരിൽ കുറെ പേരുടെ മുന്നിൽ വെച്ച് ചെകിടത്തു അടി കിട്ടിയതും അതുണ്ടാക്കിയ മെന്റൽ ട്രോമയെയും അടിച്ചവനെയും ഒരിക്കലും മറക്കാൻ സാധിക്കില്ല...

വീട്ടിൽ പോലും വിളിക്കാൻ സമ്മതിക്കാതെ ഫോൺ വാങ്ങിവെച്ച കാള രാത്രികളെ മറക്കാൻ സമ്മതിക്കില്ല. ഭാഷ അറിയാത്തത് മൂലം വിഷമങ്ങൾ ഇറക്കിവെയ്ക്കാൻ കൂട്ടിനു ആരും ഇല്ലാതിരുന്ന ദിവസങ്ങൾ മറക്കാൻ കഴിയില്ല. ഒടുവിൽ ഒരു പാതിരാത്രിയിൽ അത്തയെ വിളിച്ചു പൊട്ടിക്കരഞ്ഞതും എനിക്കിവിടെ പറ്റില്ലാന്നു പറഞ്ഞതും അത് കേട്ടു ശബ്ദമിടറിയ അത്തയെയും ഇപ്പോഴും ഓർമയുണ്ട്. പിറ്റേന്ന് രാവിലെ ഓടിപ്പാഞ്ഞെത്തിയ അത്ത ഇല്ലായിരുന്നെങ്കിൽ, അന്ന് തന്നെ എന്നെ വെളിയിൽ ഒരു വീടെടുത്ത് താമസിപ്പിച്ചില്ലായിരുന്നെങ്കിൽ എനിക്ക് ഉണ്ടാകുമായിരുന്ന മാനസികാഘാതത്തെ പറ്റി ഞാൻ ഇപ്പോഴും ഓർക്കാറുണ്ട്...എന്നിട്ടും കിട്ടുന്ന അവസരത്തിലൊക്കെ റാഗിങ്ങും, പേടിച്ചു ഹോസ്റ്റൽ മാറിയവൻ എന്ന കളിയാക്കലും തുടർന്നുകൊണ്ടേയിരുന്നു.

റാഗിങ് അങ്ങനെയാണ്. ചെറിയ കാര്യങ്ങൾ പോലും ഒരേ രീതിയിലെ പ്രതികരണം ആയിരിക്കില്ല എല്ലാവരിലും ഉണ്ടാക്കുന്നത്. എനിക്കൊരിക്കലും ചെറിയ തരം റാഗിങ്ങുകൾ പോലും സഹിക്കാൻ കഴിയുമായിരുന്നില്ല. എന്നെപ്പോലെ ഒരായിരങ്ങൾ കാണും . അന്നെന്നെ റാഗ് ചെയ്തവരുമായിട്ടൊന്നും വലിയ അടുപ്പം ഉണ്ടായിട്ടുമില്ല, അതിനി ഉണ്ടാകുമെന്ന് തോന്നുന്നുമില്ല...

എന്നെ റാഗ് ചെയ്താലും നാളെ ഞാൻ റാഗ് ചെയ്യില്ല എന്ന ചിന്തയ്ക്ക് അതുകൊണ്ട് തന്നെ പ്രാധാന്യം ഉണ്ട്. ഞാൻ കടന്നുപോയ ദിവസങ്ങളിലൂടെ മറ്റൊരാൾ കടന്നുപോകരുതെന്ന വാശിയ്ക്ക് അതുകൊണ്ട് തന്നെ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും..

റാഗിങ്ങുകളെ പറ്റി തുറന്നെഴുത്തുകൾ ഇനിയും ഉണ്ടാകട്ടെ..!

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (2 hours ago)

Couple arrives with four-year-old child to buy cannabis  (2 hours ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (2 hours ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (2 hours ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (2 hours ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (2 hours ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (5 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (5 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (7 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (8 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (8 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (8 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (8 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (8 hours ago)

Malayali Vartha Recommends